പട്യാല ഘരാന
ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു സാമ്പ്രദായിക ആലാപനശൈലിയാണ് പട്യാല ഘരാന.ഈ ശാഖയുടെ മുഖ്യപ്രണേതാക്കൾ അലി ബക്ഷ്, ഫത്തേ അലിഖാൻ എന്നിവരാണ്.എന്നാൽ മറ്റൊരു ഗായകനായ ഉസ്താദ് ബഡെ ഗുലാം അലി ഖാൻ ആണ് ഈ രീതിയെ പ്രചരിപ്പിച്ചത്.[1]
ശൈലി
തിരുത്തുകതാനുകളുടെ ദ്രുതസഞ്ചാരങ്ങൾക്ക് പ്രസിദ്ധമാണ് പട്യാല ഘരാന.താളപ്രധാനമായ ബോൽതാനുകൾ കൊണ്ടും സമ്പന്നമാണ് ഇത്.വൈകാരിതയ്ക്കും,കാമോദ്ദീപകതയ്ക്കും ഏറെപങ്കുള്ള ഒരു ഘരാനയാണിത്.