പടിഞ്ഞാറ്റുംമുറി

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ കൂട്ടിലങ്ങാടി പഞ്ചായത്തിൽ ,ഏറനാട്‌ താലൂക്കിനോട്‌ അതിർ പങ്കിടുന്ന ഒരു ചെറിയ ഗ്രാമാണ്‌ പടിഞ്ഞാറ്റുംമുറി . പ്രദേശത്തെ ചുറ്റി ഒഴുകുന്ന കടലുണ്ടി പുഴ വള്ളുവനാടിന്റേയും ഏറനാടിന്റേയും അതിർത്തി കുറിക്കുന്നു. ഭാഷാ സംസ്ഥാനം രൂപീകൃതമാവും മുൻപ്‌ വള്ളുവനാടിന്റെയും മദ്രാസ്‌ സംസ്ഥാനത്തിന്റേയും ഭാഗമായിരുന്നു പടിഞ്ഞാറ്റുംമുറി. വള്ളുവനാടിന്റെ ഭാഗമായിരിക്കുമ്പോഴും ഏറനാടൻ സംസ്കാരത്തിന്റെ ഒരു സ്പർശവും പടിഞ്ഞാറ്റുംമുറിയിൽ കാണാവുന്നതാണ്[അവലംബം ആവശ്യമാണ്].

തലേരം എന്നായിരുന്നത്രെ പടിഞ്ഞാറ്റുംമുറിയുടെ പുരാതന നാമം. ലോഗന്റെ മലബാർ മാന്വലിൽ സാലകൻ എന്ന് പേരുള്ള ഒരാൾ ഈ പ്രദേശം ഭരിച്ചിരുന്നതായി കാണാം. അന്ന് സാലകപുരം എന്നാണ്‌ ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. അത്‌ ലോപിച്ച്‌ പിന്നീട്‌ തലേരം എന്നായതാണെന്ന് കരുതുന്നു.

വിശാലമായ പ്രദേശമാണ്‌ പടിഞ്ഞാറ്റുംമുറി. ഇന്നത്തെ പടിഞ്ഞാറ്റുംമുറി അങ്ങാടിയും പരിസരപ്രദേശങ്ങളും ഉപ്പാരപറമ്പ്‌ എന്നും അറിയപ്പെട്ടിരുന്നു. അങ്ങനെ അറിയപ്പെടാനുണ്ടായ കാരണം വ്യക്തമല്ല. പിന്നീടാണ്‌ ഇന്നത്തെ പടിഞ്ഞാറ്റുംമുറി ഈസ്റ്റ്‌ (കവളപ്പാറ, പനമ്പറ്റ, കാരാട്ടു പറമ്പിന്റെ ചിലഭാഗങ്ങൾ ചേർന്നത്‌), പടിഞ്ഞാറ്റുംമുറി വെസ്റ്റ്‌ (പടിഞ്ഞാറെകുണ്ട്‌, കാരാട്ടുപറമ്പിന്റെ മറ്റു ചില ഭാഗങ്ങൾ ചേർത്ത്‌), പടിഞ്ഞാറ്റുംമുറി എന്നറിയപ്പെടാൻ തുടങ്ങിയത്‌.

ഭൂമിശാസ്ത്രം

തിരുത്തുക

പടിഞ്ഞാറ്റുമുറിയെ അതിരിട്ട് ചുറ്റിയൊഴുകുന്ന കടലുണ്ടി പുഴയോട് ചേർന്ന തീരഭാഗങ്ങളും, ചെറിയ കുന്നുകളും, കുന്നുകളോട് ചേർന്ന സമതലപ്രദേശങ്ങളും ചെറിയ പാടങ്ങളും അടങ്ങുന്ന ഭൂമിശാസ്ത്ര ഘടനയാണ് പടിഞ്ഞാറ്റും‌മ്മുറിയുടേത്.

സാമ്പത്തികം

തിരുത്തുക

അടിസ്ഥാനപരമായി ഒരു കാർഷിക ഗ്രാമമായിരുന്നു പടിഞ്ഞാറ്റും‌മുറി.കൃഷിയെ ആശ്രയിച്ച് ജീവിച്ചു പോന്നവരായിരുന്നു ഇവിടത്തെ ജനങ്ങൾ.നെല്ല്, തെങ്ങ്, കവുങ്ങ്, കശുമാവ്, കുരുമുളക്, മരച്ചീനി, വെറ്റില, വാഴ എന്നിവയെല്ലാം മുൻപ് ധാരാളമായി കൃഷിചെയ്തിരുന്നു. വാഴ, നെല്ല്, കപ്പ എന്നിവ ഇപ്പോഴും കൃഷി ചെയ്യുന്നുണ്ടെങ്കിലും നാമമാത്രമാണ്. കവുങ്ങ്, തെങ്ങ്, കശുമാവ് എന്നീ കൃഷികൾ വിരളമായി ഉണ്ടെങ്കിലും മുഖ്യ ജീവനോപാധിയല്ല. പ്രവാസം, കച്ചവടം, സർക്കാർ - സർക്കാരേതര ജോലികൾ എന്നിവയാണ് ഇപ്പോഴത്തെ മുഖ്യ വരുമാന മാർഗങ്ങൾ.

