നിലമ്പൂർ പാട്ടുത്സവം
കേരളത്തിൽ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ വർഷം തോറും നടന്നുവരുന്ന ഒരു ഉത്സവമാണ് നിലമ്പൂർ പാട്ടുത്സവം.[1] നിലമ്പൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലാണ് പാട്ടുത്സവം നടക്കാറുള്ളത്. [2] നിലമ്പൂർ പാട്ട് എന്ന പേരിലാണ് ഇത് കൂടുതൽ പ്രശസ്തമായിട്ടുള്ളത്.ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് നഗര സഭ ഇത്തരമൊരു പരിപാടി നടത്താറുള്ളത്.
ക്ഷേത്രത്തിൻറെ ഐതിഹ്യം
തിരുത്തുകനിലമ്പൂർ വേട്ടക്കൊരുമകൻക്ഷേത്രത്തിന്റെ മൂലസ്ഥാനം ഗൂഡല്ലൂർ നമ്പാലക്കോട് പ്രദേശത്തെ വനവാസികളും ഗ്രാമീണരും ആരാധന നടത്തിയിരുന്ന ക്ഷേത്രമാണത്രെ.ക്ഷേത്രത്തിലെ പരമഭക്തനായ ഒരു കോവിലകം അംഗത്തിന് വാർദ്ധക്യത്തിൽ ഗൂഡല്ലൂർ എത്തി ദർശനം സാധിക്കാതെ വന്നപ്പോൾ ഭക്തന്റെ ആഗ്രഹപ്രകാരം ഭഗവാനെ നിലമ്പൂരിൽ കൊണ്ടുവന്ന് കുടിയിരുത്തി എന്നാണ് ഐതിഹ്യം. [3]
അവലംബം
തിരുത്തുക- ↑ http://lsgkerala.gov.in/election/personalInfo.php?year=2015&lb=909&cid=2015090900401&ln=en[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-15.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-15.