ഇന്ത്യയിലും പാകിസ്താനിലുമായി കിടക്കുന്ന പഞ്ചാബ് പ്രദേശത്തിൽ നിന്നും ഉൽഭവിച്ച പഞ്ചാബി ജനതയിലെ ഏറ്റവും വലിയ വംശീയ ഉപ വിഭാഗമാണ് പഞ്ചാബി മുസ്ലീങ്ങൾ . പഞ്ചാബി ജനതയുടെ പകുതിയിലധികം വരുന്ന ഈ ജനവിഭാഗം, ചരിത്രം, ഭാഷ, മതം, സംസ്കാരം എന്നിവയിലെല്ലാം തനിമ പുലർത്തുന്നു.

Punjabi Muslims
پنجابی مسلمان
Regions with significant populations
പാകിസ്താൻ Pakistan: 92,531,483 (2011)[a][1][2][3]
 യുണൈറ്റഡ് കിങ്ഡം500,000[4]
 സൗദി അറേബ്യ500,000+ (2013)
 United Arab Emirates300,000+
 ഇന്ത്യ500,000
 United States[5]263,699
കാനഡ Canada100,310[6]
 ഇറ്റലി100,000+
 കുവൈറ്റ്‌80,000+
 ഒമാൻ55,000+
 ഗ്രീസ്55,000+
 ഫ്രാൻസ്54,000
 ജെർമനി43,668+
 ഖത്തർ42,000+
 സ്പെയ്ൻ37,000+
 Bahrain35,500+
 ചൈന43,000+[7]
 നോർവേ29,134+
 ഡെന്മാർക്ക്18,152+
 ഓസ്ട്രേലിയ31,277+
 ദക്ഷിണ കൊറിയ25,000+[8]
 നെതർലൻഡ്സ്19,408+
 ഹോങ്കോങ്13,000+[9]
 ജപ്പാൻ10,000+
 സ്വീഡൻ5000+
 മലേഷ്യ1000+
 പെറു100+
Languages
Punjabi, Urdu
Religion
Islam 100% (majority Sunni, while 20% being Shia)

ആഗോളതലത്തിൽ തിരുത്തുക

ഒൻപത് കോടിയിലധികം വരുന്ന ഇവർ പാകിസ്താനിലെ ഏറ്റവും വലിയ വംശീയ വിഭാഗവും ആഗോള മുസ്ലീങ്ങളിലെ മൂന്നാമത്തെ വലിയ വംശീയ ഉപവിഭാഗവുമാണ്. പഞ്ചാബി മുസ്ലീങ്ങൾ ഇന്ന് പ്രധാനമായും പാകിസ്താൻ പഞ്ചാബിലാണ് അധിവസിക്കുന്നതെങ്കിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു പുറത്ത് ഗൾഫ് നാടുകളിലും, അമേരിക്കയിലും, യൂറോപ്യൻ നാടുകളിലും ഗണ്യമായ നിലയിൽ സാന്നിധ്യം അറിയിക്കുന്നവരാണ് ഇക്കൂട്ടർ.

ചരിത്രം തിരുത്തുക

പഞ്ചാബി ഭാഷ മാതൃഭാഷയായിട്ടുള്ള ഇസ്ലാം മതവിശ്വാസികളാണ് പഞ്ചാബി മുസ്ലീങ്ങൾ. സുന്നി വിഭാഗമാണ് പ്രബല കക്ഷികളെങ്കിലും ഷിയാ വിഭാഗവും, പഞ്ചാബിൽ ഉൽഭവിച്ച അഹമദിയ്യാ വിഭാഗവുമുൾപ്പെടെ ഇതര കക്ഷികളും പഞ്ചാബി മുസ്ലീങ്ങളായി ഉണ്ട്.

പഞ്ചാബ് ഭൂപ്രദേശത്ത് വസിക്കുന്നവർക്ക് പഞ്ചാബി അവബോധം ഉണ്ടാവുന്നത് കേവലം 18ആം നൂറ്റാണ്ട് മുതൽക്കാണ്. അതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഭാഷാപരവും സാംസ്ക്കാരികവും ആയിട്ടുള്ള പാരമ്പര്യമുണ്ടായിട്ടും ഒരു ജനത എന്ന വംശീയ ബോധം ഒരിക്കലും ഉണ്ടായിരുന്നതേയില്ല പഞ്ചാബികൾക്ക്.

ഉപ വിഭാഗങ്ങൾ തിരുത്തുക

ധാരാളം ഗോത്രങ്ങളും ഉപവിഭാഗങ്ങളും അടങ്ങുന്ന ഒരു വലിയ ജനതയാണ് പഞ്ചാബി മുസ്ലീങ്ങൾ. അവയിൽ പ്രധാനപ്പെട്ട ചിലത് ഇവയാണ്.

  1. ജാട്ട്
  2. രജപുത്രർ
  3. ഗുജ്ജാർ
  4. ഖത്രി
  5. കശ്മീരി
  6. അറാഇൻ
  7. അവാൻ
  8. പത്താൻ
  9. സയ്യിദ്


കുറിപ്പുകൾ തിരുത്തുക

  1. Punjab & Islamabad Capital Territory

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-01. Retrieved 2016-08-01.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-05-22. Retrieved 2016-08-01.
  3. Ghandi, Rajmohan (2013). Punjab: A History from Aurangzeb to Mountbatten. New Delhi, India, Urbana, Illinois: Aleph Book Company. p. 1. ISBN 978-93-83064-41-0.
  4. Nadia Mushtaq Abbasi. "The Pakistani Diaspora in Europe and Its Impact on Democracy Building in Pakistan" (PDF). International Institute for Democracy and Electoral Assistance. p. 5. Archived from the original (PDF) on 2018-12-25. Retrieved 2 November 2010.
  5. http://islamabad.usembassy.gov/pr-10061601.html Archived 2014-11-29 at the Wayback Machine. US Embassy Report
  6. "Ethnic Origin (264), Single and Multiple Ethnic Origin Responses (3), Generation Status (4), Age Groups (10) and Sex (3) for the Population in Private Households of Canada, Provinces, Territories, Census Metropolitan Areas and Census Agglomerations, 2011 National Household Survey".
  7. http://www.index.go.kr/egams/stts/jsp/potal/stts/PO_STTS_IdxMain.jsp?idx_cd=2756
  8. http://kosis.kr/statisticsList/statisticsList_01List.jsp?vwcd=MT_ZTITLE&parentId=A
  9. http://www.immigration.go.kr/HP/COM/bbs_003/ListShowData.do?strNbodCd=noti0096&strWrtNo=124&strAnsNo=A&strOrgGbnCd=104000&strRtnURL=IMM_6050&strAllOrgYn=N&strThisPage=1&strFilePath=imm
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_മുസ്ലീംങ്ങൾ&oldid=3798277" എന്ന താളിൽനിന്ന് ശേഖരിച്ചത്