നെഹ്‌റു ട്രോഫി വള്ളംകളി 2013


അറുപത്തൊന്നാമത് നെഹ്‌റു ട്രോഫി വള്ളംകളി 2013 ഓഗസ്റ്റ് 10-ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ നടന്നു. ശ്രീ ഗണേഷ് ചുണ്ടൻ വള്ളം തുടർച്ചയായി രണ്ടാം വർഷവും കിരീടം സ്വന്തമാക്കി.[1] നാല് മിനിറ്റ് 33.96 സെക്കൻഡുകൊണ്ടായിരുന്നു ഗണേഷ് ഫിനിഷിങ്ങിൽ എത്തിയത്.[2] ബിനോ പുന്നൂസ് ക്യാപ്റ്റനായ കുമരകം ടൗൺ ബോട്ട് ക്ളബ് തുഴഞ്ഞ ജവഹർ തായങ്കരി രണ്ടാം സ്ഥാനവും യു.ബി.സിയുടെ ആനാരി ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.

കല്ലൂപ്പറമ്പൻ, സെൻറ് ജോർജ് എന്നിവ വിട്ടുനിന്നതിനാൽ 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്.

അവലംബംതിരുത്തുക

  1. "നെഹ്‌റു ട്രോഫി ശ്രീ ഗണേഷ് ചുണ്ടന്‌". മാതൃഭൂമി. 2013 ഓഗസ്റ്റ് 10. ശേഖരിച്ചത് 2013 ഓഗസ്റ്റ് 11.
  2. "നെഹ്റു ട്രോഫി വള്ളംകളി: ശ്രീ ഗണേഷൻ ചുണ്ടന് ഒന്നാം സ്ഥാനം". മാധ്യമം. 2013 ഓഗസ്റ്റ് 10. ശേഖരിച്ചത് 2013 ഓഗസ്റ്റ് 11.