പണിയ ഭാഷ

ഭാഷ
(പണിയഭാഷ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ ഇപ്പോഴും സംസാരിക്കുന്ന ഭാഷകളിൽ ദക്ഷിണ ദ്രാവിഡ ഭാഷകളിൽ ഉൾപ്പെടുന്ന ഒരു ഭാഷയാണ് പണിയ. പണിയ വിഭാഗക്കാരാണ് ഇത് സംസാരിക്കുന്നത്. ഇത് ദ്രാവിഡ ഭാഷാ കുടുംബത്തിൽ പെട്ട ഒരു ഭാഷയാണ്.[3] 1981-ലെ സെൻസസ് അനുസരിച്ച്, പണിയ സംസാരിക്കുന്നവർ 63,827 ആയിരുന്നു, അതിൽ കേരളത്തിൽ 56,952 പേരും, തമിഴ്‌നാട്ടിൽ 6,393 പേരും, കർണാടകയിൽ 482 പേരും ഉണ്ടായിരുന്നു.[4] കേരളത്തിലെ വയനാട്കോഴിക്കോട്, കണ്ണൂർ ജില്ലകളിലും തമിഴ്‌നാട്ടിലെ നീലഗിരി കുന്നുകളുടെ പടിഞ്ഞാറ് ഭാഗങ്ങളിലുമാണ്  ഈ ഭാഷ സംസാരിക്കുന്ന ഭൂരിഭാഗം പേരും കാണപ്പെടുന്നത്. ഈ ഭാഷക്ക് ലിപിയില്ല.

പണിയ ഭാഷ
പണിയ
ഉത്ഭവിച്ച ദേശംഇന്ത്യ
ഭൂപ്രദേശംകേരളം
സംസാരിക്കുന്ന നരവംശംപണിയർ
മാതൃഭാഷയായി സംസാരിക്കുന്നവർ
22,808 (2011 സെൻസസ്)[1]
23% of ethnic population
ദ്രാവിഡം
  • ദക്ഷിണം
    • തമിഴ്–കന്നഡ
      • തമിഴ്–കൊഡഗു
ഭാഷാ കോഡുകൾ
ISO 639-3pcg
ഗ്ലോട്ടോലോഗ്pani1256[2]

പൊതു സമൂഹത്തിൽ മലയാളം തന്നെയാണ് പണിയർ സംസാരിക്കുന്നത്, എന്നാൽ വീട്ടിലും, കോളനിയിലും ആശയ വിനിമയത്തിന് പണിയ ഭാഷ തന്നെയാണ് സാധാരണം.

  1. "Statement 1: Abstract of speakers' strength of languages and mother tongues - 2011". www.censusindia.gov.in. Office of the Registrar General & Census Commissioner, India. Retrieved 2018-07-07.
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Paniya". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Linguistic Lineage for Paniya
  4. Ethnologue report for language code:pcg
"https://ml.wikipedia.org/w/index.php?title=പണിയ_ഭാഷ&oldid=3949514" എന്ന താളിൽനിന്ന് ശേഖരിച്ചത്