നൊസ്റ്റാൾജിയ (റഷ്യൻ ചലച്ചിത്രം)

വിഖ്യാത റഷ്യൻ ചലച്ചിത്രകാരൻ ആന്ദ്രേ തർകോവ്സ്കി 1983 ൽ സംവിധാനം ചെയ്ത ചലച്ചിത്രം ആണ് നൊസ്റ്റാൾജിയ(Russian: Ностальгия).ഇറ്റലിയിൽ നിർമ്മിച്ച നൊസ്റ്റാൾജിയ സോവിയറ്റ് യൂണിയനു പുറത്ത് ചിത്രീകരിച്ച ആദ്യ തർകോവ്‌സ്കി ചിത്രം ആണ്.

നൊസ്റ്റാൾജിയ
DVD Cover
സംവിധാനംആന്ദ്രേ തർകോവ്സ്കി
രചനTonino Guerra
ആന്ദ്രേ തർകോവ്സ്കി
അഭിനേതാക്കൾOleg Yankovsky
Erland Josephson
Domiziana Giordano
ഛായാഗ്രഹണംGiuseppe Lanci
റിലീസിങ് തീയതിFrance:
May 1983
രാജ്യംറഷ്യ
ഭാഷറഷ്യൻ
സമയദൈർഘ്യം125 minutes

ഫെഡെറികോ ഫെല്ലിനി,അന്റോണിയോണി മുതലായവരുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുള്ള കവി ടോണിനോഗുവേരയുമായി ചേർന്നാണ് തർകോവ്‌സ്കി ഈ സിനിമയുടെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്.

പ്രമേയം

തിരുത്തുക

കുടുംബത്തിൽ,വ്യക്തിയിൽ ,വ്യക്തിബന്ധങ്ങളിൽ സംഭവിക്കുന്ന പിളർപ്പിനെയും അകൽച്ചയെയും അവയുാക്കുന്ന നഷ്ടബോധത്തെയും ആണ് ഈ സിനിമ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.ഏതെങ്കിലും ഒരു കഥാതന്തുവിനെ രേഖീയമായി പിന്തുടരുകയും വികസിപ്പികുകയും ചെയ്യാത്ത സിനിമ റഷ്യൻ കവിയായ ആന്ദ്രെ ഗോർച്ചക്കേവും പരിഭാഷകയും സുഹ്യത്തുമായ യൂജീനയും ഒരു ഇറ്റാലിയൻ ഗ്രാമത്തിൽ എത്തുന്നിടത്താണ് ആരംഭിക്കുന്നത്. ഒരു സത്രത്തിലാണ് അവർ താമസിക്കുന്നത്.താമസത്തിനിടയിൽ അവരിരുവരും, അവിടെ കുമുട്ടുന്ന സാധാരണക്കാരും ഡൊമനിക്കോവിനെപ്പോലെ വിചിത്രമായ മനോനിലകളുള്ളവരും തമ്മിലുള്ള ബന്ധങ്ങളും ആന്ദ്രെയെ നിരന്തരം വേട്ടയാടുന്ന വീടിനെയും ഭാര്യയെയും കുഞ്ഞുങ്ങളെയും കുറിച്ചുള്ള ഓർമ്മകളും കൂടിക്കലർന്ന സങ്കീർണമായ ആഖ്യാനഘടനയാണ് നൊസ്റ്റാൾജിയക്കുള്ളത്.

അഭിനേതാക്കൾ

തിരുത്തുക

അവാർഡുകൾ

തിരുത്തുക

Soviet authorities prevented the film from winning the Palme d'Or,[2] a fact that hardened Tarkovsky's resolve to never work in the Soviet Union again.

  1. "Festival de Cannes: Nostalghia". festival-cannes.com. Archived from the original on 2011-09-17. Retrieved 2009-06-16.
  2. Wagstaff, Peter (2004). Border crossings: mapping identities in modern Europe. Peter Lang. p. 169. ISBN 9783039102792. Retrieved 7 March 2011.

പുറം കണ്ണികൾ

തിരുത്തുക