നെഹ്‌റു ട്രോഫി വള്ളംകളി

(നെഹ്റു ട്രോഫി വള്ളം കളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടു.

നെഹ്‌റു ട്രോഫി വള്ളംകളി 2012

ചരിത്രം

തിരുത്തുക
 
വള്ളംകളി നടക്കുന്നിടത്തെ നെഹ്രുവിന്റെ പ്രതിമ

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ വളളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.

ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌ മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാറ്റി.

 
നെഹ്‌റു ട്രോഫി വള്ളംകളിയുടെ വാച്ച്‌ടവർ

മത്സര രീതി

തിരുത്തുക

ചുണ്ടൻ വള്ളങ്ങളുടെ മത്സരമാണ് ഇവിടെ പ്രധാനമെങ്കിലും മറ്റുള്ളവയുമുണ്ട്. ഇരുട്ടുകുത്തി , വെപ്പ്, ചുരുളൻ, തെക്കനോടി എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും. ഓരോ വിഭാഗത്തിലെയും ജേതാക്കൾക്കും പ്രത്യേക സമ്മാനങ്ങളുമുണ്ട്.

ജേതാക്കൾ

തിരുത്തുക

നെഹുറുട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ വിജയങ്ങളുള്ള ചുണ്ടൻ കാരിച്ചാൽ ചുണ്ടനാണ്.രണ്ട് ഹാട്രിക്ക് ഉൾപ്പടെ 16 തവണയാണ് കാരിച്ചാൽ വിജയിച്ചത്.നെഹുറുട്രോഫിയിൽ ഏറ്റവും കൂടുതൽതവണ വിജയിച്ച ബോട്ട് ക്ലബ്ബ് രണ്ട് ഹാട്രിക്ക് ഉൾപ്പടെ 12 തവണ വിജയിച്ച യുണൈറ്റഡ് ബോട്ട് ക്ലബ്ബ് കൈനകരിയാണ്(യു.ബി.സി കൈനകരി).നെഹുറുട്രോഫി വള്ളംകളിയിലെ നിലവിലെ ഹാട്രിക്ക് ജേതാക്കൾ ഇപ്പോൾ തുടർച്ചയായി അഞ്ച് തവണ വിജയിച്ച് നിൽക്കുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ്(പി.ബി.സി പള്ളാതുരുത്തി).നെഹുറുട്രോഫി വള്ളംകളിയിലെ ഏറ്റവും വേഗതയേറിയ ചുണ്ടൻവള്ളമെന്ന നേട്ടം കാരിച്ചാൽ ചുണ്ടനാണ്. 2024 വള്ളംകളിയിൽ പള്ളാതുരുത്തി ബോട്ട് ക്ലബ്ബാണ് 4.14.35 എന്ന ഈ നേട്ടം കാരിച്ചാൽ ചുണ്ടനിൽ നേടിയത്.

