പള്ളിപ്പുറം, പാലക്കാട് ജില്ല

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
പള്ളിപ്പുറം

പള്ളിപ്പുറം
10°50′26″N 76°06′43″E / 10.84057°N 76.11183°E / 10.84057; 76.11183
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം 20.71ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,809 (2,001ൽ)
ജനസാന്ദ്രത 1,053/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679305
+91 466
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ വെള്ളിയാംകല്ല് പാലം, ഭാരതപ്പുഴ-കുന്തിപ്പുഴ സംഗമസ്ഥലം.
പള്ളിപ്പുറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പള്ളിപ്പുറം (വിവക്ഷകൾ) എന്ന താൾ കാണുക. പള്ളിപ്പുറം (വിവക്ഷകൾ)

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് പള്ളിപ്പുറം. (ഭൂമദ്ധ്യരേഖയ്ക്ക് 11.8 ഡിഗ്രീ വടക്ക്, 76.10 ഡിഗ്രീ കിഴക്ക്). പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അതിരിലാണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പട്ടാമ്പിക്ക് 9 കിലോമീറ്റർ വടക്കു-പടിഞ്ഞാറായി ആണ് പള്ളിപ്പുറം സ്ഥിതിചെയ്യുന്നത്. പരുതൂർ ഗ്രാമത്തിന്റെ ഭാഗമാണ് പള്ളിപ്പുറം. ഭാരതപ്പുഴയുടെയും തൂതപ്പുഴയുടെയും സംഗമത്തിലാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിന്റെ തെക്കുവശത്ത് ഭാരതപ്പുഴയും പടിഞ്ഞാറുവശത്ത് തൂതപ്പുഴയും ഒഴുകുന്നു. അടുത്തുള്ള ഗ്രാമങ്ങളാണ് മുതുതല, ഇരിമ്പിളിയം, തിരുവേഗപ്പുറ, ആനക്കര,കൂടല്ലൂര് പട്ടിത്തറ, തൃത്താല എന്നിവ.

മംഗലാപുരം-തിരുവനന്തപുരം റെയിൽ പാത ഈ ഗ്രാമത്തിലൂടെ കിഴക്കു-പടിഞ്ഞാറ് ദിക്കിൽ കടന്നുപോകുന്നു. ബ്രിട്ടീഷുകാർ ഇവിടെ നിർമ്മിച്ച റെയിൽ‌വേ സ്റ്റേഷൻ കേരളത്തിലെ തന്നെ ഏറ്റവും പുരാതനമായ റെയിൽ‌വേ സ്റ്റേഷനുകളിൽ ഒന്നാണ്. പ്രാദേശിക തീവണ്ടികൾ മാത്രം നിറുത്തുന്ന ഒരു റെയിൽ‌വേ സ്റ്റേഷനും ഇവിടെ ഉണ്ട്. തൂതപ്പുഴയ്ക്ക് കുറുകെ ഒരു പഴയ റെയിൽ‌വേ പാലവും ഇവിടെ ഉണ്ട്. ബ്രിട്ടീഷുകാർ 1867-ൽ ആണ് ഈ റെയിൽ‌വേ പാലം നിർമ്മിച്ചത്. ഇന്ന് ഈ പാലത്തിനു പകരം ഒരു പുതിയ റെയിൽ‌വേ പാലം നിർമ്മിച്ചിരിക്കുന്നു.

ഭാരതപ്പുഴയ്ക്കു കുറുകെ വെള്ളീയാങ്കല്ലിൽ ഒരു പുതിയ തടയണപ്പാലം അടുത്തകാലത്തായി നിർമ്മിച്ചിട്ടുണ്ട്. പള്ളിപ്പുറവും തൃത്താലയുമായി ഈ പാലം ബന്ധിപ്പിക്കുന്നു. ഇത് ഭാരതപ്പുഴയ്ക്കു കുറുകെ ഇത്തരത്തിലുള്ള ഏറ്റവും വലിയ പാലമാണ്. ഗ്രാമത്തിലെ ഒരു പ്രധാന ആകർഷണമാണ് ഈ പാലം.

ചരിത്രം തിരുത്തുക

 
ഓടുപാറക്കുന്ന്.

