പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല
പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°50′4″N 76°48′8″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | ആറയിൽ, മൂതല, മൂലഭാഗം, പകൽക്കുറി, മോളിചന്ത, കെ.കെ. കോണം, ഊന്നംകല്ല്, പള്ളിക്കൽ ടൌൺ, പള്ളിക്കൽ, ചെമ്മരം, കാട്ടുപുതുശേരി, കൊട്ടിയംമുക്ക്, പ്ലാച്ചിവിള |
ജനസംഖ്യ | |
ജനസംഖ്യ | 14,709 (2001) |
പുരുഷന്മാർ | • 7,010 (2001) |
സ്ത്രീകൾ | • 7,699 (2001) |
സാക്ഷരത നിരക്ക് | 90.27 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221772 |
LSG | • G010205 |
SEC | • G01060 |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിക്കൽ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വർക്കല നിയമസഭാ മണ്ഡലം. ചിറയിൻകീഴ് ലോകസഭാമണ്ഡലം.
ചരിത്രം
തിരുത്തുകആദ്യകാലത്ത് ചേരസാമ്രാജ്യത്തിൽ വേണാടിന്റെ കീഴിലായിരുന്നു ഈ പ്രദേശം. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ആധുനിക തിരുവിതാംകൂർ രൂപവത്കരിച്ചപ്പോൾ ഈ പ്രദേശം അതിന്റെ ഭാഗമായിത്തീർന്നു. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഈ കൊച്ചുഗ്രാമത്തെ വോളീബോളിന്റെ നാട് എന്നും അറിയപ്പെട്ടിരുന്നു. കേരളത്തിൽ വോളീബോൾ പ്രചുര പ്രചാരം നേടുന്നതിന് എത്രയോ കാലം മുന്നേ അന്നം തേടി കടലു കടന്ന് സിംഗപ്പൂര് എത്തിയ ഏതാനും ചെറുപ്പക്കാർ നാടിന് സമ്മാനിച്ചതാണ് വോളീബോൾ. അത് ഇന്നും നിലനിന്നു പോരുന്നു. പില്കാലത്ത് ഉടലെടുത്ത ഒരു കായിക വിനോദമാണ് മരമടി. പള്ളിക്കൽ പഞ്ചായത്തിനു പുറക് വശത്തുള്ള ജാസ് ഗ്രൌണ്ടിലാണ് 100 വര്ത്തിലേറേയായി നിലനില്ക്കുന്ന വോളീബോള് കായിക വിനോദം അരങ്ങേറുന്നത്. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുമായി ഈ ഗ്രാമത്തിനു ചരിത്രം ഉണ്ട്. എട്ടുവീട്ടിൽപിള്ളമാരിൽ നിന്ന് മാർത്താണ്ഡവർമ്മ രക്ഷപെട്ടു ഓടുന്ന സമയത്ത് പള്ളിക്കലിലെ പൈവേലിയിൽ ഉള്ള ഒരു വീട്ടിൽ കയറുകയും ആ വീട്ടിൽ ഉണ്ടായിരുന്ന ഒരു വൃദ്ധസ്ത്രീ അദ്ദേഹത്തിന് അഭയം കൊടുക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മ രാജാവ് ആയതിനു ശേഷം ആ വൃദ്ധസ്ത്രീയുടെ കുടുംബക്കാർക്ക് ഭൂമിയും വീടിനടുത്ത് ഒരു അമ്പലവും നിർമിച്ചു നൽകി. പനംമ്പള്ളി എന്നാണ് ആ ക്ഷേത്രം അറിയപ്പെടുന്നത്.
സ്ഥലനാമോൽപത്തി
തിരുത്തുകബുദ്ധമത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലമാണ് പള്ളിക്കൽ. ബുദ്ധ വിഹാരങ്ങളുടെ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് പള്ളിക്കൽ എന്ന പേരുണ്ടായത്.
വാണിജ്യ പ്രാധാന്യം
തിരുത്തുകഐ.എൻ.സി.ടി - കാട്ടുപുതുശ്ശേരി, ഷാ പള്ളിക്കൽ, നിജൂം കാട്ടുപുതുശ്ശേരി, മംഗലത്ത് എക്സ്പോർട്സ് ആറയിൽ, ഖാദി ഗ്രാമവ്യവസായ കേന്ദ്രം, പകൽക്കുറി, ക്രഷർ യൂണിറ്റ് എന്നിവ ഇവിടുത്തെ പ്രധാന വാണിജ്യ സ്ഥാപനങ്ങളാണ്.
