ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റ്

ഒരു ന്യൂക്ലിക്ക് ആസിഡ് ടെസ്റ്റ് (NAT-നാറ്റ്) എന്നത് ഒരു പ്രത്യേക ന്യൂക്ലിക്ക് ആസിഡ് സീക്വൻസുകളെ കണ്ടെത്തുന്നതിനും അതിലൂടെ ഒരു പ്രത്യേക സ്പീഷീസിനെ അല്ലെങ്കിൽ സബ്സ്പീഷീസിനെ തിരിച്ചറിയുന്നതിനുമുള്ള ഒരു മാർഗ്ഗമാണിത്. രക്തം, കലകൾ, മൂത്രം എന്നിവയിൽ രോഗകാരികളായി പ്രവർത്തിക്കുന്ന വൈറസ്, ബാക്ടീരിയ തുടങ്ങിയവയെ കണ്ടെത്താൻ ഇത് ഉപയോഗിക്കാം. ആന്റിജനുകൾ അല്ലെങ്കിൽ ആന്റിബോഡി എന്നിവയെ കണ്ടെത്തുന്ന മറ്റ് ടെസ്റ്റുകളിൽ നിന്നും നാറ്റ് ടെസ്റ്റ് വ്യത്യസ്തമായിരിക്കുന്നത് ജനിതക വസ്തുക്കളെ (ആർ‌. എൻ‌. എ അല്ലെങ്കിൽ ഡി‌. എൻ‌. എ ) കണ്ടെത്തുന്നതിനാലാണ്. ജനിതക വസ്തുക്കളെ കണ്ടെത്തുന്നതിനാൽ നേരത്തേയുള്ള രോഗനിർണയം സാധ്യമാകുന്നു. കാരണം ആന്റിജനുകളും/ആന്റിബോഡികളും രക്തപ്രവാഹത്തിൽ എത്താൻ സമയം ആവശ്യമാണ് അതിനാൽ ആന്റിജനുകളേയും ആന്റിബോഡികളേയും തിരിച്ചറിഞ്ഞ് രോഗനിർണ്ണയം നടത്തുന്നതിന് കാലതാമസമെടുക്കും. [1] ചില ജനിതകവസ്തുക്കളുടെ അളവ് സാധാരണയായി വളരെ കുറവായതിനാൽ പല നാറ്റുകളിലും ജനിതകവസ്തുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ഘട്ടവും ഉൾപ്പെട്ടിട്ടുണ്ടാവും. അതായത്, ജനിതകവസ്തുവിന്റെ നിരവധി പകർപ്പുകൾ നിർമ്മിക്കുകയാണിവിടെ ചെയ്യുക. അത്തരം നാറ്റുകളെ ന്യൂക്ലിക്ക് ആസിഡ് ആംപ്ലിഫിക്കേഷൻ ടെസ്റ്റുകൾ ( NAATs) എന്നാണ് വിളിക്കുന്നത്. പോളിമെറേയ്സ് ചെയിൻ റിയാക്ഷൻ (പി‌സി‌ആർ), സ്ട്രാന്റ് ഡിസ്‌പ്ലേസ്‌മെന്റ് അസ്സെ (എസ്‌ഡി‌എ), അല്ലെങ്കിൽ ട്രാൻസ്ക്രിപ്ഷൻ മീഡിയേറ്റഡ് അസ്സെ (ടി‌എം‌എ) എന്നിവ ഉൾപ്പെടെ ജനിതകവസ്തുക്കളുടെ എണ്ണം വർധിപ്പിക്കാൻ നിരവധി മാർഗങ്ങളുണ്ട്. [2]

റോട്ടവൈറസ്

ഉപയോഗങ്ങൾ തിരുത്തുക

  • ഗൊനോകോക്കലിന്റെയും മറ്റ് നൈസീരിയൽ അണുബാധകളുടെയും രോഗനിർണയം: പരിശോധനയ്ക്കായി നിർദ്ദിഷ്ട എൻ. ഗൊണേറിയ ഡിഎൻഎ അല്ലെങ്കിൽ ആർ‌എൻ‌എ സീക്വൻസുകളുടെ എണ്ണം വർധിപ്പിക്കുന്നു . [3]
  • യുറോജെനിറ്റൽ സി. ട്രാക്കോമാറ്റിസ് അണുബാധയുടെ രോഗനിർണയം [4]
  • മൈക്കോബാക്റ്റീരിയം ട്യൂബർകുലോസിസിനെ കണ്ടെത്താൻ [5]
  • എച്ച് ഐ വി ആർ‌. എൻ‌. എ അല്ലെങ്കിൽ ഡി‌. എൻ‌.എയെ കണ്ടെത്താൻ [6]
  • സൂനോട്ടിക് കൊറോണ വൈറസുകളെ കണ്ടെത്താൻ [7]

അവലംബം തിരുത്തുക

 

  1. "What is the nucleic acid test (NAT)?". American Red Cross.
  2. Peter A. Leone, Joseph A. Duncan (2011). Tropical Infectious Diseases: Principles, Pathogens and Practice (Third Edition). Philadelphia: Elsevier. pp. 184–190.
  3. Peter A. Leone, Joseph A. Duncan (2011). Tropical Infectious Diseases: Principles, Pathogens and Practice (Third Edition). Philadelphia: Elsevier. pp. 184–190.
  4. Fan, Huizhou (2015). Molecular Medical Microbiology (Second Edition). Academic Press. pp. 1449–1469.
  5. Ridderhof, John C (2009). Tuberculosis. Elsevier. pp. 738–745.
  6. Gillespie, Susan L. (2013). Clinical Immunology (Fourth Edition). Elsevier. pp. 465–479.
  7. Schmidt, Michael; Brixner, Veronika; Ruster, Brigitte; Hourfar, Michael K.; Drosten, Christian; Preiser, Wolfgang; Seifried, Erhard; Roth, W. Kurt (April 2004). "NAT screening of blood donors for severe acute respiratory syndrome coronavirus can potentially prevent transfusion associated transmissions". Transfusion (in ഇംഗ്ലീഷ്). 44 (4): 470–475. doi:10.1111/j.1537-2995.2004.03269.x. ISSN 0041-1132. PMID 15043560.