നൂറി ബിൽജേ ജെയ്ലൻ രചനയും, സംവിധാനവും നിർവഹിച്ച് 2006-ൽ പുറത്തിറങ്ങിയ തുർക്കിഷ് ചലച്ചിത്രമാണ് ക്ലൈമെറ്റ്സ് (İklimler). സംവിധായകൻ നൂറി ജെയ്ലൻ തന്നെ ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം വ്യക്തിബന്ധങ്ങൾക്കിടയിലെ വ്യതിചലനങ്ങളും അവയുടെ പുനരുജ്ജീവനവും പ്രമേയമാക്കുന്നു. 2006-ലെ കാൻസ് അന്താരാഷ്ട ചലച്ചിത്രമേളയിൽ ചിത്രം ഗോൾഡൻ പാം പുരസ്ക്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെടുകയും FIPRESCI പുരസ്ക്കാരത്തിന് അർഹമാവുകയും ചെയ്തു. [1] 2007-ലെ ഇസ്താംബുൾ അന്താരാഷ്ട ചലച്ചിത്രമേളയിൽ ഏറ്റവും മികച്ച തുർക്കിഷ് ചലചിത്രത്തിനുള്ള പുരസ്ക്കാരവും ചിത്രം നേടുകയുണ്ടായി. [2]

ക്ലൈമെറ്റ്സ്
സംവിധാനംനൂറി ബിൽജേ ജെയ്ലൻ
രചനനൂറി ബിൽജേ ജെയ്ലൻ
അഭിനേതാക്കൾനൂറി ബിൽജേ ജെയ്ലൻ
എബ്രു സെയ്ലൻ
നസാൻ കിരിൽമിസ്
റിലീസിങ് തീയതി2006
രാജ്യംതുർക്കി
ഭാഷതുർക്കിഷ്
സമയദൈർഘ്യം101 മിനിറ്റ്

പുരസ്കാരങ്ങൾ തിരുത്തുക

Best Supporting Actress Nazan Kirilmis

ഇതും കൂടി കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "Festival de Cannes: Climates". festival-cannes.com. Archived from the original on 2014-10-09. Retrieved 2009-12-13.
  2. http://www.imdb.com/event/ev0000368/2007

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ക്ലൈമെറ്റ്സ്&oldid=3947211" എന്ന താളിൽനിന്ന് ശേഖരിച്ചത്