നൂറി ബിൽജേ ജെയ്ലൻ
തുർക്കിഷ് ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമാണ് നൂറി ബിൽജേ ജെയ്ലൻ .1959-ൽ ഇസ്താംബുളിൽ ജനനം.[1] ബിരുദ പഠനത്തിനു ശേഷം മിമാർ സിനാൻ സർവ്വകലാശാലയിൽ സിനിമാ പഠനത്തിനു ചേർന്നു. ആദ്യ ഹ്രസ്വ ചിത്രം "കൊസ" (Cocoon) 1995-ലെ കാൻസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടു. ആദ്യ കഥാ ചിത്രം "കസാബ" 1998-ൽ പൂറത്തിറങ്ങി. 2002-ൽ പുറത്തിറങ്ങിയ ഡിസ്റ്റെന്റ് അന്താരാഷ്ട തലത്തിൽ ശ്രദ്ധേയനാക്കി. ചിത്രം ആ വർഷം കാൻസ് ചലച്ചിത്രമേലയിൽ Grand Jury പുരസ്ക്കാരത്തിനും, മികച്ച അഭിനേതാവിനുള്ള പുരസ്ക്കരത്തിനും അർഹമായി. 2006-ൽ പുറത്തിറങ്ങിയ ക്ലൈമെറ്റ്സ് (Iklimler) കാൻസിൽ FIPRESCI പുരസ്ക്കാരം നേടി.[2] ചിത്രം അന്റല്യ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുൾപ്പെടെ അഞ്ച് പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി. 2008-ലെ കാൻസ് ചലച്ചിത്രമേളയിൽ ഇദ്ദേഹത്തിന്റെ ത്രീ മങ്കീസ് (Üç Maymun) എന്ന ചിത്രം ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം നേടി.[3] 2009-ൽ കാൻസിൽ ജൂറി അംഗമായി പ്രവർത്തിച്ചു.[4] അവസാനം പൂഅത്തിറങ്ങിയ ചിത്രം "വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ" 2011 കാൻസ് മേളയിൽ മൽസരവിഭാഗത്തിൽ ആദ്യപ്രദർശനം നടത്തുകയും Grand Prix പുരസ്ക്കാരം നേടുകയും ചെയ്തു.[5][6]
നൂറി ബിൽജേ ജെയ്ലൻ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിശ്ചല ഛായാഗ്രാഹകൻ |
സജീവ കാലം | 1995 - present |
ജീവിതപങ്കാളി(കൾ) | എബ്രു ജെയ്ലൻ, നടി |
വെബ്സൈറ്റ് | http://www.nbcfilm.com/ |
ചലച്ചിത്രങ്ങൾ
തിരുത്തുകFilms, Television & Video | |||||
---|---|---|---|---|---|
വർഷം | ചിത്രം | കുറിപ്പ് | |||
സംവിധാനം | നിർമ്മാണം | തിരക്കഥ | |||
1995 | കൊസ (Koza) | ഹ്രസ്വ ചിത്രം. | |||
1998 | കസബ (Kasaba) | ആദ്യ കഥാചിത്രം . | |||
2000 | ക്ലൗഡ്സ് ഓഫ് മെയ് (Mayıs Sıkıntısı) | ||||
2002 | ഡിസ്റ്റെന്റ് (Uzak) | ||||
2006 | ക്ലൈമെറ്റ്സ് (İklimler) | ||||
2008 | ത്രീ മങ്കീസ് (Üç Maymun) | ||||
2011 | വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ (Bir Zamanlar Anadolu'da) |
പുരസ്കാരങ്ങൾ
തിരുത്തുക- കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- 1995 Palme d'Or - Best Short Film - കൊസ
- 2003 Grand Prize of the Jury - ഡിസ്റ്റെന്റ്
- 2003 ഗോൾഡൻ പാം (Palme d'Or) നാമനിർദ്ദേശം - ഡിസ്റ്റെന്റ്
- 2004 France Culture Award - Foreign Cineaste of the Year - ഡിസ്റ്റെന്റ്
- 2006 FIPRESCI Prize - ക്ലൈമെറ്റ്സ്
- 2006 ഗോൾഡൻ പാം (Palme d'Or) നാമനിർദ്ദേശം - ക്ലൈമെറ്റ്സ്
- 2008 മികച്ച സംവിധായകൻ - ത്രീ മങ്കീസ്
- 2008 ഗോൾഡൻ പാം (Palme d'Or) നാമനിർദ്ദേശം - ത്രീ മങ്കീസ്
- 2011 Grand Prize of the Jury - Best Film - വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ
- 2011 ഗോൾഡൻ പാം (Palme d'Or) നാമനിർദ്ദേശം - വൺസ് അപ്പോൻ ഐ ടൈം ഇൻ അനാടോളിയ
- ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള
- 1998 - Caligari Film Award - കസബ
- 2000 Nominated - Golden Berlin Bear - ക്ലൗഡ്സ് ഓഫ് മെയ്
- യൂറോപ്യൻ ഫിലും അവാർഡ്
- 2003 Nominated - Audience Award Best Director - ഡിസ്റ്റെന്റ്
- 2003 Nominated Best Director - ഡിസ്റ്റെന്റ്
- ഇസ്താംബുൾ അന്താരാഷ്ട്ര ചലച്ചിത്രമേള
- 1998 FIPRESCI Prize - കസബ
- Special Prize of the Jury - കസബ
- 2000 Best Turkish Film of the Year - ക്ലൗഡ്സ് ഓഫ് മെയ്
- 2000 FIPRESCI Prize - ക്ലൗഡ്സ് ഓഫ് മെയ്
- 2000 Golden Tulip - ക്ലൗഡ്സ് ഓഫ് മെയ്
- 2000 People's Choice Award - ക്ലൗഡ്സ് ഓഫ് മെയ്
- 2003 FIPRESCI Prize - ഡിസ്റ്റെന്റ്
- 2003 Best Turkish Film of the Year - ഡിസ്റ്റെന്റ്
- 2003 Best Turkish Director of the Year - ഡിസ്റ്റെന്റ്
- 2007 Best Turkish Film of the Year - ക്ലൈമെറ്റ്സ്
- 2007 People's Choice Award - ക്ലൈമെറ്റ്സ്
- Antalya Golden Orange Film Festival
- 2002 Golden Orange - Best Director - ഡിസ്റ്റെന്റ്
- 2002 Golden Orange - Best Film - ഡിസ്റ്റെന്റ്
- 2002 Golden Orange - Best Screenplay - ഡിസ്റ്റെന്റ്
അവലംബം
തിരുത്തുക- ↑ http://www.festival-cannes.fr/en/archives/artist/id/10800475.html
- ↑ "Festival de Cannes: Climates". festival-cannes.com. Archived from the original on 2014-10-09. Retrieved 2009-12-13.
- ↑ Best Director to Nuri Bilge Ceylan for "Three Monkeys" Archived 2020-05-03 at the Wayback Machine., Festival de Cannes
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-05-18. Retrieved 2011-08-20.
- ↑ "Festival de Cannes: Official Selection". Cannes. Archived from the original on 2011-05-15. Retrieved 2011-04-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-14. Retrieved 2011-08-20.