നൃപെൻ ചക്രബർത്തി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍

1978 മുതൽ 1988 വരെ ത്രിപുര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയക്കാരനായിരുന്നു നൃപെൻ ചക്രബർത്തി (4 ഏപ്രിൽ 1905 - 25 ഡിസംബർ 2004)[1]. ആറ് പതിറ്റാണ്ടോളം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പങ്കാളിയായിരുന്നു നൃപെൻ ചക്രബർത്തി[2].

നൃപെൻ ചക്രബർത്തി
5-ആം ത്രിപുര മുഖ്യമന്ത്രി
ഓഫീസിൽ
5 ജനവരി 1978 – 5 ഫെബ്രുവരി 1988
മുൻഗാമിരാധിക രഞ്ചൻ ഗുപ്ത
പിൻഗാമിസുധീർ രഞ്ചൻ മജുംദാർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1905-04-04)4 ഏപ്രിൽ 1905
ബിക്രംപൂർ, ഡാക്കാ ജില്ല, ബംഗാൾ പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ ബംഗ്ലാദേശ്)
മരണം25 ഡിസംബർ 2004(2004-12-25) (പ്രായം 99)
കൊൽക്കത്ത, പശ്ചിമ ബംഗാൾ, ഭാരതം
രാഷ്ട്രീയ കക്ഷിഇന്ത്യൻ കമ്മ്യൂനിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്)

ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രവിശ്യയിലെ ഡാക്ക ജില്ലയിലെ ബിക്രംപൂരിലാണ് (ഇന്നത്തെ ബംഗ്ലാദേശ്) അദ്ദേഹം ജനിച്ചത്. രാജ് കുമാറിന്റെയും ഉത്തംസുനാദരി ചക്രബർത്തിയുടെയും ഒമ്പതാമത്തെ മകനായിരുന്നു അദ്ദേഹം. 1925-ൽ ഔട്ട്സാഹി ഹൈസ്കൂളിൽ നിന്ന് പ്രവേശന പരീക്ഷ പാസായി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ചേരാൻ ഡാക്ക സർവകലാശാലയിലെ പഠനം ഉപേക്ഷിച്ചു. 1931-ൽ അദ്ദേഹം നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്തു. 1934-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേർന്നു. 1937-ൽ പാർട്ടിയുടെ ബംഗാൾ ഘടകത്തിന്റെ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1950-ൽ പാർട്ടി അദ്ദേഹത്തെ ത്രിപുരയിലേക്ക് അയച്ചു, അവിടെ ഒരു പ്രധാന സംഘാടകനായി. 1964-ൽ സിപിഐ പിളർപ്പിനുശേഷം അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ൽ ചേർന്നു. 1967ൽ സിപിഐ(എം) സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1972ൽ സിപിഐ(എം)ന്റെ കേന്ദ്രകമ്മിറ്റിയിലേക്കും 1984 ജൂണിൽ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.

ത്രിപുരയിൽ

തിരുത്തുക

1957ൽ ത്രിപുര ടെറിട്ടോറിയൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നൃപെൻ ചക്രബർത്തി,1962ൽ പ്രതിപക്ഷ നേതാവായി. ത്രിപുരയ്ക്ക് പൂർണ സംസ്ഥാന പദവി ലഭിച്ചതിന് ശേഷം 1972-ൽ അദ്ദേഹം സംസ്ഥാന നിയമ സഭ അംഗമായി. 1977-ൽ, ആദ്യം ഇടതുപക്ഷ പാർട്ടികൾക്കും കോൺഗ്രസ് ഫോർ ഡെമോക്രസിക്കും (സി എഫ് ഡി) ഇടയിലും പിന്നീട് ഇടതുപക്ഷത്തിനും ജനതാ പാർട്ടിക്കുമിടയിൽ തുടർച്ചയായി രണ്ട് ഹ്രസ്വകാല സഖ്യ സർക്കാരുകളിൽ അദ്ദേഹം മന്ത്രിയായിരുന്നു. 1977 ഡിസംബർ 31-ന് ത്രിപുര സംസ്ഥാനത്തിലെ നിയമ സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ചപ്പോൾ അദ്ദേഹം മുഖ്യമന്ത്രിയാകുകയും 1988 വരെ അധികാരത്തിൽ തുടരുകയും ചെയ്തു. 1988ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പരാജയത്തിന് ശേഷം 1988 മുതൽ 1993 വരെ ത്രിപുര നിയമ സഭയിൽ പ്രതിപക്ഷ നേതാവായി. 1993-ലെ തിരഞ്ഞെടുപ്പിൽ ത്രിപുരയിൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വരികയും അദ്ദേഹം സംസ്ഥാന ആസൂത്രണ ബോർഡ് ചെയർമാനാവുകയും ചെയ്തു. 1995-ൽ അദ്ദേഹത്തെ സി.പി.ഐ.എമ്മിൽ നിന്ന് പുറത്താക്കിയെങ്കിലും 1998 വരെ നിയമ സഭാംഗമായി തുടർന്നു.

ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ

തിരുത്തുക

1939-41 കാലഘട്ടത്തിൽ അദ്ദേഹം ആനന്ദ ബസാർ പത്രികയിൽ സബ് എഡിറ്റർ ആയി ജോലി ചെയ്തു. സിപിഐ പത്രമായ സ്വാധീനതയുടെ സഹ-എഡിറ്ററുമായിരുന്നു അദ്ദേഹം. പിന്നീട്, 1995 വരെ അരൂപ് റോയ് എന്ന തൂലികാനാമത്തിൽ സി.പി.ഐ.(എം) ത്രിപുര സംസ്ഥാന ഘടകത്തിന്റെ മുഖപത്രമായ ദേശേർ കഥ എന്ന ദിനപത്രത്തിൽ സ്ഥിരം കോളമിസ്റ്റായിരുന്നു.

അവസാന നാളുകൾ

തിരുത്തുക

2004 ഡിസംബറിൽ അദ്ദേഹം ഗുരുതരരോഗബാധിതനായി, കൊൽക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയിൽ കൊണ്ടുപോകപ്പെട്ടു. 2004 ഡിസംബർ 24-ന് അദ്ദേഹത്തെ തിരിച്ചെടുക്കാൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ തീരുമാനിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 2004 ഡിസംബർ 25-ന് അദ്ദേഹം മരിച്ചു.

  1. ചക്രബർത്തി, നൃപെൻ (26 ഡിസംബർ 2004). "Nripen Chakraborthy, 1905-2004". The Hindu. വീണ്ടെടുത്തത് 6 ഒൿടോബർ 2013.
  2. ചക്രബർത്തി, നൃപെൻ (25 ഡിസംബർ 2004). "Nripen Chakraborty ? A labourer to chief minister". Hindustan Times. ഒറിജിനലിൽ നിന്ന് ആർക്കൈവ് ചെയ്തത് 8 ഒക്ടോബർ 2013. വീണ്ടെടുത്തത് 6 ഒക്ടോബർ 2013.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
  • ആർ., അഖിലേശ്വരി (2009-09-12). "Good CM, better CS - Chakraborty, as CM, lived and worked out of one-room in the (CPI-M) party office". ഡെക്കാൻ ഹെറാൽഡ്. Retrieved 2016-06-05.
  • രാമകൃഷ്ണൻ, വെങ്കിടേഷ് (ജനുവരി 2005). "അപൂർവ ഇനങ്ങളിൽ ഒന്ന്". Frontline. 22 (2).
  1. # ചക്രബർത്തി, നൃപെൻ (26 ഡിസംബർ 2004). "Nripen Chakraborthy, 1905-2004". The Hindu. വീണ്ടെടുത്തത് 6 ഒൿടോബർ 2013.
  2. ചക്രബർത്തി, നൃപെൻ (25 ഡിസംബർ 2004). "Nripen Chakraborty ? A labourer to chief minister". Hindustan Times. ഒറിജിനലിൽ നിന്ന് ആർക്കൈവ് ചെയ്തത് 8 ഒക്ടോബർ 2013. വീണ്ടെടുത്തത് 6 ഒക്ടോബർ 2013.
"https://ml.wikipedia.org/w/index.php?title=നൃപെൻ_ചക്രബർത്തി&oldid=3976419" എന്ന താളിൽനിന്ന് ശേഖരിച്ചത്