നീലനവാബ് ചിത്രശലഭം
(നീലനവാബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടത്തിലും,വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ നിത്യഹരിത വനങ്ങളിലും കാണപ്പെടുന്ന അപൂർവ്വ ഇനം ചിത്രശലഭമാണ് നീലനവാബ് (Polyura schreiber).[1] മ്യാന്മർ, ചൈന, ഇൻഡോനേഷ്യ എന്നീരാജ്യങ്ങളിലും ഇവ കാണപ്പെടുന്നുണ്ട്.[2][3] വിസ്മയിപ്പിയ്ക്കുന്ന അഴകും പ്രൗഢിയുമുള്ള ഈ പൂമ്പാറ്റ വളരെ ഉയരത്തിലും, വേഗത്തിലും പറക്കുന്നതിനാൽ ഇവയെ നിരീക്ഷിയ്ക്കുന്നതിനു പ്രയാസമുണ്ട്.
നീല നവാബ് | |
---|---|
Polyura schreiber wardii | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | P. schreiber
|
Binomial name | |
Polyura schreiber (Godart, [1824])
| |
Synonyms | |
Polyura schreiberi (unjustified emendation) |
നിറം
തിരുത്തുകനീലകലർന്ന പട്ടയാണ് പുറം ചിറകോരത്ത് കാണപ്പെടുക. നടുവിൽ നീല കലർന്ന വെളുത്ത പട്ടയും,അടിഭാഗത്ത് വെള്ളിനിറം കലർന്ന പട്ടയുമുണ്ട്. നീലനിറത്തിന്റെ ചന്തം ഏറെ ആവാഹിയ്ക്കുന്ന ഒരു ചിത്രശലഭമാണിത്.
കേരളത്തിൽ
തിരുത്തുക2013 ഡിസംബറിൽ പെരുവണ്ണാമൂഴി വനത്തിൽ ശലഭനിരീക്ഷകർ ഇതിനെ കണ്ടെത്തിയിട്ടുണ്ട്.[4]
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 156. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 222–223.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 261–263.
{{cite book}}
: CS1 maint: date format (link) - ↑ മാതൃഭൂമി ദിനപത്രം 2013 ഡിസംബർ 25 പേജ് 15
പുറം കണ്ണികൾ
തിരുത്തുകPolyura schreiber എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.