നെടിയിരിപ്പ് സ്വരൂപം

മലപ്പുറം ജില്ലയിലെ ഗ്രാമം

സാമൂതിരി വംശത്തിന്റെ മൂലസ്ഥാനം മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ ‘നെടിയിരിപ്പ്’ ആയിരുന്നു. അതുകൊണ്ട് സാമൂതിരിമാരെ നെടിയിരിപ്പ് മൂപ്പ് എന്നും ഈ വംശത്തെ നെടിയിരിപ്പ് സ്വരൂപം എന്നും വിളിക്കുന്നു.

വിവരണം തിരുത്തുക

നെടിയിരിപ്പ് സ്വരൂപം രാജാക്കന്മാർ സാമൂതിരിമാർ എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്.[1] മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിൽ 'നെടിയിരിപ്പ്' ആയിരുന്നു ആസ്ഥാനം.[2]

2011 ലെ ഇന്ത്യ സെൻസസ് പ്രകാരം, നെടിയിരുപ്പിൽ 14,859 പുരുഷന്മാരും 15,603 സ്ത്രീകളും ഉള്ൾപ്പടെ 30,462 പേരുടെ ജനസംഖ്യയുണ്ട്.[3] 2015 ൽ നെടിയിരുപ്പ് ഗ്രാമപഞ്ചായത്തും കൊണ്ടോട്ടി ഗ്രാമപഞ്ചായത്തും സംയോജിപ്പിച്ച് പുതിയ കൊണ്ടോട്ടി നഗരസഭ രൂപവത്കരിച്ചു.

ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും കർഷകരാണ്. ചിലർ ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നു.

കേരളത്തിലെ ഏറ്റവും വലിയ ഹരിജൻ കോളനി സ്ഥിതി ചെയ്യുന്നത് നെടിയിരുപ്പ് ഗ്രാമത്തിലെ കോളനി റോഡ് എന്ന കുന്നിൻപുറത്താണ്.[4]

ചരിത്രം തിരുത്തുക

സാമൂതിരി ഭരണാധികാരികളുടെ ആസ്ഥാനമായിരുന്നു നെടിയിരുപ്പ്.[5]

ചില ചരിത്രകാരന്മാർ പറയുന്നതനുസരിച്ച്, മാനവിക്രമ രാജകുടുംബത്തിന്റെ സമ്പത്ത് നെടിയിരുപ്പിൽ സൂക്ഷിച്ചിരുന്നതായും, അവർ ആ സ്ഥലത്തെ നെടി-ഇരുപ്പ് എന്ന് വിളിച്ചതായും പറയുന്നു. നെടിയിരുപ്പിലെ വിരുത്തിയിൽ പറമ്പിലാണ് ഈ സ്ഥലം സ്ഥിതി ചെയ്തിരുന്നത്.[5]

നിലവിൽ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയുടെ ഭാഗമാണ് നെടിയിരുപ്പ് ഗ്രാമം.

അവലംബം തിരുത്തുക

  1. "'മരക്കാർ' വച്ച മുദ്ര, ഇനി വരുന്ന ദൃശ്യ വിസ്മയങ്ങൾക്കുള്ള പാദമുദ്ര: ആർ. രാമാനന്ദ്". Retrieved 2023-08-06.
  2. Special Currespondent (1 May 2015). "Nediyiruppu village merges with Kondotty municipality". The Hindu. The Hindu. Retrieved 16 July 2020.
  3. Registrar General & Census Commissioner, India. "Nediyiruppu Population - Malappuram, Kerala". Retrieved 21 August 2018.
  4. "പഞ്ചായത്തിലൂടെ" [Description of the Panchayat]. Nediyiruppu Grama Panchayat (in Malayalam). Archived from the original on 2016-06-04. Retrieved 20 August 2018.{{cite web}}: CS1 maint: unrecognized language (link)
  5. 5.0 5.1 "ചരിത്രം: സാമൂഹ്യചരിത്രം" [History: Social History]. Nediyiruppu Grama Panchayat (in Malayalam). Archived from the original on 2016-06-04. Retrieved 20 August 2018.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=നെടിയിരിപ്പ്_സ്വരൂപം&oldid=3959901" എന്ന താളിൽനിന്ന് ശേഖരിച്ചത്