നിക്ലോസ് വിർത്ത് (ജനനം:1934) നിരവധി കമ്പ്യൂട്ടർ ഭാഷകളുടെ രൂപകല്പ്പനയി വഹിച്ച പങ്കാണ് കമ്പ്യൂട്ടർ ലോകത്തിന് നിക്ലോസ് വിർത്തിന്റെ സംഭാവന. അൽഗോൾ-10(ALGOL-10), പാസ്കൽ, മോഡുല(Modula), മോഡുല 2(Modula 2), ഒബറോൺ(Oberon)എന്നീ പ്രോഗ്രാമിംഗ് ഭാഷകളുടെ മുഖ്യ ഡിസൈനറായി പ്രവർത്തിച്ചതാണ് വിർത്തിന്റെ ഏറ്റവും വലിയ സംഭാവന. ലിലിത്ത്, ഒബറോൺ എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ വികസനത്തിലും ലോല എന്ന ഡിജിറ്റൽ ഹാർഡ് വെയർ ഡിസൈൻ & സിമുലേഷൻ സിസ്റ്റത്തിന്റെ വികസനത്തിലും പ്രധാന പങ്ക് വഹിച്ചു. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ നിരവധി ക്ലാസിക് വിഷയങ്ങൾക്ക് തുടക്കമിട്ടു. 1984-ൽ, നൂതന കമ്പ്യൂട്ടർ ഭാഷകളുടെ ഒരു ശ്രേണി വികസിപ്പിച്ചതിന് കമ്പ്യൂട്ടർ സയൻസിലെ ഏറ്റവും ഉയർന്ന വ്യക്തിയായി പൊതുവെ അംഗീകരിക്കപ്പെട്ട അദ്ദേഹം ട്യൂറിംഗ് അവാർഡ് നേടി.[3][4][5]

നിക്കോളാസ് എമിൽ വിർത്ത്
ജനനം (1934-02-15) 15 ഫെബ്രുവരി 1934  (90 വയസ്സ്)
Winterthur, Switzerland
പൗരത്വംSwitzerland
വിദ്യാഭ്യാസം
അറിയപ്പെടുന്നത്ALGOL W, Euler, Pascal, Modula, Modula-2, Oberon, Oberon-2, Oberon-07, Oberon System
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംComputer science
സ്ഥാപനങ്ങൾ
പ്രബന്ധംA Generalization of Algol (1963)
ഡോക്ടർ ബിരുദ ഉപദേശകൻHarry Huskey
ഡോക്ടറൽ വിദ്യാർത്ഥികൾMichael Franz, Martin Odersky
ഒപ്പ്
Signature of Niklaus Wirth

ജീവചരിത്രം തിരുത്തുക

1934-ൽ സ്വിറ്റ്‌സർലൻഡിലെ വിന്റർതൂരിലാണ് വിർത്ത് ജനിച്ചത്. 1959-ൽ, സ്വിസ് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സൂറിച്ചിൽ നിന്ന് (ETH സൂറിച്ച്) ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ സയൻസ് ബിരുദം (ബി.എസ്.) നേടി. 1960-ൽ കാനഡയിലെ ലാവൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് (എംഎസ്‌സി) നേടി. പിന്നീട് 1963-ൽ, കമ്പ്യൂട്ടർ ഡിസൈൻ പയനിയർ ഹാരി ഹസ്‌കിയുടെ മേൽനോട്ടത്തിൽ ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിലും കമ്പ്യൂട്ടർ സയൻസിലും (ഇഇസിഎസ്) പിഎച്ച്ഡി ലഭിച്ചു.

1963 മുതൽ 1967 വരെ അദ്ദേഹം സ്റ്റാൻഫോർഡ് സർവകലാശാലയിലും വീണ്ടും സൂറിച്ച് സർവകലാശാലയിലും കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. പിന്നീട് 1968-ൽ അദ്ദേഹം ഇടിഎച്ച്(ETH) സൂറിച്ചിൽ ഇൻഫോർമാറ്റിക്‌സ് പ്രൊഫസറായി, കാലിഫോർണിയയിലെ സെറോക്‌സ് പാർകി (PARC)-ൽ പ്രവർത്തിക്കുന്നതിനായി രണ്ട് തവണ ഓരോ വർഷം വച്ച് (1976-1977, 1984-1985) അവധി എടുത്തു. 1999-ൽ വിരമിച്ചു.

ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഇൻഫർമേഷൻ പ്രോസസിംഗ് (IFIP) ഐഎഫ്ഐപി(IFIP) വർക്കിംഗ് ഗ്രൂപ്പ് 2.1 അംഗമെന്ന നിലയിൽ പ്രോഗ്രാമിംഗിലും ഇൻഫോർമാറ്റിക്‌സിലും അന്താരാഷ്ട്ര നിലവാരം വികസിപ്പിക്കുന്നതിൽ അദ്ദേഹം ഏർപ്പെട്ടിരുന്നു,[6]ഇത് പ്രോഗ്രാമിംഗ് ഭാഷയായ അൽഗോൾ 60(ALGOL 60) സ്പെസിഫൈ ചെയ്യുകയും, പരിപാലിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ അൽഗോൾ 68 നെയും കൂടി പരിപാലിക്കുന്നു.[7]

ഇവയും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "IEEE Emanuel R. Piore Award Recipients" (PDF). IEEE. Archived from the original (PDF) on November 24, 2010. Retrieved March 20, 2021.
  2. "Niklaus Wirth 2004 Fellow".
  3. Dasgupta, Sanjoy; Papadimitriou, Christos; Vazirani, Umesh (2008). Algorithms. McGraw-Hill Education. p. 317. ISBN 978-0-07-352340-8.
  4. Bibliography of Turing Award lectures, DBLP
  5. Haigh, Thomas (1984). "Niklaus E. Wirth". A. M. Turing Award. Association for Computing Machinery. Retrieved 15 October 2019.
  6. Jeuring, Johan; Meertens, Lambert; Guttmann, Walter (2016-08-17). "Profile of IFIP Working Group 2.1". Foswiki. Archived from the original on 2021-03-08. Retrieved 2020-10-04.
  7. Swierstra, Doaitse; Gibbons, Jeremy; Meertens, Lambert (2011-03-02). "ScopeEtc: IFIP21: Foswiki". Foswiki. Archived from the original on 2018-09-02. Retrieved 2020-10-04.
"https://ml.wikipedia.org/w/index.php?title=നിക്ലോസ്_വിർത്ത്&oldid=4023348" എന്ന താളിൽനിന്ന് ശേഖരിച്ചത്