അലി ബക്ഷ്
ഹിന്ദുസ്ഥാനി സംഗീതത്തിലെ സജീവമായ ഡൽഹി ഘരാനയുടെ ശിഖരമായ പട്യാല ഘരാനയുടെ മുഖ്യ പ്രണേതാക്കളിൽ ഒരാളാണ് അല്ലു- ഫട്ടു എന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന അലി ബക്ഷ്.(1850-1920).മറ്റൊരു ഗായകനായ ഫത്തേ അലി ഖാനോടൊപ്പമാണ് അദ്ദേഹം കച്ചേരികൾ അവതരിപ്പിച്ചു വന്നിരുന്നത്.വിഭജനത്തിനു മുൻപ് പട്യാല മഹാരാജാവിന്റെ സംഗീതസദസ്സിൽ അംഗമായിരുന്നു ബക്ഷ്.[1]
ശിക്ഷണം
തിരുത്തുകതൻറാസ് ഖാൻ, കലു ഖാൻ, മുബാറക് അലി ഖാൻ, ബഹ്രാം ഖാൻ എന്നിവരുടെ ശിക്ഷണത്തിൽ ആണ് അലി ബക്ഷ് തന്റെ സംഗീത സപര്യ തുടർന്നത്.[2]
അവലംബം
തിരുത്തുക- ↑ ഹിന്ദുസ്ഥാനി സംഗീതം. ഡി.സി. ബി 2012 പു.172
- ↑ https://www.swarganga.org/artist_details.php?id=650