വള്ളംകളിയെന്ന കായികമാമാങ്കത്തെ പുരുഷ ന്മാർക്കു മാത്രമായി വിട്ടുകൊടുക്കാതെ പെൺപുലികളും എത്തുന്നുണ്ട്. തെക്കനോടി തറ, കെട്ട് വിഭാഗങ്ങളിലായി സ്ത്രീകൾ തുഴയുന്നത്.30ലേറെ വനിതാ തുഴച്ചിലുകാരാണ് ഓരോ തെക്കനോടിയിലുമുള്ളത്. 3 പങ്കായം, രണ്ടു താളം എന്നിങ്ങനെ അഞ്ചു പുരുഷന്മാർക്കു കയറാം. പങ്കായകാർക്ക് വള്ളം നിയന്ത്രിക്കുകയല്ലാതെ തുഴയാനാകില്ല.

തെക്കനോടി വള്ളം


പഴയകാല ആചാരങ്ങൾക്കും ഘോഷയാത്രയ്ക്കും ഉപയോ ഗിച്ചിരുന്നവയാണു തെക്കനോടി വള്ളങ്ങൾ. അവ നിർമിക്കുന്നതിലെ വ്യത്യാസം കൊണ്ടാ ണു തറ, കെട്ട് എന്നിങ്ങനെ പേര് വന്നത്. പലകകൾ ഇരുമ്പ്, ചെമ്പ് ആണികളും പശയും ചേർത്തു യോജിപ്പിച്ചു നിർമിക്കുന്നവയാണു തറ വള്ളം.അതേ സമയം കനം കൂടിയ പലകകൾ കയർ ഉപയോഗിച്ചു മുറു ക്കിക്കെട്ടിയാണു കെട്ടുവള്ളം നിർമിക്കുന്നത്. കനമുള്ള തടിയിൽ ദ്വാരമിട്ട് അതിലൂടെയാണു കയർ കോർത്തു കെട്ടുക. ഈ ദ്വാരം അടയ്ക്കാനായി ചകിരിച്ചോറും പശയും കയറിനൊപ്പം തിരുകിക്കയറ്റും കെട്ട് മുറുക്കിക്കഴിഞ്ഞാൽ വള്ളത്തിനു പുറംഭാഗത്തുള്ള കയർ ചെത്തിക്കളയും, ദ്വാരത്തിലൂടെ വെള്ള കയറാത്തവിധം നന്നായി അടയ്ക്കുകയും ചെയ്യും.ദ്വാരത്തിൽ മുറുക്കമുള്ളതിനാൽ കയർ അയയില്ല.തറ വള്ളങ്ങളെ അപേക്ഷിച്ചു കെട്ടുവള്ള ങ്ങൾക്കു വീതിയും ഭാരവും കൂടുതലാണ്. അതിനാൽ വേഗം കുറയും.

തെക്കനോടി കെട്ട് വള്ളങ്ങൾ

തിരുത്തുക
  • പടിഞ്ഞാറേപറമ്പൻ
  • കാട്ടിൽ തെക്ക്
  • ചെല്ലിക്കാടൻ
 
തെക്കനോടി കെട്ട് വള്ളം(ചിത്രത്തിൽ :കാട്ടിൽ തെക്ക് വള്ളം )

തെക്കനോടി തറ വള്ളങ്ങൾ

തിരുത്തുക
  • ദേവസ്
  • സാരഥി
  • കാട്ടിൽതെക്കതിൽ
  • കമ്പിനി
 
തെക്കനോടി തറ വള്ളം(ചിത്രത്തിൽ :കമ്പിനി വള്ളം)
"https://ml.wikipedia.org/w/index.php?title=തെക്കനോടി_വള്ളം&oldid=4118204" എന്ന താളിൽനിന്ന് ശേഖരിച്ചത്