പക (റിവർ ഓഫ് ബ്ലഡ്)
2021ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പക (റിവർ ഓഫ് ബ്ലഡ്).[1] നിതിൻ ലുക്കോസാണ് ഈ ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ബേസിൽ പൌലോസ് പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ വിനീത കോശി, നിതിൻ ജോർജ്, അഭിലാഷ് നായർ, ജോസ് കിഴക്കാൻ, അതുൽ ജോൺ, ജോസഫ് മാണിക്കൽ, മറിയക്കുട്ടി എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാജ് രാചകൊണ്ടയും അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 2021 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഡിസ്കവറി വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിച്ചു. 2021ലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലും ഇത് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[2][3]
Paka (The River of Blood) | |
---|---|
സംവിധാനം | Nithin Lukose |
നിർമ്മാണം | Raj Rachakonda Anurag Kashyap |
സ്റ്റുഡിയോ | Studio 99 |
വിതരണം | Studio 99 |
ദൈർഘ്യം | 101 minutes |
രാജ്യം | India |
ഭാഷ | Malayalam |
കഥാപരിസരം
തിരുത്തുകകേരളത്തിലെ പുരുഷാധിപത്യമുള്ള ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു ദമ്പതികൾ അവിടെ വെള്ളത്തേക്കാൾ രക്തമുള്ള ഒരു നദിയുടെ തീരത്ത് നടക്കുന്ന പ്രതികാരചക്രം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. രക്തദാഹിയായ നദി തുടർന്നു നടക്കുന്ന എല്ലാത്തിനും സാക്ഷ്യം വഹിക്കുന്നു.
നിർമ്മാണവും പ്രകാശനവും
തിരുത്തുക2021 ഫെബ്രുവരിയിലാണ് ചിത്രത്തിൻ്റെ പ്രധാന ചിത്രീകരണം പൂർത്തിയാക്കിയത്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കുകയും ചെയ്തു. 2021 ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (ടി. ഐ. എഫ്. എഫ്) ഡിസ്കവറി വിഭാഗത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
അഭിനേതാക്കൾ
തിരുത്തുക- ബേസിൽ പൌലോസ് - ജോണി
- വിനീത കോശി - അന്നയായി
- നിതിൻ ജോർജ് - ജോയി
- അതുൽ ജോൺ - പാച്ചി
- ജോസ് കിഴക്കാൻ - കൊച്ചെപ്പ
- അഭിലാഷ് നായർ-തങ്കൻ
- ജോസഫ് മാണിക്കൽ - വർക്കി
- മറിയക്കുട്ടി - മുത്തശ്ശി
- ജോസ് അഷാരിയോട്ട് - നീന്തൽക്കാരനായ ജോസ്
അവലംബങ്ങൾ
തിരുത്തുക- ↑ "Breaking with tradition: Nithin Lukose on the journey of his film Paka: The River of Blood". Cinema Express.
- ↑ "Paka movie |'പക' റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്; ആശംസയുമായി അർജുൻ കപൂർ".
- ↑ "ജിദ്ദ ചലച്ചിത്രോത്സവത്തിൽ ഏക ഇന്ത്യൻ സംവിധായക സാന്നിധ്യമായി നിതിൻ ലൂക്കോസ്, പക ഇന്ന് പ്രദർശിപ്പിക്കും". 9 December 2021.