നോക്കുവിദ്യ

(നോക്കുവിദ്യാ പാവകളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് നോക്കുവിദ്യാ പാവകളി അഥവാ നോക്കുവിദ്യ. അപൂർവമായ ഒരു പാവനാടക അവതരണമാണ് നോക്കുവിദ്യ.[1] ആദ്യക്കാലങ്ങളിൽ ഓണംതുള്ളൽ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്.[2][3][4][5] ചിങ്ങമാസത്തിലെ തിരുവോണം മുതൽ മൂന്നു ദിവസം ഹൈന്ദവഭവനങ്ങളിൽ നടത്തി വന്ന ഒരു കലാരൂപമായ ഓണക്കളിയിലെ ഒരിനമാണ് നോക്കുവിദ്യ. അമ്മാനാട്ടം, പാറാവളയം, ചുറ്റിക്കൽ എന്നിവയാണ് മറ്റ് പ്രധാന ഇനങ്ങൾ. വേലൻ സമുദായത്തിൽപ്പെട്ടവരാണ് ഈ കളി നടത്തിവന്നിരുന്നത്. തുടി, കൈമണി എന്നീ വാദ്യോപകരണങ്ങളും ഇതിനുപയോഗിക്കുന്നു.[6]

Ranjini, Kottayam, Kerala performing Nokuvidyapavakali at the stage of UTSAVAM2017 at Kanhangad in Kasaragod Dt.

പലകയിൽ കൊത്തിയെടുത്ത വിവിധ തരം പാവകൾ ചായം തേച്ച ഒരു മുളന്തണ്ടിനുമേൽ പിടിപ്പിക്കും. ആ മുളയുടെ അടിഭാഗം മൂക്കിനു താഴെ,മേൽച്ചുണ്ടിനു മുകളിലായി നിറുത്തും. പാവകളുമായി ബന്ധപ്പെട്ട ഒരു ചരട് വലിച്ച് പാവകളെ ചലിപ്പിക്കുകയാണ് ഇതിന്റെ സ്വഭാവം. പ്രത്യേക പാട്ടുകളും പാടും. അവരുടെ നോക്ക് എപ്പോഴും മുളയുടെ തുലനത്തിലായിരിക്കും. വാദ്യത്തിനും പാട്ടിനും പുരുഷൻമാരുമുണ്ടായിരിക്കും.[7]
രണ്ടുമുതൽ മൂന്നുമിനിട്ട് വരെയാണ് ഒരോ പാട്ടിന്റെയും ദൈർഘ്യം. രാമായണത്തിലെയും മഹാഭാരത്തിലെയും കഥാസന്ദർഭങ്ങളാണ് മിക്കപ്പോഴും നോക്കുവിദ്യയ്ക്ക് വിഷയങ്ങളാകുന്നതെങ്കിലും പ്രപഞ്ചത്തെയും പ്രകൃതിയെയും വർണ്ണിക്കാറുണ്ട്. കൂടാതെ വിവിധ നാടൻ കഥാപാത്രങ്ങളും ഈ കളിക്ക് വിഷയമാവാറുണ്ട്.

K S Ranjini, Kottayam performing Nokkuvidyapavakali at Kanhangad _Utsavam2017

മൂക്കിലിരിക്കുന്ന വടി ബാലൻസ് ചെയ്ത് കൈയിലെ ചരടുകൾ ചലിപ്പിച്ചുവേണം പാവനാടകം നടത്താൻ. വടി മൂക്കിൻ തുമ്പത്ത് നിർത്തിക്കൊണ്ടുതന്നെ കാലുകളുടെ പെരുവിരൽ കൊണ്ട് പാറാവളയം കറക്കുന്നു. ഒപ്പം തന്നെ ചെറിയ പന്തുകൾകൊണ്ട് അമ്മാനാട്ടം നടത്തുകയും ചെയ്യുന്നു. ഓണക്കളിയുടെ ഒരു പ്രധാന ഇനമാണിത്. ഓണത്തെ സംബന്ധിച്ച പാട്ടുകളാണ് ഇതിന് പാടുന്നത്. സാധാരണ സ്ത്രീകളാണ് ഈ പരിപാടി അവതരിപ്പിക്കാറ്.[8] മൂക്കേവിദ്യ എന്നും അറിയപ്പെടുന്നു. കോട്ടയം ജില്ലയിലാണ് കണ്ടു വരുന്നത്. ഈ കല അൽപ്പമെങ്കിലും സ്വായത്തമാക്കാൻ കുറഞ്ഞത് നാലഞ്ചുവർഷത്തെ പരിശീലനംവേണം.

പാലത്തടിയിലാണ് ഇതിനുള്ള പാവകൾ കൊത്തിയെടുക്കുന്നത്. നല്ല ഏകാഗ്രതയും പരിശീലനവും വേണ്ട കലാരൂപമാണിത്.

  1. http://news.keralakaumudi.com/beta/printerpage.php?NewsId=TktUTTAxMTU4MzQ=[പ്രവർത്തിക്കാത്ത കണ്ണി]
  2. "രഞ്ജിനിയും 'നോക്കുവിദ്യ' പാവകളിയും" (in Malayalam). Madhyamam. 2022-04-17. Archived from the original on 2023-04-14. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  3. "നോക്കുവിദ്യ പാവകളിയും" (in Malayalam). Vanitha. 2020-03-07. Archived from the original on 2024-02-23. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  4. "ഓണംതുള്ളൽ" (in Malayalam). Kerala Literature. 2017-10-14.{{cite web}}: CS1 maint: unrecognized language (link)
  5. "ചെമ്പകക്കുട്ടി ഗോപാലൻ" (in Malayalam). Manorama. 2023-01-13. Archived from the original on 2024-09-30. Retrieved 2024-09-30.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  6. http://www.deshabhimani.com/periodicalContent2.php?id=651[പ്രവർത്തിക്കാത്ത കണ്ണി]
  7. ഫോക്‌ലോർ നിഘണ്ടു, ഡോ.എം.വി. വിഷ്ണു നമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, പേജ് 529
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-11-11.

അധിക വായനക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നോക്കുവിദ്യ&oldid=4118232" എന്ന താളിൽനിന്ന് ശേഖരിച്ചത്