എല്ലാ ജൈവ രൂപങ്ങൾക്കും അത്യന്താപേക്ഷിതമായ വലിയ ജൈവ തന്മാത്രകളാണ് ന്യൂക്ലിക് ആസിഡ്. ന്യൂക്ലിക് ആസിഡുകൾ ഡി.എൻ.എ. ( ഡി-ഓക്സി റൈബോ ന്യൂക്ലിക് ആസിഡ് ) , ആർ.എൻ.എ (റൈബോ ന്യൂക്ലിക് ആസിഡ് ) എന്നിവ ഉൾപ്പെട്ടതാണ് . ന്യൂക്ലിയോടൈഡുകൾ എന്ന മോണോമറുകളിൽ നിന്നാണു ന്യൂക്ലിക് ആസിഡുകൾ ഉണ്ടാകുന്നത് .