വിജയിച്ച ചുണ്ടൻവള്ളങ്ങൾ

തിരുത്തുക
നമ്പർ വർഷം വിജയിച്ച ചുണ്ടൻ ബോട്ട് ക്ലബ് ക്യാപ്റ്റൻ
1 1952 നടുഭാഗം നടുഭാഗം ബോട്ട് ക്ലബ് ചാക്കോ മാപ്പിള മട്ടു മാപ്പിള
2 1954 കാവാലം കാവാലം ടീം തൊമ്മൻ ജോസഫ്
3 1955 പാർത്ഥസാരഥി എൻ.എസ്.എസ്. കരയോഗം, നെടുമുടി കെ.ജി. രാഘവൻ നായർ
4 1956 നെപ്പോളിയൻ കാവാലം ടീം തൊമ്മൻ ജോസഫ്
5 1957 നെപ്പോളിയൻ പൊങ്ങ ബോട്ട് ക്ലബ് ജോസഫ് ചെറിയാൻ
6 1958 നെപ്പോളിയൻ
കാവാലം
പൊങ്ങ ബോട്ട് ക്ലബ്
കാവാലം ബോട്ട് ക്ലബ്
ചെറിയാൻ ജോസഫ്
ടി.ജെ. ജോബ്
7 1959 നെപ്പോളിയൻ പൊങ്ങ ബോട്ട് ക്ലബ് ചെറിയാൻ വർഗ്ഗീസ്
8 1960 കാവാലം കാവാലം ബോട്ട് ക്ലബ് മാത്തച്ചൻ
9 1961 നെപ്പോളിയൻ പൊങ്ങ ബോട്ട് ക്ലബ് ചെറിയാൻ വർഗ്ഗീസ്
10 1962 കാവാലം കാവാലം ബോട്ട് ക്ലബ് ടി.ജെ. ജോബ്
11 1963 ഗിയർഗോസ് യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി പി.കെ. തങ്കച്ചൻ
12 1964 സെന്റ് ജോർജ്ജ് യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി പി.കെ. തങ്കച്ചൻ
13 1965 പാർത്ഥസാരഥി യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി പി.കെ. തങ്കച്ചൻ
14 1966 പുളിങ്കുന്ന് പുളിങ്കുന്ന് ബോട്ട് ക്ലബ് തൊമ്മിച്ചൻ
15 1967 പുളിങ്കുന്ന് പുളിങ്കുന്ന് ബോട്ട് ക്ലബ് തൊമ്മിച്ചൻ
16 1968 പാർത്ഥസാരഥി യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി പി.കെ. തങ്കച്ചൻ
17 1969 പുളിങ്കുന്ന് പുളിങ്കുന്ന് ബോട്ട് ക്ലബ് സി.സി. ചാക്കോ
18 1970 കല്ലൂപറമ്പൻ യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി വർഗ്ഗീസ് ആന്റണി
19 1971 കല്ലൂപറമ്പൻ
പുളിങ്കുന്ന്
കുമരകം ബോട്ട് ക്ലബ്
പുളിങ്കുന്ന് ബോട്ട് ക്ലബ്
നെല്ലാനിക്കൽ പാപ്പച്ചൻ
ചാക്കമ്മ കണ്ണോട്ടുത്തറ
20 1972 കല്ലൂപറമ്പൻ കുമരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
21 1973 കല്ലൂപറമ്പൻ
കാരിച്ചാൽ
കുമരകം ബോട്ട് ക്ലബ്
ഫ്രണ്ട്സ് ബോട്ട് ക്ലബ്ബ്,ചേന്നംങ്കരി & വേണാട്ടുകാട്
നെല്ലാനിക്കൽ പാപ്പച്ചൻ
പി.സി.ജോസഫ്
22 1974 കാരിച്ചാൽ ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് പി.സി. ജോസഫ്
23 1975 കാരിച്ചാൽ ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് പി.സി. ജോസഫ്
24 1976 കാരിച്ചാൽ യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി പി.കെ. തങ്കച്ചൻ
25 1977 ജവഹർ തായങ്കരി തായങ്കരി ബോട്ട് ക്ലബ് കെ.എസ്. വർഗ്ഗീസ്
26 1978 ജവഹർ തായങ്കരി തായങ്കരി ബോട്ട് ക്ലബ് കെ.എസ്. വർഗ്ഗീസ്
27 1979 ആയാപറമ്പ് വലിയ ദിവാൻജി യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി രവി പ്രകാശ്
28 1980 കാരിച്ചാൽ പുല്ലങ്ങടി ബോട്ട് ക്ലബ് രാമചന്ദ്രൻ
29 1981 വിജയി ഇല്ല വിജയി ഇല്ല വിജയി ഇല്ല
30 1982 കാരിച്ചാൽ കുമരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
31 1983 കാരിച്ചാൽ കുമരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
32 1984 കാരിച്ചാൽ കുമരകം ബോട്ട് ക്ലബ് നെല്ലാനിക്കൽ പാപ്പച്ചൻ
33 1985 ജവഹർ തായങ്കരി ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് പി.സി. ജോസഫ്
34 1986 കാരിച്ചാൽ വില്ലേജ് ബോട്ട് ക്ലബ്, കൈനകരി സണ്ണി അക്കരക്കളം
35 1987 കാരിച്ചാൽ വില്ലേജ് ബോട്ട് ക്ലബ്, കൈനകരി സണ്ണി അക്കരക്കളം
