ചുരുളൻ വള്ളം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കളിവള്ളങ്ങളിലെ ഏറ്റവും വലിപ്പം കുറഞ്ഞ വള്ളങ്ങളാണ് ചുരുളൻ വള്ളം. മത്സരവള്ളംകളിയിൽ സ്ത്രീകളും വിദ്യാർഥികളുമാണ് ഈ വള്ളം ഉപയോഗിക്കാറ്. മുപ്പതോളം പേർക്ക് കയറാൻ കഴിയും. വേഗത്തിൽ കുതിച്ച് പായാൻ കഴിയുന്ന ഈ വള്ളത്തിന്റെ രണ്ടറ്റവും മുകളിലേയ്ക്ക് അല്പം ഉയർന്ന് ചുരുണ്ടാണ് ഇരിക്കുന്നത്. അതുകൊണ്ടാണ് ഇവയ്ക്ക് ചുരുളൻ വള്ളം എന്ന പേര് ലഭിച്ചത്.ചുരുളൻ വള്ളത്തിന്റെ പല മാതൃകകൾ കുട്ടനാട്ടിലുണ്ട്. ഈ വള്ളങ്ങൾക്ക് 10 മീറ്ററിലധികം നീളമുണ്ടാകും. ഇവ മത്സരവള്ളം കളിയ്ക്ക് പുറമേ സവാരിക്കാണ് കൂടുതൽ ഉപയോഗിക്കുന്നത്.
നെഹ്രു ട്രോഫി ജലോത്സവത്തിൽ
തിരുത്തുകനെഹ്രു ട്രോഫി ജലോത്സവത്തിൽ മത്സരിക്കുന്ന ചുരുളൻ വള്ളങ്ങൾ ഇവയാണ്.[1]
- വേങ്ങൽ പുത്തൻ വീടൻ
- വേലങ്ങാടൻ
- കോടിമത
- മൂഴി