ജനിപുടം എന്നത് അണ്ഡങ്ങൾ ഉൽ‌പാദിപ്പിക്കുകയും അവസാനം പഴങ്ങളും വിത്തുകളുമായി മാറുകയും ചെയ്യുന്ന പൂവിലെ ഒരു കൂട്ടം ഭാഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഇംഗ്ലീഷിൽ ഇതിന് ഗൈനീഷ്യം (Gynoecium) (/ɡˈnsɪəm/, പുരാതനഗ്രീക്കിൽ സ്ത്രീ എന്നർഥമുള്ള γυνή (gyne) ഉം വീട് എന്നർഥമുള്ള οἶκος (oikos) ചേർന്നുണ്ടായ വാക്ക്) എന്നു പറയുന്നു. ജനിപുടം ഒരു പൂവിന്റെ ഏറ്റവും ഉള്ളിൽ കാണപ്പെടുന്ന ഭാഗമാണ്. ഒന്നോ അതിലധികമോ പിസ്റ്റിലുകളും അവയെ ചുറ്റിക്കാണപ്പെടുന്ന, പരാഗരേണുക്കൾ ഉൽപ്പാദിപ്പിക്കുന്നതും പ്രത്യുൽപ്പാദനഭാഗങ്ങളുമായ കേസരങ്ങളും (കേസരങ്ങളെ ഒന്നിച്ചു ചേർത്ത് കേസരപുടം (androecium) എന്നാണ് പറയുന്നത്) കൂടിച്ചേർന്നതാണിത്. പെൺ ഗാമീറ്റുകളെ (female gametes)(അല്ലെങ്കിൽ അണ്ഡകോശങ്ങളെ (egg cells)) നേരിട്ട് ഉൽപ്പാദിപ്പിക്കുന്നില്ലെങ്കിലും പൂവിന്റെ പെൺഭാഗം എന്നാണ് പറയാറ്. ജനിപുടം ഉൽപ്പാദിപ്പിക്കുന്ന ഓരോ മെഗാസ്പോറുകളും പെൺ ഗാമിറ്റോഫൈറ്റുകളായി മാറുകയും അവ തുടർന്ന് പെൺ ഗാമീറ്റുകളെ ഉൽപ്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്.

<i id="mwCQ">മഗ്നോളിയ</i> × <i id="mwCg">വീസെനേരി</i> പുഷ്പത്തിന്റെ നടുവിൽ നിരവധി പിസ്റ്റിലുകൾ ഒന്നിച്ചു ചേർന്ന് ജനിപുടം ഉണ്ടായിരിക്കുന്നു
കേസരങ്ങൾ, ജനിദണ്ഡ്, പരാഗണസ്ഥലം എന്നിവയുള്ള ഹിപ്പിയസ്ട്രം പൂക്കൾ
ഹിപ്പിയസ്ട്രത്തിന്റെ പരാഗണസ്ഥലവും ജനിദണ്ഡും
ജനിപുടങ്ങൾ ഉള്ള മോസ് സസ്യങ്ങൾ, ഓരോ തണ്ടിന്റേയും അറ്റത്തിൽ ആർക്കെഗോണിയകളുടെ കൂട്ടങ്ങൾ കാണാം.

പെൺ ഗാമിറ്റോഫൈറ്റുകൾ (അണ്ഡകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്നവ) ഉണ്ടാകുന്നതിനാൽ ജനിപുടത്തെ പെൺഭാഗമെന്നു പറയാറുണ്ട്. എന്നിരുന്നാലും കൃത്യമായി പറഞ്ഞാൽ സ്‌പോറോഫൈറ്റുകൾക്ക് ലിംഗവ്യത്യാസം കാണിക്കാറില്ല ഗാമിറ്റോഫൈറ്റുകൾ മാത്രമേ ഇത് കാണിക്കു. ജനിപുടത്തിന്റെ രൂപീകരണവും ക്രമീകരണവും (angiosperms) സിസ്റ്റമാറ്റിക് ഗവേഷണമേഖലയിലും സപുഷ്പികളെ തിരിച്ചറിയുന്നതിലും വളരെ പ്രാധാന്യമർഹിക്കുന്നവയാണ്. എന്നാൽ, പുഷ്പഭാഗങ്ങളെ വ്യാഖ്യാനിക്കുന്നത് വളരെയധികം വെല്ലുവിളി ഉയർത്തുന്നതായേക്കാം.