36 1988 വെള്ളംകുളങ്ങര പള്ളാത്തുരുത്തി ബോട്ട് ക്ലബ് ടി.പി. രാജ്ഭവൻ
37 1989 ചമ്പക്കുളം യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി എ.കെ. ലാലസൻ
38 1990 ചമ്പക്കുളം യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി എ.കെ. ലാലസൻ
39 1991 ചമ്പക്കുളം യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി എ.കെ. ലാലസൻ
40 1992 കല്ലൂപറമ്പൻ ശ്രീലക്ഷ്മണ ബോട്ട് ക്ലബ്, മുളക്കുളം വി.എൻ. വേലായുധൻ
41 1993 കല്ലൂപറമ്പൻ യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി സി.വി. വിജയൻ
42 1994 ചമ്പക്കുളം ജെറ്റ് എയർവേസ് ബോട്ട് ക്ലബ്, കൊച്ചിൻ ആന്റണി അക്കരക്കളം
43 1995 ചമ്പക്കുളം ആലപ്പുഴ ബോട്ട് ക്ലബ് ജോസ് ജോൺ
44 1996 ചമ്പക്കുളം ആലപ്പുഴ ബോട്ട് ക്ലബ് അനിൽ മാധവൻ
45 1997 ആലപ്പാടൻ നവജീവൻ ബോട്ട് ക്ലബ്, ആർപ്പൂക്കര കെ.പി. പൗൾ
46 1998 ചമ്പക്കുളം പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഡൊമിനിക് കുഴിമറ്റം
47 1999 ആലപ്പാടൻ കുമരകം ടൗൺ ബോട്ട് ക്ലബ് സമ്പത്ത് കണിയാമ്പറമ്പിൽ
48 2000 കാരിച്ചാൽ ആലപ്പുഴ ബോട്ട് ക്ലബ് ബെൻസി മൂന്ന്തൈക്കൽ
49 2001 കാരിച്ചാൽ ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് ടോബിൻ ചാണ്ടി
50 2002 വെള്ളംകുളങ്ങര കുമരകം ബോട്ട് ക്ലബ് സണി ജേക്കബ്
51 2003 കാരിച്ചാൽ നവജീവൻ ബോട്ട് ക്ലബ്, മണിയാപറമ്പ് തമ്പി പൊടിപ്പറ
52 2004 ചെറുതന കുമരകം ടൗൺ ബോട്ട് ക്ലബ് രാജു വടക്കത്ത്
53 2005 പായിപ്പാടൻ കുമരകം ടൗൺ ബോട്ട് ക്ലബ് രാജു വടക്കത്ത്
54 2006 പായിപ്പാടൻ കുമരകം ടൗൺ ബോട്ട് ക്ലബ് രാജു വടക്കത്ത്
55 2007 പായിപ്പാടൻ കുമരകം ടൗൺ ബോട്ട് ക്ലബ് കുഞ്ഞുമോൻ മേലുവള്ളിൽ
56 2008 കാരിച്ചാൽ ജീസസ് ബോട്ട് ക്ലബ്, കൊല്ലം ജിജി ജേക്കബ് പൊള്ളയിൽ
57 2009 ചമ്പക്കുളം ജീസസ് ബോട്ട് ക്ലബ്, കൊല്ലം ജിജി ജേക്കബ് പൊള്ളയിൽ
58 2010 ജവഹർ തായങ്കരി കുമരകം ടൗൺ ബോട്ട് ക്ലബ് ജോസഫ് ഫിലിപ്പ്
59 2011 കാരിച്ചാൽ ഫ്രീഡം ബോട്ട് ക്ലബ്,കൈനകരി ജിജി ജേക്കബ്‌ പൊള്ളയിൽ
60 2012 ശ്രീ ഗണേഷ് ഫ്രീഡം ബോട്ട് ക്ലബ്, കൈനകരി ജിജി ജേക്കബ് പൊള്ളയിൽ
61 2013 ശ്രീ ഗണേഷ് സെന്റ്‌ ഫ്രാൻസിസ്‌ ബോട്ട് ക്ലബ്, ഹരിപ്പാട്‌ അരുൺ കുമാർ
62 2014 ചമ്പക്കുളം യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി.) കൈനകരി ജോർജ്ജ് തോമസ് തേവ്വർകാട്
63 2015 ജവഹർ തായങ്കരി കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ് ജെയിംസ് കുട്ടി ജേക്കബ്
64 2016 കാരിച്ചാൽ കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ് ജെയിംസ്‌ കുട്ടി ജേക്കബ്‌
65 2017 ഗബ്രിയേൽ തുരുത്തിപുറം ബോട്ട് ക്ലബ്ബ് ഉമ്മൻ ജേക്കബ്‌
66 2018 പായിപ്പാടൻ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ജെയിംസ്‌ കുട്ടി ജേക്കബ്‌
67 2019 നടുഭാഗം പള്ളാത്തുരുത്തി ബോട്ട് ക്ലബ് നാരായണൻകുട്ടി എൻ ഉദയൻ
68 2022 മഹാദേവികാട് കാട്ടിൽ തെക്കേതിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് സന്തോഷ് ചാക്കോ
69 2023 വീയപുരം പള്ളാത്തുരുത്തി ബോട്ട് ക്ലബ് അലൻ മൂന്നുതൈക്കൽ
70 2024 കാരിച്ചാൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് അലൻ മൂന്നുതൈക്കൽ

