ഇരുപത്തിയെട്ട് കെട്ട്

(നൂലുകെട്ട് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇരുപത്തിയെട്ട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇരുപത്തിയെട്ട് (വിവക്ഷകൾ) എന്ന താൾ കാണുക. ഇരുപത്തിയെട്ട് (വിവക്ഷകൾ)

കേരളത്തിൽ ഹൈന്ദവാചാര പ്രകാരം കുട്ടി ജനിച്ച് ഇരുപത്തിയെട്ടാം നാൾ നടത്തുന്ന ചടങ്ങാണ് ഇരുപത്തിയെട്ട് കെട്ട്. സാധാരണയായി കുട്ടി ജനിച്ചതിന് ഇരുപത്തിയെട്ടാം നാളാണ് ഈ ചടങ്ങ് നടത്തുന്നത്. എന്നാൽ ചില പ്രദേശങ്ങളിൽ ആൺകുട്ടികൾക്ക് ഇത് ഇരുപത്തിയേഴാം ദിവസവും നടത്താറുണ്ട്. കുട്ടി ജനിച്ച് ഇരുപത്തിയെട്ടാം ദിനം കുട്ടിയുടെ അരയിൽ കറുത്ത ഒരു ചരട് കെട്ടുന്ന ചടങ്ങാണിത്, ഇതിനോടൊപ്പം തന്നെ കുട്ടിയുടെ നാമകരണവും നടത്തുന്നു.

അച്ഛാച്ചൻ (കുട്ടിയുടെ അച്ഛൻറെ അച്ഛൻ) കുട്ടിയുടെ അരയിൽ കറുത്ത ഒരു ചരട് കെട്ടുന്ന ചടങ്ങ്

മറ്റ് പേരുകൾ

തിരുത്തുക

പാല് കൊടുക്കുൽ

 
അച്ഛാമ്മ (കുട്ടിയുടെ അച്ഛൻറെ അമ്മ) കുട്ടിയെ മടിയിൽ കിടത്തി ഒരു ചെവിയിൽ വെറ്റില കൊണ്ട് മറച്ച് മറ്റേ ചെവിയിൽ പേര് മൂന്ന് പ്രാവിശ്യം വിളിക്കുന്ന ചടങ്ങ്

ഒരു പാത്രത്തിൽ അരി നിരത്തിയതിനു ശേഷം കുട്ടിയെ അതിൽ നിർത്തുന്നു, അതിനു ശേഷം കുട്ടിയുടെ അരയിൽ കറുത്ത ചരട് കെട്ടുന്നു. ചിലയിടങ്ങളിൽ ഈ ചരടിനൊപ്പം ഒരു കറുത്ത മുത്തോ, പഞ്ചലോഹം കൊണ്ടുള്ള ഒരു ചുട്ടിയോ കാണും. അതിനു ശേഷം കുട്ടിയെ മടിയിൽ കിടത്തി ഒരു ചെവിയിൽ വെറ്റില കൊണ്ട് മറച്ച് മറ്റേ ചെവിയിൽ പേര് മൂന്ന് പ്രാവിശ്യം വിളിക്കും. ആൺകുട്ടിയാണങ്കിൽ ശ്രീപരമേശ്വരൻ എന്നും പെൺകുട്ടിയാണങ്കിൽ ശ്രീപാർവ്വതിയെന്നുമാണ് സാധാരണ വിളിക്കുന്നത്. അതിനു ശേഷം മാതാവ് കുട്ടിയേ യഥാർത്ഥ പേരു ചൊല്ലി ഉറക്കെ വിളിക്കുന്നു.

ഇതിനു ശേഷം കുട്ടിക്ക് അരഞ്ഞാണം, കാട്ടള, മാല, കരിവള, ഉടുപ്പ് എന്നിവ സമ്മാനിക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഇരുപത്തിയെട്ട്_കെട്ട്&oldid=3716990" എന്ന താളിൽനിന്ന് ശേഖരിച്ചത്