നൂനു ഖുമാലോ
ഒരു ദക്ഷിണാഫ്രിക്കൻ നടിയും മോഡലുമാണ് എൻകോബൈൽ നൂനു ഖുമാലോ (ജനനം: 15 ഏപ്രിൽ 1992).[1] ടെലിവിഷൻ പരമ്പരകളായ ഇസിബായ, സോൾ സിറ്റി, സ്കാൻഡൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
നൂനു ഖുമാലോ | |
---|---|
ജനനം | എൻകോബൈൽ നൂനു ഖുമാലോ ഏപ്രിൽ 15, 1992 |
ദേശീയത | ദക്ഷിണാഫ്രിക്കൻ |
വിദ്യാഭ്യാസം | സെന്റ് മേരീസ് ഡയോസിസാൻ സ്കൂൾ |
കലാലയം | മിഡ്രാൻഡ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് |
തൊഴിൽ | നടി, മോഡൽ |
സജീവ കാലം | 2013–present |
സ്വകാര്യ ജീവിതം
തിരുത്തുക1992 ഏപ്രിൽ 15 ന് ദക്ഷിണാഫ്രിക്കയിലെ മപുമലംഗയിൽ ഒരു സിസ്വതി കുടുംബത്തിൽ ജനിച്ചു. അവർക്ക് രണ്ടുമാസം പ്രായമുള്ളപ്പോൾ അവരുടെ കുടുംബം ജോഹന്നാസ്ബർഗിലേക്ക് മാറി. 2012-ൽ പ്രിട്ടോറിയയിലെ സെന്റ് മേരീസ് ഡയോസിസാൻ ഗേൾസ് സ്കൂളിൽ സെക്കൻഡറി വിദ്യാഭ്യാസത്തിനായി ചേർന്നു. തുടർന്ന് മിഡ്രാൻഡ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ജേണലിസത്തിൽ ബിരുദം നേടി.[2]
കരിയർ
തിരുത്തുക2013 ൽ ജനപ്രിയ ടെലിവിഷൻ പരമ്പരയായ ഇസിബായയുടെ ആദ്യ സീസണിൽ അവർ അഭിനയിച്ചു. ഈ പരമ്പരയിൽ 'സിണ്ടി' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2016-ൽ, സ്കാൻഡൽ! എന്ന ഇടിവി നാടക പരമ്പരയിൽ 'ഹ്ലെൻഗിവെ ത്വാല' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[3] പിന്നീട് 2019 ൽ നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നടന്ന ന്യൂ വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മികച്ച ആഫ്രിക്കൻ നടിക്കുള്ള അന്താരാഷ്ട്ര അവാർഡ് നേടി.[4][5] ടെലിവിഷൻ പരമ്പരയായ സോൾ സിറ്റിയിൽ അഭിനയിച്ചു. അതിൽ 'റെലെബോഗൈൽ “റിരി’ ഡിഹോലോ എന്ന ജനപ്രിയ വേഷം ചെയ്തു. [2][6]
ഫിലിമോഗ്രാഫി
തിരുത്തുക- ഇസിബായ as സിണ്ടി
- ബ്രോക്കൺ വൗസ് - സാൻഡിലേ
- ഹൈ റോളേഴ്സ് - തണ്ടി
- ഗൗട്ടെങ്ങ് മബൊനെന്ഗ് - സുന്ദരിയായ സ്ത്രീ
- ലോക്സിയോൺ ലിറിക്’ - എൻഹ്ലഹ്ല
- എംഫലോസി സ്ട്രീറ്റ് - ജൂഡിത്ത്
- സെയിന്റ്സ് ആൻഡ് സിന്നേഴ്സ് - ലെരാറ്റോ
- മഡിബ - ചുവന്ന കുടിലിൽ ഒരു ആഫ്രിക്കൻ സ്ത്രീ
- റോക്ക്‌വില്ലെ - നോസിഫോ
- ഷിഈസ് ദി വൺ - herself
- ദി ഹെർഡ് - ദുഡു
- ടാസ്ക് ഫോഴ്സ് - ലിസ
- സോൾ സിറ്റി - റെലെബോഗൈൽ “റിരി’ ’ഡിഹോലോ
- സ്കാൻഡൽ! - ഹ്ലെന്ഗിവെ ത്വല
അവലംബം
തിരുത്തുക- ↑ "Scandal! actress Nqobile Khumalo on her career: "My job as a storyteller is to tell people's stories"". news24. Retrieved 15 November 2020.
- ↑ 2.0 2.1 2.2 "Nunu Khumalo". briefly. Retrieved 15 November 2020.
- ↑ "Scandal!'s Nunu Khumalo". zalebs. Archived from the original on 2020-12-03. Retrieved 15 November 2020.
- ↑ "Nqobile Khumalo wins award for e.tv 'Scandal!' black tax storyline". IOL. Retrieved 15 November 2020.
- ↑ "Nqobile Khumalo Wins An International Award For Her Black Tax Storyline on Scandal". youthvillage. Retrieved 15 November 2020.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Meet Beautiful Nunu Khumalo, aka, Hlengiwe, Of e.tv's Drama Series – Scandal!". clipkulture. Retrieved 15 November 2020.