പഞ്ചായത്ത് രൂപവത്കരണം/ആദ്യകാല ഭരണസമിതികൾ
തിരുത്തുക1979 നു മുമ്പ് പളളിക്കൽ പഞ്ചായത്ത് മടവൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു. പളളിക്കൽ വില്ലേജിന്റെ ഭാഗങ്ങളും, മടവൂർ വില്ലേജിന്റെ ഭാഗങ്ങളും ചേർത്താണ് പളളിക്കൽ പഞ്ചായത്ത് രൂപവത്കരിച്ചത്. ഗവൺമെന്റിൽ നിന്നും നോമിനേറ്റ് ചെയ്ത എൻ.എം. ബഷീർ പളളിക്കൽ പഞ്ചായത്തിന്റെ പ്രസിഡന്റായി. നിലവിൽ അടുക്കൂർ ഉണ്ണിയാണ് പ്രസിഡന്റ്. കിളിമാനൂർ നിയമസഭാ മണ്ഡലമായിരുന്നു ആദ്യകാലത്ത്, ഇന്ന വർക്കല നിയമസഭാ മണ്ഡലത്തിലേക്ക് മാറ്റപ്പെട്ടു.
അതിരുകൾ
തിരുത്തുക- കിഴക്ക് - മടവൂർ - ചടയമംഗലം (ഗ്രാമപഞ്ചായത്ത്) പഞ്ചായത്തുകൾ
- വടക്ക് - ചടയമംഗലം, വെളിനല്ലൂർ പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കല്ലുവാതുക്കൽ - നാവായിക്കുളം പഞ്ചായത്തുകൾ
- തെക്ക് - നാവായിക്കുളം, മടവൂർ പഞ്ചായത്തുകൾ
ഭൂപ്രകൃതി
തിരുത്തുകഭൂപ്രകൃതി അനുസരിച്ച് ഈ പ്രദേശത്തെ കുന്നുകൾ, താഴ് വരകൾ, ചരിഞ്ഞ പ്രദേശം, ആറ്റൂതീരം, എന്നിങ്ങനെ തരം തിരിക്കാം. ചെങ്കൽ മണ്ണ്, മണൽ കലർന്ന ചെളിമണ്ണ്, കരിമണ്ണ് ഇവയാണ് പഞ്ചായത്തിലെ പ്രധാന മണ്ണിനങ്ങൾ. പുഴകളും തോടുകളും കുളങ്ങളും കൂടാതെ വർഷംതോറും ലഭിക്കുന്ന മഴയുമാണ് പ്രധാന ജലസ്രോതസ്സുകൾ.
ആരാധനാലയങ്ങൾ
തിരുത്തുകചാഴൂർ ശ്രീകൃഷ്ണക്ഷേത്രം, പനപ്പള്ളിൽ ശ്രീ ഭഗവതി ക്ഷേത്രം, പകൽകുറി വിഷ്ണുക്ഷേത്രം, പകൽക്കുറി മണ്ഡപത്തു നാഗരു കാവ്, പൈവേലി
ആയിരവില്ലി ശ്രീ കിരാതമൂർത്തി ക്ഷേത്രം,പുളിമാത്ത് ഭഗ വതിക്ഷേത്രം, കൊക്കോട്ടുകോണം മുസ്ളീം പളളി, കൊട്ടിയംമുക്ക് മുസ്ളീം പളളി, പളളിക്കൽ ഠൌൺ പളളി, കാട്ടുപുതുശ്ശേരി മുസ്ലീം ജമാഅത്ത തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ
വിനോദസഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുകപകൽക്കുറിയിലെ കലാഭാരതി കഥകളി അക്കാഡമി\ ദേശീയതലത്തിൽ അറിയപ്പെടുന്ന ഒരു സ്ഥാപനമാണ്.
ഗ്രാമപഞ്ചായത്ത് വാർഡുകൾ
തിരുത്തുക- ആറയിൽ
- പകൽക്കുറി
- മൂതല
- മൂലഭാഗം
- കൊക്കോട്ടുകോണം
- മോളിചന്ത
- പള്ളിക്കൽ ഠൌൺ
- ഊന്നംകല്ല്
- കാട്ടുപുതുശ്ശേരി
- പള്ളിക്കൽ
- ചെമ്മരം
- പ്ളാച്ചിവിള
- കൊട്ടിയം മുക്ക്