നോസ്റ്റോക്ക്
വിവിധ പരിതസ്ഥിതികളിൽ കാണപ്പെടുന്ന, സയനോബാക്ടീരിയയുടെ ഒരു ജനുസ്സാണ് നോസ്റ്റോക്ക്, അവ ജെലാറ്റിനസ് ആവരണത്തിൽ മോണിലിഫോം കോശങ്ങളുടെ ഫിലമെന്റുകൾ ഉള്ള കോളനികൾ ഉണ്ടാക്കുന്നു.
പാരസെൽസസ് ആണ് നോസ്റ്റോക്ക് എന്ന പേര് നൽകിയത്. [1]
മണ്ണിലും, നനഞ്ഞ പാറകളിലും, തടാകങ്ങളുടെയും നീരുറവകളുടെയും അടിയിലും (ശുദ്ധജലത്തിലും ഉപ്പുവെള്ളത്തിലും) നോസ്റ്റോക്കിനെ കാണാം. അപൂർവ്വമായി സമുദ്ര ആവാസവ്യവസ്ഥകളിലും ഇവയെ കാണാം. പരിണാമികമായി പുരാതനമായ, ആൻജിയോസ്പെർമിൽ ഉൾപ്പെടുന്ന, ഗുന്നേരയിലേയും [2], ഹോൺവേർട്ടുകളിലേയും (ഒരു കൂട്ടം ബ്രയോഫൈറ്റുകൾ ) സസ്യ കോശങ്ങൾക്കുള്ളിലും ഇവ സഹജീവനത്തോടെ വളരുന്നു. ഹെറ്ററോസിസ്റ്റുകൾ എന്നറിയപ്പെടുന്ന അവസാനമായി വിഭജിക്കപ്പെടുന്ന കോശങ്ങളുടെ പ്രവർത്തനത്തിലൂടെ നൈട്രജനെ ചെടിക്കു നൽകുന്നു. ഈ ബാക്ടീരിയയുടെ കോശദ്രവ്യത്തിൽ അടങ്ങിയിരിക്കുന്ന പ്രകാശസംശ്ലേഷത്തിനു സഹായിക്കുന്ന വർണകങ്ങൾ ഉപയോഗിച്ച് പ്രകാശസംശ്ലേഷണം നടത്തുന്നു.
സ്പീഷീസ്
തിരുത്തുകനോസ്റ്റോക്കേൽസ് ഓർഡറിൽ ഉൾപ്പെടുന്ന നോസ്തോക്കേസി കുടുംബത്തിലെ ഒരു അംഗമാണ് നോസ്തോക്ക്. ഇതിലെ സ്പീഷീസുകൾ:
- Nostoc azollae
- Nostoc caeruleum Lyngbye ex Bornet et Flahault[3]
- Nostoc carneum
- Nostoc comminutum
- Nostoc commune (Linnaeus) Vaucher ex Bornet et Flahault[3] (Chinese: Koxianmi)[4]
- Nostoc ellipsosporum
- Nostoc flagelliforme
- Nostoc linckia
- Nostoc longstaffi
- Nostoc microscopicum (Carmichael ex Harvey) Bornet et Flahault[3]
- Nostoc muscorum
- Nostoc paludosum
- Nostoc pruniforme (Linnaeus) C. A. Agardh ex Bornet et Flahault[3]
- Nostoc punctiforme
- Nostoc sphaericum
- Nostoc sphaeroides
- Nostoc spongiaeforme
- Nostoc thermotolerans
- Nostoc verrucosum Vaucher ex Bornet et Flahault[3]
അശാസ്ത്രീയമായ നാമകരണം
തിരുത്തുകനിലത്തുണ്ടാകുമ്പോൾ, ഒരു നോസ്റ്റോക്ക് കോളനിയെ സാധാരണയായി നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാറില്ല, എന്നാൽ ഒരു മഴയ്ക്ക് ശേഷം ഇത് വീർത്ത് വ്യക്തമായി കാണാവുന്ന രീതിയിൽ ജെല്ലിപോലെയുള്ള ഒരു വസ്തുവായി മാറപ്പെടുന്നു. പണ്ട് ഇവ ആകാശത്തുനിന്നും വീണവയാണെന്നാണ് കരുതപ്പെട്ടിരുന്നത്. അതിനാൽ സ്റ്റാർ ജെല്ലി, ട്രോൾസ് ബട്ടർ, വിച്ചസ് ബട്ടർ ( ട്രെമെല്ല മെസെന്ററിക്ക എന്ന ഫംഗസായി തെറ്റിധരിക്കരുത്), വിച്ചസ് ജെല്ലി എന്നീ ജനപ്രിയ പേരുകളിൽ ഇത് അറിയപ്പെട്ടു.
