ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പുൻടിയ്സ് എന്ന കുടുംബത്തിലെ കേരളത്തിൽ മാത്രം കാണുന്ന ശുദ്ധജല മത്സ്യം ആണ് നെടുവാലൻ‌ചുട്ടിപ്പരൽ. കേരളത്തിലെ തദ്ദേശീയ മത്സ്യം ആണ് ഇവ. ഏകദേശം 4.5 സെ മീ നീളം വരുന്ന ഇവയെ മൂവാറ്റുപുഴയാറിൽ നിന്നും ആണ് കണ്ടു കിട്ടിയിടുള്ളത്. ഡോ. ജമീലാ ബീവി, ഡോ. രാമചന്ദ്രൻ എന്നിവർ ചേർന്ന് 2005ൽ ആണ് ഈ മത്സ്യത്തെ കണ്ടെത്തിയത്. മൂവാറ്റുപുഴയിൽ നിന്ന് കണ്ടെത്തിയതിനാലാണ് ഇതിന് വംശനാമം മൂവാറ്റുപുഴയൻസിസ് എന്നു നൽകി. 2009-ൽ ഇവയെ പെരിയാറിൽ നിന്നും കണ്ടു കിട്ടിയിയെങ്കിലും കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

നെടുവാലൻ‌ ചുട്ടിപ്പരൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. muvattupuzhaensis
Binomial name
Pethia muvattupuzhaensis
(Jameela Beevi & Ramachandran, 2005)
Synonyms
  • Puntius muvattupuzhaensis Jameela Beevi & Ramachandran, 2005

ശരീരപ്രകൃതി

തിരുത്തുക

സ്വർണ്ണവാലൻ പരലിനോട് വളരെയധികം സാദൃശ്യമുള്ള പരലായതിനാൽ തിരിച്ചറിയുക പ്രയാസം. ശരീരാകൃതിയും വാലിന്റെ ആകൃതിയും ശ്രദ്ധിച്ചാൽ മാത്രമേ മനസ്സിലാക്കാനാകൂ. ശരീരം നീണ്ടതും പരന്നതുമാണ്. മുതുകുവശത്തിന് ഒലീവ് നിറമാണ്. പാർശ്വവും ഉദരവും വെള്ള നിറവും.വാൽചിറകും കൈച്ചിറകിനും നരച്ച നിറത്തിലാണെങ്കിലും ചിലസമയങ്ങളിൽ ചെറുനാരങ്ങയുടെ നിറത്തിലും കണ്ടുവരുന്നു. സ്വർണ്ണവാലൻ പരലിനു കാണുന്ന പോലെ കറുത്ത പൊട്ട് ചുട്ടിപരലിന്റെ ശരീരത്തിലുമുണ്ട്.

  1. Raghavan, R. & Ali, A. 2011. Puntius muvattupuzhaensis. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 03 May 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. നെടുവാലൻ‌ചുട്ടിപ്പരൽ ചിത്രം
"https://ml.wikipedia.org/w/index.php?title=നെടുവാലൻ‌_ചുട്ടിപ്പരൽ&oldid=1753619" എന്ന താളിൽനിന്ന് ശേഖരിച്ചത്