കാലത്തിന്റെ കൂടികലർപ്പുകളും  ജീവിതത്തിന്റെ സമസ്യകളും എഴുത്തിൽ പകർത്തി, വായനക്കാരെ അത്ഭുത സാഹിത്യകാരനാണ് എം.ടി വാസുദേവൻ നായർ. എഴുതുന്നതെന്തും കവിതയാക്കി മാറ്റുന്ന രചനാനിപുണത കാലദേശങ്ങൾക്കപ്പുറം എം.ടിയെ വായനക്കാരുടെ സ്വന്തം എഴുത്തുകാരനാക്കി മാറ്റുന്നു. മനസ്സിനെ അമ്പരിപ്പിക്കുന്ന ആത്മനൊമ്പരങ്ങളുടെ പകർത്തെഴുത്തായിരുന്നു എം.ടിയുടെ ഓരോ കഥകളും.

നിന്റെ ഓർമ്മയ്ക്ക്

എം.ടിയുടെ ഏറെ പ്രശസ്തമായ ആറ് കഥകളാണ് നിന്റെ ഓർമ്മയ്ക്ക് എന്ന ഈ കൃതിയിൽ സമാഹരിച്ചിരിക്കുന്നത്. ഒരു പിറന്നാളിന്റെ ഓർമ്മ, വളർത്തുമൃഗങ്ങൾ, നിന്റെ ഓർമ്മയ്ക്ക്, മരണത്തിന്റെ കൈത്തെറ്റ്, കോട്ടയുടെ നിഴൽ, ഓപ്പോള് എന്നീ കഥകളെല്ലാം വായനക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട എം.ടി കഥകളിൽ ഉൾപ്പെടുന്നു. ഡി.സി ബുക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കഥാസമാഹാരത്തിന്റെ നാലാമത് പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കാലം, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നാലുകെട്ട്, വയലാർ അവാർഡ് നേടിയ രണ്ടാമൂഴം, ഓടക്കുഴൽ അവാർഡ് നേടിയ വാനപ്രസ്ഥം, അസുരവിത്ത്, വിലാപയാത്ര, പാതിരാവും പകൽവെളിച്ചവും, എം.ടി.യുടെ തിരക്കഥകൾ, എന്റെ പ്രിയപ്പെട്ട തിരക്കഥകൾ, എം.ടി.യുടെ തിരഞ്ഞെടുത്ത കഥകൾ, കാഥികന്റെ കല, കാഥികന്റെ പണിപ്പുര തുടങ്ങിയവയാണ് എം.ടി.വാസുദേവൻ നായരുടെ മുഖ്യകൃതികൾ.

ഏറ്റവും മികച്ച തിരക്കഥാകൃത്തിനുളള സംസ്ഥാന, ദേശീയ അവാർഡുകൾ പല തവണ നേടിയ എം.ടി 1974-ലെ ദേശീയ അവാർഡ് നേടിയ നിർമാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. മികച്ച സംവിധായകനുളള സംസ്ഥാന ചലച്ചിത്ര അവാർഡു ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് കാലിക്കറ്റ് സർവകലാശാല ഡി.ലിറ്റ് ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. 1996-ൽ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചു.

"https://ml.wikipedia.org/w/index.php?title=നിന്റെ_ഓർമ്മയ്ക്ക്&oldid=3943899" എന്ന താളിൽനിന്ന് ശേഖരിച്ചത്