പശുമ്പൊൻ മുത്തുരാമലിംഗം തേവർ
തമിഴ്നാട്ടിൽ നിന്നുള്ള ഒരു ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനിയാണ് പശുമ്പൊൻ മുത്തുരാമലിംഗം തേവർ (30 ഒക്ടോബർ 1908 – 30 ഒക്ടോബർ 1963).
പശുമ്പൊൻ മുത്തുരാമലിംഗം തേവർ | |
---|---|
ജനനം | Pasumpon Ukkirapandi Muthuramalinga Thevar 30 ഒക്ടോബർ 1908 |
മരണം | 30 ഒക്ടോബർ 1963 | (പ്രായം 55)
മറ്റ് പേരുകൾ | Deiva Thirumagan, Tilak of South india |
തൊഴിൽ | Politician |
രാഷ്ട്രീയ കക്ഷി | Indian National Congress Till 1939 All India Forward Bloc |
ജീവിതരേഖ
തിരുത്തുക1908 ഒക്ടോബർ 30-ന് തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിൽ ഉക്കിരപാണ്ഡ്യ തേവരുടെയും ഇന്ദിരാണിയുടെയും മകനായി ജനിച്ചു. മധുരയിലെ മിഷൻ ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ തേവർ ഉപരിപഠനത്തിന് ചേർന്നില്ലെങ്കിലും വിപുലമായ വായന ഇദ്ദേഹത്തെ നല്ലൊരു വാഗ്മിയും ചിന്തകനുമാക്കി. ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായ്, സുഭാഷ്ചന്ദ്ര ബോസ്, ചിത്തരഞ്ജൻ ദാസ് തുടങ്ങിയ കോൺഗ്രസ് നേതാക്കളും സ്വാമി വിവേകാനന്ദൻ, അരവിന്ദഘോഷ് തുടങ്ങിയവരും ഇദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു.
രാഷ്ട്രീയജീവിതം
തിരുത്തുക1927-ഓടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച തേവർ മദ്രാസ് സംസ്ഥാനത്തിലെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ വ്യാപൃതനായി. ഇക്കാലത്ത് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർ പ്പെട്ടിരുന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. കോൺഗ്രസ്സിലെ മിതവാദികളുമായുള്ള അഭിപ്രായഭിന്നതമൂലം പാർട്ടി വിട്ട ഇദ്ദേഹം 1939-ൽ നേതാജിയുടെ ഫോർവേഡ് ബ്ളോക്കിൽ ചേർന്നു. ഫോർവേഡ് ബ്ളോക്കിന്റെ മദ്രാസ് സംസ്ഥാനത്തിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിയ തേവരുടെ മേൽനോട്ടത്തിലാണ് നേതാജി എന്ന തമിഴ് വാരിക പ്രസിദ്ധീകരിക്കപ്പെട്ടത്. നേതാജിയുമായുള്ള അടുത്ത ബന്ധംമൂലം രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടിഷ് അധികാരികൾ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. 1937-നുശേഷം മദ്രാസ് നിയമസഭയിലെ അംഗമായി തേവർ തെരഞ്ഞെടുക്കപ്പെട്ടു.
സ്വാതന്ത്ര്യലബ്ധിക്കുശേഷം തേവർ മൂന്ന് തവണ (1952,57,62) പാർലമെന്റിൽ അംഗമായി. [1][2][3]1957-ൽ പ്രിവന്റീവ് ഡിറ്റൻഷൻ ആക്റ്റ് പ്രകാരം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് മദ്രാസിൽ ഏറെ കോളിളക്കം സൃഷ്ടിച്ചു. ഒരു ദലിത് യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ വർഗീയലഹളയ്ക്ക് തേവർ പ്രേരണ നല്കി എന്നതായിരുന്നു ഇദ്ദേഹത്തിനുമേൽ ആരോപിക്കപ്പെട്ട കുറ്റം. 1960-ൽ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. 1963 ഒ.-ൽ തേവർ അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ Aruppukottai
- ↑ "Srivilliputhur" (PDF). Archived from the original (PDF) on 2014-10-08. Retrieved 2018-09-25.
- ↑ "Aruppukottai" (PDF). Archived from the original (PDF) on 2014-07-18. Retrieved 2018-09-25.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തേവർ, പശുമ്പൊൻ മുത്തുരാമലിംഗം (1908 - 63) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |