താൻ
ഓരോ രാഗങ്ങളുടേയും വിസ്താരത്തിനുതകുന്ന സ്വരങ്ങളുടെ ശ്രേണിയെയാണ് സംഗീതത്തിൽ താൻ എന്നു വിശേഷിപ്പിക്കുന്നത്. ഉദാ: സാരിഗമ ഗരിസ, പധനി സാനിധപ, സാനിധപമഗരിസ.' താൻ' സ്വരസമൂഹത്തിൽ രണ്ടിലധികം സ്വരങ്ങൾ അടങ്ങിയിരിക്കും. രാഗത്തിന്റെ ആരോഹണാവരോഹണം, വർജസ്വരങ്ങൾ തുടങ്ങിയവ കണക്കിലെടുത്തുകൊണ്ടാണ് താൻ പ്രയോഗിക്കുന്നത്. വിളംബിത, മദ്ധ്യ, ദ്രുത എന്നീ ലയങ്ങളിലെല്ലാം താൻ പ്രയോഗങ്ങളുണ്ട്.[1]
ആരോഹണാവരോഹണക്രമത്തിൽ ക്രമാനുസൃതമായി വരുന്ന സ്വരസമൂഹങ്ങളടങ്ങിയ താനിനെ ശുദ്ധ്താൻ (സഫാട്താൻ) എന്നു പറയുന്നു. ഉദാ:- സരിഗമപധനിസരി - രിസനിധപമ ഗരിസ
അതുപോലെ ക്രമമല്ലാതെ വരുന്ന സ്വരസമൂഹങ്ങളെ കൂട്താൻ എന്നു പറയുന്നു. ഉദാ:-നിസാഗമപധപമ, ഗമധനിസാരിനി, നിസാഗമപധപമ, ഗമധനിസാരിനി, ധനിസാഗരിസ, നിധപമഗരിസ
മേൽപ്പറഞ്ഞ താൻ വിശേഷങ്ങൾ ഗമകത്തിലൂടെ പ്രയോഗിക്കുമ്പോൾ ആ വക താനിനെ ഗമക് താൻ എന്നു പറയുന്നു.
മേൽപ്പറഞ്ഞ അലങ്കാരം അഥവാ പൾട്ടെ പ്രയോഗങ്ങളടങ്ങിയ താൻ വിശേഷങ്ങളെ അലങ്കാരിക് താൻ എന്നു പറയുന്നു. ഉദാ:-സാരിസ ഗരിസ, നിധനി രിസനി, ധനിധ സാനിധ, പധപ നിധപാ
ഏതെങ്കിലും പാട്ടിലെ പദങ്ങളുടെ വിഭിന്ന പ്രകാരത്തിൽ പ്രയോഗിക്കുമ്പോൾ പ്രയോഗിക്കുന്ന താനിനെ ബോൽതാൻ എന്നു പറയുന്നു. ബോൽതാൻ ഏതാണ്ട് കർണ്ണാടക സംഗീതത്തിലെ നിരവൽ പോലെയിരിക്കും.
ഇവയ്ക്കു പുറമേ മറ്റ് പല പ്രകാരത്തിലുള്ള താൻ പ്രയോഗങ്ങളുണ്ട്. അതായത് ഛുട്കിതാൻ, ജബ്ഡേകിതാൻ, വക്രതാൻ, ഖട്കെകി താൻ, ഫിരത് കിതാൻ, ദാനേദാർ താൻ തുടങ്ങിയ താൻ വിശേഷങ്ങൾ അധികം ഖ്യാൽ പാട്ടുകളിൽ പ്രയോഗിക്കുന്നു.
അവലംബം
തിരുത്തുക- ↑ ദക്ഷിണേന്ത്യൻ സംഗീതം, ഏ. കെ. രവീന്ദ്രനാഥ്, സാംസ്കാരിക പ്രസിദ്ധീകരണ വകുപ്പ്, കേരളസർക്കാർ.ISBN-8188087-04-1