ബുദ്ധമതം കേരളത്തിൽ ഒരു കാലത്ത് സജീവമായിരുന്നു. ബുദ്ധരുടെ ആരാധനാകേന്ദ്രങ്ങളായ ബുദ്ധവിഹാരങ്ങൾ മലയാളത്തിൽ പൊതുവെ പള്ളികൾ എന്നാണറിയപ്പെട്ടിരുന്നു. ഇങ്ങനെ പള്ളികൾ ഉള്ള സ്ഥലങ്ങൾ പള്ളിപ്പുറം എന്നറിയപ്പെട്ടു. സംസ്ഥാനത്ത് വേറെ പല പള്ളിപ്പുറങ്ങളും ഉള്ളതിനാൽ ഈ പള്ളിപ്പുറം ഉൾപ്പെട്ടിരിക്കുന്ന ഗ്രാമപഞ്ചായത്തിന് പരുതൂർ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. പണ്ട് നെടുങ്ങനാട് ദേശത്തിന്റെയും പിന്നീട് വള്ളുവനാട് താലൂക്കിന്റെയും ഭാഗമായിരുന്നു പള്ളിപ്പുറം. നെടുങ്ങനാട് ദേശം ഭരിച്ചിരുന്നത് സാമൂതിരിമാരായിരുന്നു. പിന്നീട് ബ്രിട്ടീഷ് അധിനിവേശകാലത്ത് പൊന്നാനി താലൂക്കിന്റെ ഭാഗമായി. 1962 ജനുവരി ഒന്നിന് പരുതൂർ അംശവും ചെറുകുടങ്ങാട് അംശവും കൂട്ടിച്ചേർത്ത് പരുതൂർ പഞ്ചായത്ത് രൂപീകരിച്ചു. ഈ പ്രദേശത്തെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു പള്ളിപ്പുറം. എല്ലാ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ഇവിടെ വൻ ജനത്തിരക്കുണ്ടാവാറുണ്ട്. അടുത്തുള്ള ഗ്രാമങ്ങളായ കൊടിക്കുന്ന്, ചെമ്പുലങ്ങാട്, കരുവാൻപടി, നാടപറമ്പ് എന്നിവിടങ്ങളിൽ നിന്ന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി പള്ളിപ്പുറത്തെത്താറുണ്ട്. പള്ളിപ്പുറത്തെ റെയിൽവേ സ്റ്റേഷൻ പ്രദേശത്തിന്റെ വികസനത്തിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

ഉയർന്ന സാക്ഷരതാ നിരക്കുള്ള സ്ഥലമാണ് പള്ളിപ്പുറം. പഴയങ്ങാടിയിലും കാരമ്പത്തൂരിലും രണ്ട് ഉയർന്ന പ്രാഥമിക വിദ്യാലയങ്ങൾ ഉണ്ട്. പള്ളിപ്പുറം,കരിയന്നൂര് , കുളമുക്ക്, പരുതൂർ, ചെമ്പലങ്ങാട് എന്നിവിടങ്ങളിൽ ചെറിയ കുട്ടികൾക്കായി ഉള്ള പ്രാഥമിക വിദ്യാലയങ്ങൾ ഉണ്ട്. അടുത്തുള്ള പ്രധാന വിദ്യാലയങ്ങൾ തൃത്താല ഹൈസ്കൂൾ, നാടപറമ്പ് പരുതൂർ ഹൈസ്കൂൾ, എന്നിവയാണ്. അടുത്തുള്ള കലാലയങ്ങൾ പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജ് , വളാഞ്ചേരി എം.ഇ.എസ്. കോളേജ് എന്നിവയാണ്.

ആരാധനാലയങ്ങൾ തിരുത്തുക

  • ശ്രീ കൊടിക്കുന്ന്‌ ഭഗവതീ ക്ഷേത്രം - കേരളത്തിനു പുറത്തുള്ളവർ പോലും ഈ പ്രശസ്തമായ ക്ഷേത്രത്തിൽ ദേവതയ്ക്ക് ആരാധന അർപ്പിക്കുവാൻ എത്തുന്നു. ഇന്ന് വൻ‌തോതിൽ ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നു.
  • പള്ളിപ്പുറം ശ്രീകൃഷ്ണ ക്ഷേത്രം
  • ചിറങ്കര ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • മങ്ങാട്ടുകാവ് അയ്യപ്പ ക്ഷേത്രം
  • ധാരാളം മോസ്കുകളും പള്ളിപ്പുറത്ത് ഉണ്ട്.
  • തേവരുപറമ്പ് ശിവക്ഷേത്രം
  • പള്ളിപ്പുറം ദൈവത്തറ ശ്രീ ഗന്ധർവ്വൻ കാവ്
  • തളി മഹാദേവക്ഷേത്രം (കേരളത്തിലെ 18.5 തളി ക്ഷേത്രങ്ങളിൽ ഒന്ന് )

പൊതു സ്ഥാപനങ്ങൾ തിരുത്തുക

 
പള്ളിപ്പുറം റെയിൽവേ
  • കൊടിക്കുന്നിലും പള്ളിപ്പുറം പട്ടണത്തിലും ഒരോ വായനശാലകൾ ഉണ്ട്.
  • ഒരു സർക്കാർ ആശുപത്രി, സർക്കാർ ആയുർവ്വേദ ആശുപത്രി,ഒരു ഹെൽത്ത് സെന്റർ, തപാൽ ഓഫീസ് എന്നിവ പള്ളിപ്പുറത്ത് ഉണ്ട്.