സാംസ്കാരിക ചരിത്രം

തിരുത്തുക

എല്ലാ വിഭാഗം ജനങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്ന മതേതര പാരമ്പര്യമാണ് പ്രദേശത്തിനുള്ളത്.ചെറുതും വലുതുമായ അനേകം മുസ്ലിം ഹിന്ദു ദേവാലയങ്ങൾ പടിഞ്ഞാറ്റും‌മുറിയിൽ ഉണ്ട്.

യാത്രാ സൗകര്യങ്ങൾ

തിരുത്തുക

വള്ളിക്കാപറ്റ-കൂട്ടിലങ്ങാടി റോഡാണ് പ്രാധാന സഞ്ചാരമാർഗം. 1936 ൽ നിർമ്മാണം പൂർത്തിയായ ഈ റോഡിലൂടെ 1978 ൽ ബസ് സർവ്വീസ് ആരംഭിച്ചു. കടലുണ്ടി പുഴയുടെ തീരങ്ങളിൽ നിന്ന് മലപ്പുറം-മഞ്ചേരി റോഡിലേക്ക് സ്ഥിരം തോണി കടത്തുകൾ ഉണ്ടായിരുന്നു. കടലുണ്ടി പുഴക്ക് കുറുകെ മഞ്ചേരി മലപ്പുറം റോഡുമായി ബന്ധിപ്പിക്കുന്ന ഒരു പാലം സമീപകാലത്ത് പണി പൂർത്തിയായി

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ജി.എൽ.പി സ്കൂൾ - സ്ഥാപിതം 1929
  • ഫസ്ഫരി എഡുക്കേഷനൽ കോംപ്ലക്സ് : സ്ഥാപിതം 1975, അനാഥാലയം, മദ്രസ, എയ്ഡഡ് യു.പി സ്കൂൾ, അൺ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂൾ, ടി.ടി.ഐ എന്നിവ ഉൾകൊള്ളുന്നു.
  • മങ്കട പള്ളിപ്രം സർവീസ് സഹകരണ ബാങ്ക്
  • കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് ഓഫീസ്
  • വില്ലേജ് ഓഫീസ്
  • പബ്ലിക് ഹെൽത്ത് സെന്റർ
  • ഗവ: അയൂർവേദ ഡിസപൻസറി.
  • ഗവ്. വെറ്റിനറി ക്ലിനിക്
  • കൃഷി ഭവൻ
  • തപാൽ ഓഫീസ് : പിൻ നമ്പർ 676506
  • ഗാന്ധി സ്മാരക വായനശാല- കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്നു
  • ജില്ലാ പോലീസ് ആസ്ഥാനം

ആരാധനാലയങ്ങൾ

തിരുത്തുക
  • പടിഞ്ഞാറ്റും‌മുറി ടൗൺ ജുമാ മസ്ജിദ്
  • മേതൃകോവിൽ ക്ഷേത്രം
  • ഹിറാ മസ്ജിദ്
  • കാരാട്ട്പറമ്പ് ഭഗവതി ക്ഷേത്രം
  • പടിഞ്ഞാറെ കുണ്ട് ജുമാ മസ്ജിദ്

പ്രമുഖ വ്യക്തിത്വങ്ങൾ

തിരുത്തുക
  • കെ.പി. രാമൻ നമ്പൂതിരിപ്പാട് - മുൻ കെ.പി.സി.സി അംഗം.
  • എം.കെ സാലിം മൌലവി - ഫസ്ഫരി എഡുക്കേഷൻ കോം‌പ്ലക്സിന്റെ സ്ഥാപകൻ. എൺപതുകളിൽ പ്രസിദ്ധീകരിച്ചിരുന്ന ജിഹാദ് പത്രത്തിന്റെ എഡിറ്റർ
  • രമേശ് വട്ടിങ്ങാവിൽ - കവി. പുസ്തകങ്ങൾ- മൌനം പറയുന്നു ( കവിത സമാഹാരം).
  • സലിം പടിഞ്ഞാറ്റുംമുറി - എഴുത്തുകാരൻ
  • വി.കെ ഇസൂദ്ധീൻ മൌലവി- വാഗ്മി ,ഇസ്ലാമിക പണ്ഡിതൻ, പരിഷ്കർത്താവ്. കാസർഗോഡ് ആലിയ കോളേജിന്റേയും അനുബന്ധ സ്ഥാപനങ്ങളുടേയും സ്ഥാപകൻ. കർണാടകത്തിലും കേരളത്തിലേയും അനേകം വിദ്യഭ്യാസ സ്ഥാപനങ്ങൾ സ്ഥക്കന്നതിൽ മുഖ്യ പങ്കുവഹിച്ചു.
  • വി.കെ ജലീൽ - എഴുത്തുകാരൻ, വാഗ്മി, ചരിത്രകാരൻ. പുസ്തകങ്ങൾ - മുഹാജിർ, ഉമ്മു അയമൻ.

പുറം കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറ്റുംമുറി&oldid=3770787" എന്ന താളിൽനിന്ന് ശേഖരിച്ചത്