പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം

കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ തിരുവില്വാമലയിലുള്ള പ്രസിദ്ധമായ ഒരു ഭഗവതിക്ഷേത്രമാണ് പറക്കോട്ടുകാവ് ശ്രീ ഭഗവതിക്ഷേത്രം. അത്യുഗ്രദേവതായ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. കൂടാതെ ഉപദേവതകളായി ഘണ്ഠാകർണൻ, ഭൈരവൻ, ഗണപതി, അയ്യപ്പൻ എന്നിവരും കുടികൊള്ളുന്നു. പ്രസിദ്ധമായ ശ്രീ വില്വാദ്രിനാഥക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മേടമാസത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവം പ്രസിദ്ധമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ ക്ഷേത്രം.

തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം
തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം is located in Kerala
തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം
തിരുവില്വാമല പറക്കോട്ടുകാവ് ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°44′26″N 76°25′51″E / 10.74056°N 76.43083°E / 10.74056; 76.43083
പേരുകൾ
മറ്റു പേരുകൾ:പറക്കോട്ടുകാവ് ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:തിരുവില്വാമല, തലപ്പിള്ളി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:ഭദ്രകാളി
പ്രധാന ഉത്സവങ്ങൾ:പറക്കോട്ടുകാവ് താലപ്പൊലി
ചരിത്രം
ക്ഷേത്രഭരണസമിതി:കൊച്ചിൻ ദേവസ്വം ബോർഡ്