വരുമാന മാർഗ്ഗം തിരുത്തുക

കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയാണ് പള്ളിപ്പുറത്തിന്റേത്.കൂടതെ ബാഗ്‌ നിർമ്മാണം നടത്തുന്ന ചെറു യുനിറ്റുകളും ഒരു പ്രധാന വരുമാന മാർഗ്ഗമാണ് . ധാരാ‍ളം പ്രവാസി മലയാളികളും ഇവിടെ നിന്ന് ഉണ്ട്. ഏകദേശം രണ്ടു കുടുംബത്തിൽ നിന്നും ഒരാൾ വെച്ച് പള്ളിപ്പുറംകാർ കേരളത്തിനു പുറത്ത് ജോലിചെയ്യുന്നു. മണി ഓർഡറുകൾ പള്ളിപ്പുറത്തിന്റെ സമ്പദ് വ്യവസ്ഥയിൽ ഒരു വലിയ പങ്കുവഹിക്കുന്നു. ധാരാളം തെങ്ങുകൾ ഇവിടെ ഉണ്ട്. കന്നുകാലി വളർത്തലും പള്ളിപ്പുറത്തുകാരുടെ ഒരു പ്രധാന ഉപജീവനമാർഗ്ഗമാണ്.

പ്രമുഖർ തിരുത്തുക

പ്രശസ്ത സാഹിത്യകാരനായ എം.ടി. വാസുദേവൻ നായർ പള്ളിപ്പുറത്തിനടുത്തുള്ള കൂടല്ലുരിലാണ്. പ്രശസ്ത ഇന്ദ്രജാല കലാകാരനായ വാഴക്കുന്നം പള്ളിപ്പുറത്തിനടുത്തുള്ള തിരുവേഗപ്പുറയിലാണ്‌ ജനിച്ചു വളർന്നത്. ഇന്ത്യയിൽ ഒരുകാലത്ത് പ്രശസ്തമായിരുന്ന ഭാരത് സർക്കസ് പള്ളിപ്പുറത്തുനിന്നുള്ള ഒരാളാണ് സ്ഥാപിച്ചത്. കേരളത്തിലെ അറിയപ്പെടുന്ന സാംസ്കാരിക ആചാര്യനായിരുന്നു ശ്രീ. കെ. പി നാരായണ പിഷാരടിയുടെ ജൻമഗൃഹം സ്ഥിതി ചെയ്യുന്നതും പള്ളിപ്പുറത്തു തന്നെയാണ്‌.

വിനോദം തിരുത്തുക

ക്രിക്കറ്റ് കളിക്കാറും കാണാറുമുണ്ടെങ്കിലും പള്ളിപ്പുറത്തുകാരുടെ ആവേശം ഫുട്ബോളിനോട് ആണ്. മലബാറിന്റെ ഫുട്ബോൾ സ്നേഹം പള്ളിപ്പുറത്തും തുടരുന്നു. സെവെൻസ് ഫുട്ബോൾ മത്‌സരങ്ങൾ സ്കൂളവധി കാലത്തെ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്‌. മുമ്പിവിടെ രചന എന്ന പേരിൽ ഒരു സിനിമ തിയ്യേറ്റർ ഉണ്ടായിരുന്നു. കുറച്ചു കാലo ഇൻഡോർ സ്റ്റേഡിയമായി മാറിയ കെട്ടിടം ഈ അടുത്ത കാലത്തു പഴയ പേരിൽ തന്നെ ചലച്ചിത്ര പ്രദർശനം പുനഃസ്ഥാപിച്ചു.

വികസന പ്രശ്നങ്ങൾ തിരുത്തുക

പള്ളിപ്പുറത്തിന്റെ പ്രധാന വികസന പ്രശ്നങ്ങൾ ഇവയാണ്.

അവലംബം തിരുത്തുക

  1. "പള്ളിപ്പുറം റെയിൽേവ സ്റ്റേഷൻ വികസനം പ്രതീക്ഷയിലൊതുങ്ങി". മാതൃഭൂമി. 30 Jan 2014. Retrieved 5 ഏപ്രിൽ 2014.[പ്രവർത്തിക്കാത്ത കണ്ണി]

പുറംകണ്ണികൾ തിരുത്തുക

സ്ഥാനം: 10°10′N, 76°11′E