നോലുത്തണ്ടോ മെജെ
ഒരു ദക്ഷിണാഫ്രിക്കൻ നടിയും ഗായികയുമാണ് നോലുത്തണ്ടോ 'നോളി' മെജെ നകായ് (ജനനം: 10 ഡിസംബർ 1986).[1]ഫെയർവെൽ എല്ല ബെല്ല, സ്വാർട്ട് വാട്ടർ, സൈലന്റ് വിറ്റ്നസ് എന്നീ ജനപ്രിയ സീരിയലുകളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
നോലുത്തണ്ടോ മെജെ | |
---|---|
ജനനം | നോലുത്തണ്ടോ മെജെ നകായ് ഒക്ടോബർ 30, 1986 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
തൊഴിൽ | നടി, ഗായിക, ടിവി അവതാരക |
സജീവ കാലം | 2002–present |
ബന്ധുക്കൾ | സോബന്തു നകായ് (സഹോദരൻ) |
സ്വകാര്യ ജീവിതം
തിരുത്തുക1986 ഡിസംബർ 10 ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിലാണ് മെജെ ജനിച്ചത്. കേപ് ടൗണിലെ ക്യാമ്പ്സ് ബേ ഹൈസ്കൂളിൽ നിന്ന് അവർ വിദ്യാഭ്യാസം പൂർത്തിയാക്കി. അവരുടെ ഇളയ സഹോദരൻ സോബന്തു എൻകായ് ദക്ഷിണാഫ്രിക്കൻ ടെലിവിഷനിലും സിനിമയിലും ജനപ്രിയ നടനാണ്.[3]
കരിയർ
തിരുത്തുക2002-ൽ എം-നെറ്റ് റിയാലിറ്റി മത്സരങ്ങളുടെ ആദ്യ സീസണിലെ മികച്ച 100 ൽ എത്തി.[4] 2003-ൽ രണ്ടാം സീസണിൽ ടോപ്പ് 12 ഫൈനലിസ്റ്റുകളിൽ ഒരാളായി മാറി. 2011-ൽ ഏഴാം സീസണിൽ വീണ്ടും മത്സരിച്ച് ടോപ്പ് 16 ഫൈനലിസ്റ്റായി.[3]
2014 ഏപ്രിൽ 28 ന് പ്രശസ്തമായ ടെലിവിഷൻ സോപ്പി ഇസിഡിംഗോയിൽ വീട്ടുജോലിക്കാരിയായ 'സുകിസ കോണ്ടിലേ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[5][6]2015-ൽ റിയാലിറ്റി മത്സരമായ ദ സിംഗ്-ഓഫ് എസ്‌എയുടെ ആദ്യ സീസണിന്റെ അവതാരകയായി.[3]2018-ൽ ഫെയർവെൽ എല്ല ബെല്ല എന്ന ചിത്രത്തിൽ 'ഖാനിസ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു.[2]
ഫിലിമോഗ്രാഫി
തിരുത്തുകYear | Film | Role | Genre | Ref. |
---|---|---|---|---|
1997 | കപ് ഡെർ ഗുട്ടൻ ഹോഫ്നുങ് | മാബെൽ | TV സീരീസ് | |
2002 | സ്റ്റോക്ക്വെൽ | കുക്കി | TV സീരീസ് | |
2010 | സൈലന്റ് വിറ്റ്നെസ് | സിന്തിയ തിലിലോ | TV സീരീസ് | |
2014 | സ്വാർട്ട് വാട്ടർ | ഫെയിത് മലിംഗ | TV സീരീസ് | |
2015 | De(Con)Struction of Love | ഹ്രസ്വചിത്രം | ||
2015 | പ്രോമിസ് | എംബാലി | ഹ്രസ്വചിത്രം | |
2018 | ഫേർവെൽ എല്ല ബെല്ല | ഖാനിസ | ഫിലിം |
അവലംബം
തിരുത്തുക- ↑ "Up Close & Personal With Noluthando Meje". bona. 2020-11-26. Archived from the original on 2017-08-15. Retrieved 2020-11-26.
- ↑ 2.0 2.1 "Noluthando Meje explains why she's all about making you love her act". timeslive. 2020-11-26. Retrieved 2020-11-26.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ 3.0 3.1 3.2 "Noluthando Meje career". tvsa. 2020-11-26. Retrieved 2020-11-26.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Noluthando "Nolly" Meje". osmtalent. 2020-11-26. Retrieved 2020-11-26.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "NOLUTHANDO MEJE". Afternoon Express. 2020-11-26. Retrieved 2020-11-26.
{{cite web}}
:|archive-date=
requires|archive-url=
(help) - ↑ "Two minutes with Noluthando Meje". news24. 2020-11-26. Retrieved 2020-11-26.
{{cite web}}
:|archive-date=
requires|archive-url=
(help)