നുസ്റത്ത് ഫത്തേ അലി ഖാൻ

പാകിസ്ഥാൻ സംഗീതജ്ഞൻ, പ്രാഥമികമായി ഖവാലി ഗായകൻ (1948-1997)

പ്രശസ്ത കവ്വാലി ഗായകനും ,സംഗീതജ്ഞനുമായിരുന്ന നുസ്രത്ത് ഫത്തെഹ് അലിഖാൻ പാകിസ്താനിലെ ഫൈസലാബാദിൽ സംഗീതവിദ്വാനായ ഫത്തെഹ് അലിഖാന്റെ പുത്രനായി ജനിച്ചു. (13 ഒക്ടോ: 1948 – 16 ഓഗസ്റ്റ് 1997). സൂഫികളുമായി ബന്ധപ്പെട്ട ഭക്തിഗാനശാഖയായ കവ്വാലിക്ക് ലോകവ്യാപകമായ ആസ്വാദകശ്രദ്ധ നേടിക്കൊടുക്കുന്നതിൽ നുസ്രത്ത് വലിയ പങ്കാണ് വഹിച്ചത്. [1]

നുസ്രത്ത് ഫത്തെഹ് അലിഖാൻ
ജന്മനാമംപർവേശ് ഫത്തെഹ് അലിഖാൻ
പുറമേ അറിയപ്പെടുന്നNFAK, ഖാൻ സാഹേബ്, ഷഹെൻഷാഹ് -ഇ- ഖവാലി
ജനനം(1948-10-13)13 ഒക്ടോബർ 1948
ഫൈസലാബാദ്, പഞ്ചാബ് (പാകിസ്താൻ)
പാകിസ്താൻ
മരണംലണ്ടൻ, ഇംഗ്ലണ്ട്
വിഭാഗങ്ങൾഖവാലി, ഗസൽ, ഫ്യൂഷൻ
തൊഴിൽ(കൾ)സംഗീതജ്ഞൻ
ഉപകരണ(ങ്ങൾ)വായ്പാട്ട്, ഹാർമോണിയം, തബല
വർഷങ്ങളായി സജീവം1965–1997
ലേബലുകൾറിയൽ വേൾഡ്, ഓ.എസ്.എ., ഇ.എം.ഐ., വേർജിൻ റെക്കോർഡ്സ്

ജീവിതരേഖ

തിരുത്തുക

പിതാവായ ഫത്തെഹ് അലിഖാനു തന്റെ മകൻ സംഗീതത്തിന്റെ വഴി തെരഞ്ഞെടുക്കുന്നതിനോടു തെല്ലും യോജിപ്പുണ്ടായിരുന്നില്ല. കവ്വാലി ഗായകരുടെ അന്നത്തെ താഴ്ന്ന ജീവിതനിലവാരമായിരുന്നു അദ്ദേഹം കണ്ടെത്തിയ ഒരു കാരണം. പകരം നുസ്രത്ത് ഒരു ഭിഷഗ്വരൻ ആയിത്തീരുന്നതിലാണ് അദ്ദേഹം ശ്രദ്ധവച്ചത്.[2]എന്നാൽ സംഗീതത്തോട് അദമ്യമായ അഭിവാഞ്ഛ പുലർത്തിയ നുസ്രത്ത് പിതാവിനോടൊപ്പം ആദ്യം തബലയിലും, ഖയാലിന്റെ ചിട്ടവട്ടങ്ങളിൽ ഒതുങ്ങിനിന്നുള്ള സംഗീതപഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 1964ൽ പിതാവിന്റെ മരണത്തോടെ പിതാവിന്റെ സഹോദരന്മാരായ മുബാറക് അലിഖാന്റേയും, സൽമത് അലിഖാന്റെയും കീഴിൽ നുസ്രത്ത് അലിഖാൻ സംഗീതപരിശീലനം തുടർന്നു. 1971ൽ കുടുംബാംഗങ്ങൾ അടങ്ങുന്ന കവ്വാലി സംഗീത സംഘത്തിന്റെ നേതൃത്വം ഏറ്റെടുത്ത നുസ്രത്ത് പാകിസ്താൻ റേഡിയോയിൽ ആണ് പ്രഥമമായി പരിപാടി അവതരിപ്പിച്ചത്. പരിപാടികൾക്കു വേണ്ടി നിരന്തരം യാത്ര ചെയ്തുവന്ന അലിഖാൻ നാല്പതിലേറെ രാജ്യങ്ങളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.[3] ഒട്ടേറെ ആൽബങ്ങൾ നുസ്രത്ത് അലിഖാന്റെ പേരിൽ പുറത്തിറങ്ങി. പീറ്റർ ഗബ്രിയേൽ, മൈക്കൽ ബ്രൂക്ക്, പേൾ ജാം ,എഡ്ഡി വെഡ്ഡർ എന്നീ പാശ്ചാത്യസംഗീതജ്ഞരുമായും അദ്ദേഹം സഹകരിച്ചിരുന്നു.[4]

ഗിന്നസ് ലോകറിക്കാർഡ് ബുക്ക് പ്രകാരം 2001ൽ ഏറ്റവും കൂടുതൽ റെക്കാർഡ് ചെയ്യപ്പെട്ട കവ്വാലി ഗായകൻ നുസ്രത്താണ്. 125 ആൽബങ്ങളാണ് അപ്രകാരം പുറത്തിറങ്ങിയത്.

ബഹുമതികൾ

തിരുത്തുക
  • യുനസ്കോ സംഗീതസമ്മാനം - 1995 [5]
  • ഫുക്കുവോക്ക ഏഷ്യൻ കൾച്ചർ പുരസ്ക്കാരം -1996[6]
  • ഗ്രാൻഡ് പ്രി ഡി അമരിക്-1996.[7]
  1. "Nusrat Fateh Ali Khan". Worldmusic.nationalgeographic.com. 17 ഒക്ടോബർ 2002. Archived from the original on 14 മാർച്ച് 2012. Retrieved 16 ഡിസംബർ 2011.
  2. "Ustad Nusrat Fateh Ali Khan: A tribute, Hindustan Times". Archived from the original on 6 ജനുവരി 2012. Retrieved 11 ജൂലൈ 2013.
  3. Amit Baruah (6 സെപ്റ്റംബർ 1997). "The stilled voice". Frontline. Archived from the original on 27 സെപ്റ്റംബർ 2013. Retrieved 30 ജൂൺ 2011. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  4. "Nusrat Fateh Ali Khan & Michael Brook: Mustt Mustt & Night Song". Allaboutjazz.com. 5 ജനുവരി 2008. Retrieved 16 ഡിസംബർ 2011.
  5. "International Music Council – Prize laureates 1975–2004". Imc-cim.org. 16 ഒക്ടോബർ 2008. Retrieved 16 ഡിസംബർ 2011.
  6. "Past Laureates | Fukuoka Prize". Asianmonth.com. Archived from the original on 30 ഡിസംബർ 2017. Retrieved 11 ജൂലൈ 2013.
  7. http://www.imdb.com/name/nm0002163/awards

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ നുസ്റത്ത് ഫത്തേ അലി ഖാൻ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=നുസ്റത്ത്_ഫത്തേ_അലി_ഖാൻ&oldid=3805689" എന്ന താളിൽനിന്ന് ശേഖരിച്ചത്