ചുണ്ടൻ വള്ളങ്ങൾ

തിരുത്തുക
നമ്പർ ജയിച്ച തവണ
1 നടുഭാഗം 2
2 കാവാലം 4
3 പാർത്ഥസാരഥി 3
4 നെപ്പോളിയൻ 5
5 ഗിയർഗോസ് 1
6 സെന്റ് ജോർജ്ജ് 1
7 പുളിങ്കുന്ന് 4
8 കല്ലൂപറമ്പൻ 6
9 കാരിച്ചാൽ 16
10 ജവഹർ തായങ്കരി 5
11 ആയാപറമ്പ് വലിയ ദിവാൻജി 1
12 വെള്ളംകുളങ്ങര 2
13 ചമ്പക്കുളം 9
14 ആലപ്പാടൻ 2
15 ചെറുതന 1
16 പായിപ്പാടൻ 4
17 ശ്രീ ഗണേഷ്‌ 2
18 മഹാദേവികാട് കാട്ടിൽ തെക്കേതിൽ 1
19 ഗബ്രിയേൽ 1
20 വീയപുരം 1


വിജയിച്ച ക്ലബ്ബുകൾ

തിരുത്തുക
നമ്പർ ക്ലബ് വിജയിച്ച തവണ
1 യുണൈറ്റഡ് ബോട്ട് ക്ലബ് (യു.ബി.സി) 12
2 പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി ) 7
3 കുമരകം ബോട്ട് ക്ലബ്(കെ.ബി.സി) 7
4 കുമരകം ടൗൺ ബോട്ട് ക്ലബ്(കെ.ടി.ബി.സി) 6
5 ഫ്രണ്ട്സ് ബോട്ട് ക്ലബ്, ചേന്നങ്കരി & വേണാട്ടുകാട് 4
6 പൊങ്ങ ബോട്ട് ക്ലബ് 4
7 പുളിങ്കുന്ന് ബോട്ട് ക്ലബ് 4
8 ആലപ്പുഴ ബോട്ട് ക്ലബ് 3
9 കാവാലം ബോട്ട് ക്ലബ് 3
10 കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്(കെ.വി.ബി.സി) 2
11 വില്ലേജ് ബോട്ട് ക്ലബ്,കൈനകരി(വി.ബി.സി) 2
12 കാവാലം ടീം 2
13 ഫ്രീഡം ബോട്ട് ക്ലബ്,കൈനകരി 2
14 ജീസസ് ബോട്ട് ക്ലബ്,കൊല്ലം 2
15 തായങ്കരി ബോട്ട് ക്ലബ് 2
16 നവജീവൻ ബോട്ട് ക്ലബ് 2
17 സെന്റ്‌ ഫ്രാൻസിസ്‌ ബോട്ട് ക്ലബ്,ഹരിപ്പാട്‌ 1
18 തുരുത്തിപുറം ബോട്ട് ക്ലബ്ബ് 1
19 നടുഭാഗം ബോട്ട് ക്ലബ് 1
20 പുല്ലങ്ങടി ബോട്ട് ക്ലബ് 1
21 എൻ.എസ്.എസ്. കരയോഗം, നെടുമുടി 1
22 ജെറ്റ് എയർവേസ് ബോട്ട് ക്ലബ്, കൊച്ചിൻ 1
23 ശ്രീലക്ഷ്മണ ബോട്ട് ക്ലബ്, മുളക്കുളം 1


ഇതും കാണുക

തിരുത്തുക
  1. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക വെബ് സൈറ്റ്