ഡോൺ വിൻസെന്റ്
ഒരു ഇന്ത്യൻ മ്യൂസിക്ക് കമ്പോസറും സൌണ്ട് ഡിസൈനറുമാണ് ഡോൺ വിൻസെന്റ്[1][2][3] പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സൌണ്ട് എഞ്ചിനീയറിങ്ങിൽ ബിരുധം നേടിയിട്ടുണ്ട്. കൂടാതെ ലണ്ടണിലെ പ്രശസ്ത സംഗീത കോളേജ് ആയ ട്രിനിറ്റിയിൽ നിന്നും പിയാനിസ്റ്റിനുള്ള അംഗീകാരം നേടിയിട്ടുണ്ട്. കമ്മട്ടിപ്പാടം, അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ, തരംഗം, ഈട, കിസ്മത്ത്, മണ്ട്രോ തുരുത്ത് എന്നീ ചിത്രങ്ങളാണ് പ്രവർത്തിച്ച പ്രധാന ചിത്രങ്ങൾ.
ഡോൺ വിൻസെൻറ് | |
---|---|
ജനനം | കൊച്ചി, കേരളം | 20 സെപ്റ്റംബർ 1990
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, മിക്സിങ്ങ് എഞ്ചിനീയർ, സൌണ്ട് ഡിസൈനർ, സൌണ്ട് എഡിറ്റർ |
ഉപകരണ(ങ്ങൾ) | പിയാനോ, കീബോഡ്, സിന്തസൈസർ, സീബോഡ്, ബാസ്സ് ഗിറ്റാർ |
സംഗീതം
തിരുത്തുകഹ്രസ്വചിത്രങ്ങൾക്ക് സംഗീതം നൽകിക്കൊണ്ടാണ് ഡോൺ സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. പൂനെയിലെ ബിരുധ പഠനത്തിന് ശേഷം പുരസ്കാര ജേതാവായ പ്രശസ്ത സൌണ്ട് എഞ്ചിനീയർ പ്രമോദ് തോമസിന്റെ സഹായിയായി പ്രവർത്തിച്ചു. 2016ൽ പുറത്തിറങ്ങിയ മണ്ട്രോ തുരുത്ത് എന്ന ചിത്രത്തിലൂടെയാണ് മുഖ്യധാര സിനിമയിൽ പ്രവർത്തനം ആരംഭിച്ചത്. അതിന് ശേഷം പ്രവർത്തിച്ചത് ദുൽക്കർ സൽമാനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ്. ഈ ചിത്രം ഒരു പ്രധാന വഴിത്തിരിവായിരുന്നു. തിത്തി എന്ന കന്നട ചിത്രത്തിന്റെ സൌണ്ട് അഡ്വൈസർ കൂടിയായിരുന്നു ഡോൺ.
പ്രവർത്തിച്ച സിനിമകൾ
തിരുത്തുകവർഷം | സിനിമ | ഭാഷ | ക്രെഡിറ്റ് | സംവിധാനം |
---|---|---|---|---|
2016 | മണ്ട്രോ തുരുത്ത് | മലയാളം | പശ്ചാത്തലസംഗീതം | മനു |
2016 | കമ്മട്ടിപ്പാടം | മലയാളം | മ്യൂസിക്ക് അറേഞ്ചർ / മ്യൂസിക്ക് മിക്സിങ്ങ് എഞ്ചിനീയർ/ പശ്ചാത്തലസംഗീതം | രാജീവ് രവി |
2016 | കിസ്മത്ത് | മലയാളം | മ്യൂസിക്ക് മിക്സിങ്ങ് എഞ്ചിനീയർ/ പ്രീ മിക്സിങ്ങ് എഞ്ചിനീയർ | ഷാനവാസ് കെ ബാവക്കുട്ടി |
2016 | കാടു പൂക്കുന്ന നേരം | മലയാളം | മ്യൂസിക്ക് എഡിറ്റർ/ പ്രീ മിക്സിങ്ങ് എഞ്ചിനീയർ | ഡോ. ബിജു |
2017 | സമർപ്പണം | മലയാളം | പശ്ചാത്തലസംഗീതം | കെ. ഗോപിനാഥൻ |
2017 | അഡ്വെഞ്ചറസ് ഓഫ് ഓമനക്കുട്ടൻ | മലയാളം | മ്യൂസിക്ക് കമ്പോസർ/ സൌണ്ട് ഡിസൈനർ | രോഹിത്ത് വി എസ് |
2017 | തരംഗം | മലയാളം | സൌണ്ട് ഡിസൈനർ | ഡൊമിനിക്ക് അരുൺ |
2017 | സൌണ്ട് ഓഫ് സൈലൻസ് | മലയാളം | അസിസ്റ്റന്റ് മിക്സിങ്ങ് എഞ്ചിനീയർ | ഡോ. ബിജു |
2018 | ഈട | മലയാളം | പശ്ചാത്തലസംഗീതം | ബി. അജിത്കുമാർ |
2018 | ഇബിലീസ് | മലയാളം | മ്യൂസിക്ക് കമ്പോസർ/ ഡയറക്ടർ ഓഫ് ഓഡിയോഗ്രാഫി | രോഹിത്ത് വി എസ് |
അവലംബം
തിരുത്തുക- ↑ "'Adventures of Omanakkuttan' second video song is here - Times of India".
- ↑ "Dawn Vincent". IMDb.
- ↑ "Audio Launch of 'Iblis' held". The New Indian Express.