പനത്തടി
കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് പനത്തടി. [1] പനത്തടി പഞ്ചായത്തിലാണ് ഈ ഗ്രാമം വരുന്നത്. സമീപത്തുള്ള മുനിസിപ്പാലിറ്റി കാഞ്ഞങ്ങാട്, 36 കിലോമീറ്റർ അകലെ ആണ്. കേരള - കർണാടക അതിർത്തിയായ പാണത്തൂർ നിന്നും 8 കിലോമീറ്റർ ദൂരമേ ഉള്ളൂ പനത്തടിയിലേക്ക്. രാഷ്ട്രീയപരമായി പനത്തടി വരുന്നത് ഹോസ്ദുർഗ് നിയമനിർമ്മാണ സഭയിലാണ്.
Panathady | |
---|---|
village | |
ചന്ദ്രഗിരി പുഴ - പനത്തടിയിൽ നിന്നുള്ള ദൃശ്യം | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 22,307 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- 60 |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം 22307 ആണ് ആകെയുള്ള ജനസംഖ്യ. അതിൽ 11200 പുരുഷന്മാരും 11107 സ്ത്രീകളും ആണ്. [1]
ഭാഷ
തിരുത്തുകമലയാളമാണ് ഇവിടെ സംസാരഭാഷ. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യൻ എന്നീ മത വിഭാഗത്തിലുള്ളവരാണ് ഇവിടെ കൂടുതലായുള്ളത്. അത് കൂടാതെ മാവിലൻ, മലവേട്ടുവൻ, കുടിയാൻ, മറാട്ടി എന്നീ ഗോത്ര വിഭാഗത്തിൽപെട്ടവരും പനത്തടിയിലുണ്ട്.
സാമ്പത്തികം
തിരുത്തുകപനത്തടിയിൽ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം കൃഷിയാണ്. നെല്ല്, റബ്ബർ, വാഴ, തേങ്ങ, അടയ്ക്ക് എന്നിവയാണ് കൃഷിയിനങ്ങൾ. പനത്തടി നിന്നും 8 കിലോമീറ്റർ അകലെ റാണിപുരം എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമമാണ് പനത്തടിയിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകപനത്തടി ഭൂമിശാസ്ത്രപരമായി മലമ്പ്രദേശമാണ്. പശ്ചിമഘട്ടത്തിന്റെ ഭാഗമായാണ് ഇത് വരുന്നത്.
വിദ്യാഭ്യാസം
തിരുത്തുകപനത്തടിയിൽ ഒരു ഹയർസെക്കന്ററി സ്കൂളും (ജി എച്ച് എച്ച് എസ്, ബളാംതോട്) ചില പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
ഗതാഗതം
തിരുത്തുകഈ ഗ്രാമം പാണത്തൂർ വഴി കർണ്ണാടകയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാണത്തൂർ നിന്നും സുള്ള്യ വഴി മൈസൂർ, ബാംഗ്ളൂർ എന്നിവിടങ്ങളിൽ എത്താനുള്ള എളൂപ്പവഴി ഉണ്ട്. കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരത്തും കോഴിക്കോടും വിമാനത്താവളങ്ങളുമുണ്ട്.
കാലാവസ്ഥ
തിരുത്തുക300 സെന്റിമീറ്ററിൽ കൂടുതൽ മഴ ഒരു വർഷത്തിൽ പനത്തടിയിൽ ലഭിക്കുന്നുണ്ട്.