ചിത്രശലഭ മത്സ്യങ്ങളുടെ ഇനത്തിൽപ്പെടുന്ന ഒരു തരം മത്സ്യമാണ് പക്കിക്കടിയൻ.[2] (ത്രെഡ് ഫിൻ ബട്ടർഫ്ലൈ ഫിഷ്) threadfin butterflyfish ശാസ്ത്രനാമം : ചീറ്റോഡൺ ഓറിഗ (Chaetodon auriga) ചീറ്റോഡോണ്ടിഡേ കുടുംബത്തിൽ പെടുന്നു. ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിന്റെ ഔദ്യോഗിക മത്സ്യമാണ്. നൂൽവാലൻ ചിത്രശലഭമത്സ്യം എന്നും അറിയപ്പെടുന്നു.

പക്കിക്കടിയൻ
Bep chaetodon auriga pemba.jpg
C. a. setifer (Pemba, Tanzania)
Bep chaetodon auriga sharm.jpg
C. a. auriga (Sharm el-Sheikh, Red Sea)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
Subgenus:
വർഗ്ഗം:
C. auriga
ശാസ്ത്രീയ നാമം
Chaetodon auriga
Forsskål, 1775

വിതരണംതിരുത്തുക

ഉഷ്ണമേഖലാ പവിഴപ്പുറ്റുകളുടെ ആവാസ വ്യവസ്ഥകളിൽ ധാരാളമായി ഈയിനം മത്സ്യങ്ങൾ കാണപ്പെടുന്നു. ഇന്ത്യൻ, പസഫിക് സമുദ്രങ്ങളിൽ ഉടനീളം കാണപ്പെടുന്ന ഇവ ചെങ്കടലിലും കിഴക്കൻ ആഫ്രിക്കയുടെ തീരത്തും (തെക്ക് മൊസൽ ബേ, ദക്ഷിണാഫ്രിക്ക ) മുതൽ ഹവായിയൻ, മാർക്വേസസ്, ഡ്യൂസി ദ്വീപുകൾ, ജപ്പാൻ, ലോർഡ് ഹോവ് ദ്വീപിൻറെ തെക്ക് ഭാഗങ്ങൾ , റാപ്പ ഇറ്റി എന്നിവിടങ്ങളിലും കാണപ്പെടുന്നു. സമുദ്രാന്തർഭാഗത്ത്‌ ഒന്ന് മുതൽ മുപ്പത്തഞ്ച് മീറ്റർ വരെയുള്ള  ആഴങ്ങളിലാണ് ആവാസ മേഖല.[3]

പക്കിക്കടിയൻ ജോഡികളായി കാണപ്പെടുന്നു. ചിലപ്പോൾ അവ ഒറ്റയ്ക്കോ കൂട്ടങ്ങളായോ കാണപ്പെടുന്നു. ഇര പിടിക്കാൻ അവയുടെ നീളൻ ചുണ്ട് ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളുടെ ഉപരിതലത്തിൽ നിന്നാണ് സാധാരണയായി ഭക്ഷണം കണ്ടെത്തുന്നത്.

ഉപയോഗംതിരുത്തുക

ഭക്ഷണ ആവശ്യങ്ങൾ കൂടാതെ അലങ്കാരമൽസ്യങ്ങളായും ഇവയെ ഉപയോഗിക്കുന്നു. പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥയെ നിരീക്ഷിക്കുന്നതിന് ബയോ സൂചകങ്ങളായി പക്കിക്കടിയൻ പോലുള്ള പൂമ്പാറ്റ മത്സ്യങ്ങളെ ഉപയോഗിക്കാറുണ്ട്.[4]

അവലംബംതിരുത്തുക

  1. R. Myers; M. Pratchett (2010). "Chaetodon auriga". 2010: e.T165631A6073721. doi:10.2305/IUCN.UK.2010-4.RLTS.T165631A6073721.en. Unknown parameter |last-author-amp= ignored (help); Cite journal requires |journal= (help)
  2. https://indiabiodiversity.org/species/show/231961
  3. https://animaldiversity.org/accounts/Chaetodon_auriga/
  4. https://animaldiversity.org/accounts/Chaetodon_auriga/
"https://ml.wikipedia.org/w/index.php?title=പക്കിക്കടിയൻ&oldid=3335857" എന്ന താളിൽനിന്ന് ശേഖരിച്ചത്