പരാഗണസ്ഥലം (സസ്യശാസ്ത്രം)

പരാഗണസ്ഥലം (ഇംഗ്ലീഷിൽ സ്റ്റിഗ്മ (stigma) എന്നു പറയുന്നു. ബഹുവചനം: സ്റ്റിഗ്മാസ് (stigmas) അല്ലെങ്കിൽ സ്റ്റിഗ്മാറ്റ (stigmata) [1] ) എന്നത് ഒരു പൂവിന്റെ ജനിപർണ്ണത്തിലെയോ (carpel) അല്ലെങ്കിൽ ജനിപുടത്തിലെ നിരവധി ജനിപർണ്ണങ്ങളുടെയാകയോ സംവേദനക്ഷമമായ അഗ്രഭാഗമാണ്.

ഒരു ചെടിയുടെ സ്ത്രീ പ്രത്യുത്പാദന അവയവത്തിലെ പരാഗണസ്ഥലം-ജനിദണ്ഡ്-അണ്ഡാശയം എന്നീ ഭാഗങ്ങൾ കാണിക്കുന്ന ചിത്രം. അണ്ഡാശയത്തിൽ നിന്നും മുകളിലേക്ക് കാണപ്പെടുന്ന വീതികുറഞ്ഞ ഭാഗമായ ജനിദണ്ഡിന്റെ അറ്റത്തായാണ് പരാഗണസ്ഥലം സ്ഥിതിചെയ്യുന്നത്.

വിവരണംതിരുത്തുക

 
റ്റുലിപ്പിലെ പരാഗണസ്ഥലവും പരാഗരേണുക്കളും
 
ലിലിയം 'സ്റ്റാർഗേസറിന്റെ' കേസരങ്ങളാൽ ചുറ്റപ്പെട്ട പരാഗണസ്ഥലത്തിന്റെ ക്ലോസപ്പ്)

പരാഗണസ്ഥലം, ജനിദണ്ഡ്, അണ്ഡാശം (പരാഗണസ്ഥലം‌-ജനിദണ്ഡ്- അണ്ഡാശയം വ്യവസ്ഥ എന്ന് വിളിക്കുന്നു) എന്നിവയെ ഒന്നിച്ച് സസ്യത്തിന്റെ സ്ത്രീപ്രത്യുൽപ്പാദനാവയവമായ ജനിപുടത്തിന്റെ ഭാഗമായ ജനി (pistil) എന്നു പറയുന്നു. പരാഗണസ്ഥലം ജനിദണ്ഡിന്റെ (style അല്ലെങ്കിൽ stylodia) അഗ്രഭാഗമാണ്. അതിൽ പരാഗണരേണുക്കളെ തിരിച്ചറിയുന്ന കോശഭാഗങ്ങളായ സ്റ്റിഗ്മാറ്റിക് പാപ്പിലെകൾ കാണപ്പെടുന്നു. ജനിദണ്ഡിന്റെ അഗ്രഭാഗത്തു സാധാരണയായി കാണപ്പെടുന്ന പരാഗണസ്ഥലം, കാറ്റുമൂലം പരാഗണം നടക്കുന്ന സസ്യങ്ങളിൽ വളരെ എണ്ണം കൂടുതലായിരിക്കും. [2]

ആകൃതിതിരുത്തുക

പരാഗണസ്ഥലം പല ലോബുകളായി വിഭജിക്കപ്പെട്ടിരിക്കുന്നതോ ഉദാ. ട്രൈഫിഡ് (മൂന്ന് ലോബുകൾ) സൂചിയുടെ തലഭാഗത്തിനോടു (ക്യാപിറ്റേറ്റ്) സാമ്യമുണ്ടായിരിക്കുന്നതോ ആയിരിക്കാം. അതുമല്ലെങ്കിൽ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്ന (പങ്ക്ചിഫോം) വിധമോ ആയിരിക്കും. താഴെക്കാണിച്ചിരിക്കുന്നതുപോലെ പരാഗണസ്ഥലം പല ആകൃതികളിൽ കാണപ്പെടുന്നുണ്ട്: [2]

 
ചോളത്തിന്റെ പരാഗണസ്ഥലങ്ങളെ ഒന്നിച്ച് "സിൽക്ക്" എന്നാണ് വിളിക്കുന്നത്.
പലതരം പരാഗണസ്ഥലങ്ങൾ
Capitate and simple
Trifid

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "stigma, n.", Oxford English Dictionary, ശേഖരിച്ചത് 30 March 2019. Under 6. Botany: "Plural usually stigmas."{{citation}}: CS1 maint: postscript (link)
  2. 2.0 2.1 Dahlgren, Clifford & Yeo 1985, Gynoecium p. 11 harvnb error: multiple targets (2×): CITEREFDahlgrenCliffordYeo1985 (help)

 

ഗ്രന്ഥസൂചികതിരുത്തുക

പുറംകണ്ണികൾതിരുത്തുക