പശ്ചിമഘട്ടത്തിലെ ഒരിനം തദ്ദേശീയവൃക്ഷമാണ് പട്ടുതാളി (ശാസ്ത്രീയനാമം: Litsea wightiana). 2000 മീറ്റർ വരെ ഉയരമുള്ള അർദ്ധനിത്യഹരിതവനങ്ങളിൽ കാണുന്നു. 10-15 മീറ്റർ ഉയരത്തിൽ വളരുന്ന നിത്യഹരിതവൃക്ഷം. നേർത്ത മഞ്ഞകലർന്ന തവിട്ടുനിറമാണ് ഇളംശാഖകൾക്ക്. നാലുമാസത്തോളം നീണ്ടുനിൽക്കുന്ന പൂക്കാലം വേനലിലാണ് തുടങ്ങുന്നത്. വിത്തിനു ജീവനക്ഷമത കുറവായതിനാൽ വനത്തിൽ സ്വാഭാവികപുനരുദ്ഭവം കുറവാണ്. തടിക്ക് ഈടും ബലവും കുറവാണ്. വിറകിന് കൊള്ളാം. ഇതിൽ നിന്നും ഏതാനും ആൽക്കലോയ്ഡുകൾ വേർതിരിച്ചിട്ടുണ്ട്[1]

പട്ടുതാളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Litsea
Species:
L. wightiana
Binomial name
Litsea wightiana
(Nees) J.Hk.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=പട്ടുതാളി&oldid=3929409" എന്ന താളിൽനിന്ന് ശേഖരിച്ചത്