നീലി സാലി

മലയാള ചലച്ചിത്രം
(നീലിസാലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ ആദ്യ ഹാസ്യചലച്ചിത്രമാണ് 1960-ൽ പുറത്തിറങ്ങിയ നീലിസാലി[1]. ഉദയ സ്റ്റുഡിയോയുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച് അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിലാണ് ബഹദൂർ ആദ്യമായി നായകകഥാപാത്രത്തെ അവതരിപ്പിച്ചത്[2]. ബഹദൂറിനൊപ്പം എസ്.പി. പിള്ള, കുട്ട്യേടത്തി വിലാസിനി, കാഞ്ചന, പി.ബി.പിള്ള, കുണ്ടറ ജോൺ, കുണ്ടറ ഭാസി, ബോബൻ കുഞ്ചാക്കോ എന്നിവർ അഭിനയിച്ചിരിക്കുന്നു. ശാരംഗപാണിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്.

നീലിസാലി
സംവിധാനംകുഞ്ചാക്കോ
നിർമ്മാണംകുഞ്ചാക്കോ
രചനശാരംഗപാണി
അഭിനേതാക്കൾബഹദൂർ,
എസ്.ജെ. ദേവ്,
ബോബൻ കുഞ്ചാക്കോ, കുട്ട്യേടത്തി വിലാസിനി,
ശ്രീരഞ്ജിനി,
കാഞ്ചന
സംഗീതംകെ. രാഘവൻ
ചിത്രസംയോജനംഎസ്. വില്ല്യം
റിലീസിങ് തീയതി23 ഡിസംബർ 1960
രാജ്യംഇന്ത്യ
ഭാഷമലയാളം

ഗാനങ്ങൾതിരുത്തുക

പി. ഭാസ്കരൻ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നു. കെ. രാഘവനാണ് സംഗീതം നൽകിയിരിക്കുന്നത്. നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ, നയാപൈസയില്ല എന്നീ ഗാനങ്ങൾ പിൽക്കാലത്ത് ടിവി പരിപാടികളിലൂടെയും മറ്റും പ്രശസ്തമായി.

ഗാനം ഗാനരചന സംഗീതം ആലാപനം
അരക്കാ രൂപ (തീർച്ഛായില്ലാ ജനം)... പി. ഭാസ്കരൻ കെ. രാഘവൻ മെഹബൂബ്
ദൈവത്തൻ പി. ഭാസ്കരൻ കെ. രാഘവൻ എ.എം. രാജ
ഇക്കാനെപ്പോലെത്തെ പി. ഭാസ്കരൻ കെ. രാഘവൻ
കരകാണാത്തൊരു... [1] പി. ഭാസ്കരൻ കെ. രാഘവൻ ശീർക്കാഴി ഗോവിന്ദരാജൻ
മാനത്തെ കുന്നി ചെരുവിൽ... പി. ഭാസ്കരൻ കെ. രാഘവൻ മെഹബൂബ്, എ.പി. കോമള
മനുഷ്യന്റെ നെഞ്ചിൽ ... പി. ഭാസ്കരൻ കെ. രാഘവൻ മെഹബൂബ്, എ.പി. കോമള
നയാപൈസയില്ല കയ്യിലൊരു നയാപൈസയില്ല... പി. ഭാസ്കരൻ കെ. രാഘവൻ മെഹബൂബ്
നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ... പി. ഭാസ്കരൻ കെ. രാഘവൻ മെഹബൂബ്, എ.പി. കോമള
ഓട്ടക്കണ്ണിട്ടുനോക്കും... പി. ഭാസ്കരൻ കെ. രാഘവൻ മെഹബൂബ്, എ.പി. കോമള
വാനിലെ മൺദീപം... പി. ഭാസ്കരൻ കെ. രാഘവൻ പി.ബി ശ്രീനിവാസ്

പിന്നണിഗായകർതിരുത്തുക

കുറിപ്പ്തിരുത്തുക

  • 1 ^ കരകാണാത്തൊരു എന്നത് ശീർക്കാഴി ഗോവിന്ദരാജന്റെ ആദ്യഗാനമാണ്[3]

അവലംബംതിരുത്തുക

  1. "തിരക്കഥ തുന്നിയ ജീവിതം, മാതൃഭൂമി മൂവീസ്, posted on: 03 Feb 2011". മൂലതാളിൽ നിന്നും 2013-03-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-03-06.
  2. ചിരിയുടെ ബഹദൂർ സ്പർശം , മലയാളം വെബ്ദുനിയ
  3. ശീർക്കാഴി ഗോവിന്ദരാജൻ ചേർത്തതു് Sandhya സമയം വ്യാഴം, 16/07/2009 - 13:04
"https://ml.wikipedia.org/w/index.php?title=നീലി_സാലി&oldid=3864402" എന്ന താളിൽനിന്ന് ശേഖരിച്ചത്