പകൽക്കിനാവ്
കണ്ണമ്മാലി ഫിലിംസിനുവേണ്ടി എൻ.ആർ. വൈദ്യനാഥൻ സത്യ, വീനസ് സ്റ്റുഡിയോകളിൽ നിർമിച്ച മലയാളചലച്ചിത്രമാണ് പകൽക്കിനാവ്. ചിത്രസാഗർ ഫിലിംസ് വിതരണം നടത്തിയ ഈ ചിത്രം 1966 ഏപ്രിൽ 8-നു പ്രദർശനം തുടങ്ങി.[1]
പകൽക്കിനാവ് | |
---|---|
സംവിധാനം | എസ്.എസ്. രാജൻ |
നിർമ്മാണം | എൻ.ആർ. വൈദ്യനാഥൻ |
രചന | എം.ടി. വാസുദേവൻ നായർ |
തിരക്കഥ | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | സത്യൻ പ്രേംജി നെല്ലിക്കോട് ഭാസ്കരൻ അടൂർ ഭാസി ശാരദ വാസന്തി |
സംഗീതം | ബി.എ. ചിദംബരനാഥ് |
ഗാനരചന | പി. ഭാസ്കരൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | ചിത്രസാഗർ ഫിലിംസ് റിലീസ് |
റിലീസിങ് തീയതി | 08/04/1966 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകപണക്കാരനായ ബാബു ബാംഗളൂരിൽ ഒറ്റയാനായി ജീവിതം കൊണ്ടാടുകയാണ്. സ്ത്രീകളെ വളച്ചെടുക്കുന്നതിൽ വിരുതനാണ് ബാബു. സുഹൃത്തായ ചന്ദ്രൻ വഴിയാണ് മാലതിയെ പരിചയപ്പെടുന്നത്. ചന്ദ്രൻ മാലതിയെ പ്രണയിക്കുന്നുണ്ടെങ്കിലും ബാബുവിന്റെ വലയിൽ വീഴാനാണ് അവൾക്ക് ദുര്യോഗം. ചന്ദ്രന്റെ അദ്ധ്യാപകനായ മാസ്റ്ററുടെ മകളാണ് മാലതി. അവൾക്ക് ബാബു ഒരു ഉദ്യോഗം തരപ്പെടുത്തിക്കൊടുത്തത് ദുഷ്ടലാക്കോടെ ആണെന്ന് ചന്ദ്രനറിയാം. ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ബാബു അവളെ തള്ളിപ്പറഞ്ഞു, ചന്ദ്രൻ അവളെ ആശുപത്രിയിലാക്കി. കുഞ്ഞിനെ പ്രസവിച്ചതോടെ മാലതി മരിയ്ക്കുകയാണുണ്ടായത്. ചന്ദ്രൻ കൊടുത്ത വിവരം അനുസരിച്ച് മാസ്റ്ററും മാലതിയുടെ അനുജത്തി ശാരദയും ബാം ഗ്ലൂരിലെത്തി കുഞ്ഞിനേയും കൊണ്ട് നാട്ടിലേക്ക് പോയി. പാൽക്കാരിപ്പെൺകുട്ടി ലക്ഷ്മിയെ കടന്നു പിടിയ്ക്കാൻ ശ്രമിച്ച ബാബുവിനെ തല്ലേണ്ടി വന്നു ചന്ദ്രന്. മാലതി മരിച്ച വിവരം അറിഞ്ഞ് ബാബുവിനു സ്വൽപ്പം പശ്ച്ചാത്താപവും വന്നു ഭവിച്ചു. നാട്ടിൽപ്പോയി കല്യാണം കഴിച്ച് സ്വൈരജീവിതം തുടങ്ങാനാണ് ബാബു തീരുമാനിച്ചത്. വയനാട്ടിൽ ഒരു ഗ്രാമത്തിലെത്തിയ അയാൾ തങ്കമണി എന്നൊരു കുഞ്ഞുമായി അടുപ്പത്തിലാവുകയും അവളുടെ ചേച്ചി ശാരദയെ പരിചയപ്പെടുകയും ചെയ്തു. താമസിയാതെ ശാരദയുമായി വിവാഹവും നടന്നു. പക്ഷേ തങ്കമണി ശാരദയുമായി വിട്ടുമാറാത്തതിനാൽ ബാബു അതീവാസ്വസ്ഥനായി. ശാരദയുടെ അവിവാഹിത ബന്ധത്തിലെ കുട്ടി ആയിരിക്കാമെന്ന് വരെ അയാൾ ആരോപിച്ചു. മാസ്റ്ററും ശാരദയും മാലതിയുടെ കഥ അയാൾക്ക് പറഞ്ഞുകൊടുത്തു. തന്റെ സ്വന്തം കുഞ്ഞാണത് എന്നറിഞ്ഞ ബാബു പശ്ച്ചാപവിവശനായി നിലകൊണ്ടു.[2]
