പയർവർഗ്ഗങ്ങൾ ഫാബേസീ (അല്ലെങ്കിൽ ലെഗുമിനേസേ) കുടുംബത്തിൽപ്പെട്ട സസ്യങ്ങൾ ആകുന്നു. അവയുടെ വിത്ത് കന്നുകാലികൾക്ക് ആഹാരമായും മണ്ണിനെ പുഷ്ടിപ്പെടുത്തുന്ന ജൈവവളമായും ഉപയോഗിക്കുന്നു. മനുഷ്യൻ ലോകവ്യാപകമായി ആഹാരമാക്കുന്ന ഈ സസ്യങ്ങൾ മാംസ്യത്തിന്റെ വലിയ സ്രോതസ്സുകളാണ്. പഠാണിപ്പയർ, ബീൻസ്, ചെറുപയർ, വൻപയർ, സോയാബീൻസ്, കടല,നിലക്കടല, മുതിര, ചതുരപ്പയർ, തുവര, ഉഴുന്ന്, ഉലുവ തുടങ്ങിയ ഭക്ഷ്യയോഗ്യമായ പയറുവർഗ്ഗങ്ങൾ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വ്യത്യസ്ത കാലാവസ്ഥകളിൽ വളരുന്നു.

"https://ml.wikipedia.org/w/index.php?title=പയർവർഗ്ഗങ്ങൾ&oldid=2393028" എന്ന താളിൽനിന്ന് ശേഖരിച്ചത്