ആമുഖം തിരുത്തുക

മിക്ക മൃഗങ്ങളിൽ നിന്നും വ്യത്യസ്തമായി ഭ്രൂണവികാസപരിണാമങ്ങൾ (embryogenesis) നടന്നതിനു ശേഷമാണ് ചെടികളിൽ പുതിയ അവയങ്ങൾ (ഉദാ:വേരുകൾ, ഇലകൾ, പൂക്കൾ) ഉണ്ടാകുന്നത്. [1] പൂച്ചെടികളിൽ പൂവിന്റെ മധ്യഭാഗത്തായി ഒരു കാർപലായോ അല്ലെങ്കിൽ കൂടിച്ചേരപ്പെട്ട കാർപെലുകളുടെ കൂട്ടങ്ങളായോ ആണ് ജനിപുടം വികസിക്കുന്നത്. [2] ബീജസങ്കലനത്തിനു ശേഷം, വളർന്നുവരുന്ന വിത്തുകൾക്ക് സംരക്ഷണവും പോഷണവും പ്രദാനം ചെയ്യുന്ന ഒരു ഫലമായാണ് ജനിപുടം വികസിക്കുന്നത്. അതോടൊപ്പം വിത്തുവിതരണത്തെ സഹായിക്കുകയും ചെയ്യുന്നു. [3] ജനിപുടത്തിന് നിരവധി പ്രത്യേകതരം കോശങ്ങളുണ്ട്. [4] മൂന്ന് പ്രധാന അക്ഷങ്ങളിലൂടെയുള്ള ജനിതക, ഹോർമോൺ പ്രതിപ്രവർത്തനങ്ങളിലൂടെയാണ് ജനിപുടത്തിൽ കലകൾ വികസിക്കുന്നത്. [5] [6] ഈ കലകൾ മെരിസ്റ്റം കലകളിൽ നിന്നുമാണ് ഉണ്ടാകുന്നത്. മെരിസ്റ്റം കലകളിൽ നിന്നും ഉണ്ടാകുന്ന കോശങ്ങൾക്ക് വൈവിധ്യവത്ക്കരണം (differentiation) സംഭവിച്ചുണ്ടാകുന്ന കലകൾ കൊണ്ടാണ് ജനിപുടത്തിന്റെ ഭാഗങ്ങളായ പിസ്റ്റിലുകൾ, കാർപലുകൾ, അണ്ഡാശയം, ovals തുടങ്ങിയ ഉണ്ടാകുന്നത്. മാർജിൻ മെരിസ്റ്റം ovals, അണ്ഡാശയത്തിലെ സെപ്റ്റം എന്നിവ രൂപപ്പെടുത്തുകയും കാർപെലുകളുടെ അഗ്രങ്ങളെ കൂടിച്ചേർക്കുന്നതിൽ പങ്ക് വഹിക്കുകയും ചെയ്യുന്നു. [7]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. Moubayidin, Laila; Østergaard, Lars (2017-08-01). "Gynoecium formation: an intimate and complicated relationship". Current Opinion in Genetics & Development (in ഇംഗ്ലീഷ്). 45: 15–21. doi:10.1016/j.gde.2017.02.005. ISSN 0959-437X. PMID 28242478.
  2. Recent Advances and Challenges on Big Data Analysis in Neuroimaging.
  3. Encyclopedia of Reproduction.
  4. Molecular basis of fruit development.
  5. Peréz-Mesa, Pablo; Ortíz-Ramírez, Clara Inés; González, Favio; Ferrándiz, Cristina; Pabón-Mora, Natalia (2020-02-17). "Expression of gynoecium patterning transcription factors in Aristolochia fimbriata (Aristolochiaceae) and their contribution to gynostemium development". EvoDevo. 11 (1): 4. doi:10.1186/s13227-020-00149-8. ISSN 2041-9139. PMC 7027301. PMID 32095226.{{cite journal}}: CS1 maint: unflagged free DOI (link)
  6. Simonini, Sara; Østergaard, Lars (2019). "Female reproductive organ formation: A multitasking endeavor". Current Topics in Developmental Biology. 131: 337–371. doi:10.1016/bs.ctdb.2018.10.004. ISBN 9780128098042. ISSN 1557-8933. PMID 30612622.
  7. Fruit Ripening: From Present Knowledge to Future Development.

ഗ്രന്ഥസൂചിക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജനിപുടം&oldid=3609325" എന്ന താളിൽനിന്ന് ശേഖരിച്ചത്