പാചക ഉപയോഗം
തിരുത്തുകപ്രോട്ടീനും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന [5] നോസ്റ്റോക്ക് ഇനങ്ങളെ പ്രധാനമായും കൃഷിചെയ്യുകയും ഭക്ഷ്യവസ്തുക്കളായി ഉപയോഗിക്കുകയും ചെയ്യുന്നത് ഏഷ്യയിലാണ്. എൻ. ഫ്ലാഗെലിഫോം, എൻ. കമ്യൂൺ എന്നീ ഇനങ്ങളെ ചൈനയിൽ ഉപയോഗിക്കുന്നു. അവിടെ ക്ഷാമത്തെ അതിജീവിക്കാനായി ഇതിനെ ഉപയോഗിച്ചു വരുന്നു.. മധ്യേഷ്യയിൽ ഏറ്റവും പ്രിയപ്പെട്ട ഇനം എൻ. എലിപ്‌സോസ്പോറം ആണ് .
അവലംബങ്ങൾ
തിരുത്തുകഉദ്ധരിക്കപ്പെട്ടവ
തിരുത്തുക- ↑ Potts, M. (1997). "Etymology of the Genus Name Nostoc (Cyanobacteria)" (PDF). International Journal of Systematic Bacteriology. 47 (2): 584. doi:10.1099/00207713-47-2-584. Archived from the original (PDF) on 2013-08-11. Retrieved 2011-11-05.
- ↑ Guiry, M.D., John, D.M., Rindi,F. and McCarthy, T.K.2007. New Survey of Clare Island. Volume 6: The Freshwater and Terrestrial Algae. Royal Irish Academy. p.166
- ↑ 3.0 3.1 3.2 3.3 3.4 Mollenhauer, Dieter; Bengtsson, Roland; Lindstrøm, Eli-Anne (1999). "Macroscopic cyanobacteria of the genus Nostoc: a neglected and endangered constituent of European inland aquatic biodiversity". European Journal of Phycology. 34 (4): 349–360. doi:10.1080/09670269910001736412.
- ↑ Abbott, I. A. (1989). "Food and food products from seaweeds". In Lembi, C. A.; Waaland, J. R. (eds.). Algae and human affairs. Cambridge University Press, Phycological Society of America. p. 141. ISBN 978-0-521-32115-0.
- ↑ Deane, Green (2011-08-31). "Nostoc Num Nums". Eat The Weeds and other things, too (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-01-31. Retrieved 2019-02-20.
പൊതു ഉറവിടങ്ങൾ
തിരുത്തുക- "Nikon MicroscopyU: Confocal Image Gallery - Nostoc (Cyanobacteria)". 9 March 2005. Archived from the original on 2005-03-09. Retrieved 15 January 2019.
- Office, NOAA Sea Grant Extension. "GLERL/Sea Grant: Great Lakes Water Life Photo Gallery - Blue-green Algae - Cyanophtya". www.glerl.noaa.gov. Archived from the original on 2019-02-20. Retrieved 2019-02-20.
- ഡേവിഡ്സൺ, അലൻ. ഓക്സ്ഫോർഡ് കമ്പാനിയൻ ടു ഫുഡ് (1999), "നോസ്റ്റോക്ക്". ISBN 0-19-211579-0 ISBN 0-19-211579-0
പുറംകണ്ണികൾ
തിരുത്തുക- "Aktuelle News, Schlagzeilen und Berichte aus aller Welt - Arcor.de". www.arcor.de. Retrieved 15 January 2019. Nostoc spec. in lichens
- Guiry, M.D.; Guiry, G.M. (2008). "Nostoc". AlgaeBase. World-wide electronic publication, National University of Ireland, Galway.