നിരവിൽപുഴ

വയനാട് ജില്ലയിലെ ഗ്രാമം

വയനാടുജില്ലയിലെ മാനന്തവാടി താലൂക്കിലെ ഒരു ചെറിയ കവലയാണ് നിരവിൽപുഴ, മാനന്തവാടി പട്ടണത്തിൽ നിന്നും 28 കിലോമീറ്റർ അകലെ മാനന്തവാടി - കുറ്റ്യാടി റൂട്ടിൽ ഈ സ്ഥലം സ്ഥിതിചെയുന്നു . കുറ്റ്യാടിയിൽനിന്നും വയനാട്ടിലേക്ക് വരുമ്പോൾ പൂതംപാറ ചുരം കഴിഞ്ഞാൽ ആദ്യമെത്തുന്ന കൊച്ചു കവലയാണിത്. കവലക്ക്‌ താഴെയായി ഒരു കൊച്ചരുവി ഒഴുകുന്നു, ഇതിൽ നിന്നാണ് നിരവിൽപുഴ എന്ന പേര് കിട്ടിയെതെന്നു പറയപെടുന്നു. നിരവില്പുഴയിൽ 2 കിലോമീറ്റർ പേര്യ റൂട്ടിൽ കുഞ്ഞോം എന്ന സ്ഥലത്ത് ഒരു പ്രകൃതിദത്ത തടാകമുണ്ട്‌ , ഇതു കുങ്കിചിറ എന്നറിയപ്പെടുന്നു . കാപ്പി, തേയില, വാഴ, പച്ചക്കറികൾ, കുരുമുളക്, ഇഞ്ചി, കപ്പ മുതലായവയാണ് പ്രധാന കൃഷികൾ. മലകളാലും പർവതങ്ങളാലും നിബിഡ വനങ്ങളാലും ചുറ്റപ്പെട്ട പ്രദേശമാണ് നിരവില്പുഴ.

റോഡുകൾതിരുത്തുക

നിരവിൽപുഴയുലൂടെ കടന്നു പോകുന്ന പ്രധാന റോഡുകൾ മാനന്തവാടി- കുറ്റ്യാടി റോഡ്, കോഴിക്കോട് റോഡ്‌, നിരവിൽപുഴ - പേര്യ - കൊട്ടിയൂർ റോഡ്‌ എന്നിവയാണ്.

"https://ml.wikipedia.org/w/index.php?title=നിരവിൽപുഴ&oldid=3334389" എന്ന താളിൽനിന്ന് ശേഖരിച്ചത്