പമ്പരക്കുമ്പിൾ

(പമ്പരകുമ്പിൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുമ്പിളിനോട് സാമ്യമുള്ള വന്മരമാണ് പമ്പരക്കുമ്പിൾ. കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Trewia nudiflora). മൺസൂണിൽ ഇതിന്റെ നെല്ലിക്കാവലിപ്പമുള്ള പച്ചനിറത്തിലുള്ള കായകൾ മരച്ചുവട്ടിൽ നിറയെ വീണുകിടക്കും. കാണ്ടാമൃഗത്തിന്റെ ഇഷ്ടഭക്ഷണമാണിത്. 3 മുതൽ 7 ദിവസം വരെ കാണ്ടാമൃഗത്തിന്റെ വയറ്റിൽ ഈ കായ കിടക്കും. കാണ്ടാമൃഗത്തിന്റെ വയറ്റിലൂടെ കടന്നുപോകുന്ന കായകൾക്ക് മുളയ്ക്കാനുള്ള കഴിവ് കൂടുതലുണ്ട്[1]. ചിലയിനം ഷഡ്‌പദങ്ങളെ ജൈവികമായി നിയന്ത്രിക്കാൻ പറ്റുന്ന ഒരു സംയുക്തം പമ്പരക്കുമ്പിളിൽ നിന്നും വേർതിരിച്ചിട്ടുണ്ട്[2] തളിർനീലി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.

പമ്പരക്കുമ്പിൾ
ഇലകൾ, കായകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Genus:
Species:
T. nudiflora
Binomial name
Trewia nudiflora
L.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  • [1] Archived 2016-03-06 at the Wayback Machine. മറ്റു പേരുകൾ
  • [2] മരത്തെപ്പറ്റിയുള്ള വിവരണം


"https://ml.wikipedia.org/w/index.php?title=പമ്പരക്കുമ്പിൾ&oldid=3636186" എന്ന താളിൽനിന്ന് ശേഖരിച്ചത്