അഭിനേതാക്കളും കഥാപാത്രങ്ങളും
തിരുത്തുക- സത്യൻ—ബാബു
- ശാരദ—മാലതി
- നെല്ലിക്കോട് ഭാസ്കരൻ—ചന്ദ്രൻ
- വാസന്തി -- ശാരദ
- പ്രേംജി—മാസ്റ്റർ
- അടൂർ ഭാസി—ബട്‌ളർ കൃഷ്ണങ്കുട്ടി
- ലത—ലക്ഷ്മി
- ബേബി ശ്രീലത—തങ്കമണി
- എം എസ് നമ്പൂതിരി -- കുറുപ്പേട്ടൻ
- കോകില -- ചന്ദ്രിക
- കുഞ്ഞാവ -- പട്ടാളക്കാരൻ ശങ്കരൻ
- നിലമ്പൂർ ബാലൻ—മൂപ്പിൽ നായർ
- കടുവാക്കുളം ആന്റണി -- മൂപ്പിൽ നായരുടെ വേലക്കാരൻ
- കൃഷ്ണൻകുട്ടി -- കുഞ്ഞൻ
- ബാലൻ പള്ളിപ്പാട് [2]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- ബാനർ—കണ്ണമ്മ ഫിലിംസ്
- വിതരണം -- ചിത്രസാഗർ ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം -- എം ടി വാസുദേവൻ നായർ
- സംവിധാനം -- എസ് എസ് രാജൻ
- നിർമ്മാണം -- വൈദനാഥൻ
- ഛായാഗ്രഹണം -- പി ഭാസ്ക്കരറാവു
- ചിത്രസംയോജനം -- ജി വെങ്കിട്ടരാമൻ
- കലാസംവിധാനം -- എസ് കൊന്നനാട്ട്
- നിശ്ചലഛായാഗ്രഹണം -- ശോഭനാ, തൃശൂർ
- ഗനരചന—പി ഭാസ്ക്കരൻ
- സംഗീതം -- ബി എ ചിദംബരനാഥ് [2]
ഗാനങ്ങൾ
തിരുത്തുകഗാനം | ഗാനരചന | സംഗീതം | ആലാപനം |
---|---|---|---|
ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം | പി. ഭാസ്കരൻ | ചിദംബരനാഥ് | എസ്. ജാനകി |
കാക്കയ്ക്കും പൂച്ചക്കും കല്യാണം | പി ഭാസ്ക്കരൻ | ചിദംബരനാഥ് | യേശുദസ് |
നിദ്ര തൻ നീരാഴി നീന്തിക്കടന്നപ്പോൾ | പി ഭാസ്ക്കരൻ | ചിദംബരനാഥ് | എസ്. ജാനകി |
പകൽക്കിനാവിൻ സുന്ദരമാകും | പി ഭാസ്ക്കരൻ | ചിദംബരനാഥ് | യേശുദസ് |
കേശാദിപാദം തൊഴുന്നേൻ | പി ഭാസ്ക്കരൻ | ചിദംബരനാഥ് | എസ്. ജാനകി [2] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് പകൽക്കിനവ്
- ↑ 2.0 2.1 2.2 2.3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പകൽക്കിനാവ്
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡേറ്റാബേസിൽ നിന്ന് പകൽക്കിനാവ്