പാർക് (പാലോ ആൾട്ടോ റിസേർച്ച് സെന്റർ ഇൻകോർപ്പറേറ്റെഡ്) മുൻകാലത്ത് അറിയപ്പെട്ടിരുന്നത് സീറോക്സ് പാർക് എന്നാണ്. കാലിഫോർണിയയിലെ ഒരു ചാർട്ടർ സിറ്റിയായ പാലോ ആൾട്ടോയിലെ ഒരു റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് കമ്പനികൂടിയാണ് ഇത്.[1][2][3] പാർക് സീറോക്സ് കോർപ്പറേഷന്റെ ഒരു ശാഖയായി 1970-ൽ ഈ കമ്പനി സ്ഥാപിതമായി. ഈതെർനെറ്റ്, ലേസർപ്രിന്റിംഗ്, മോഡേൺ പെഴ്സണൽ കമ്പ്യൂട്ടർ, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് (GUI) ആൻഡ് ഡെസ്ക്ടോപ്പ് പാരാടിഗ്ം, ഒബ്ജറ്റ്-ഓറിയന്റഡ് പ്രോഗ്രാമിംഗ്, യൂബിക്വിറ്റൗസ് കമ്പ്യൂട്ടിംഗ്, അമോർഫസ് സിലിക്കൺ (a-Si) ആപ്ലിക്കേഷൻസ് ആൻഡ് അഡ്വാൻസിംഗ് വേരി-ലാർജ്-സ്കെയിൽ ഇന്റഗ്രേഷൻ (VLSI) ഫോർ സെമികണ്ടക്ടേർസ് മുതലായവ വികസിപ്പിച്ചെടുത്തതിൽ പാർകോയ്ക്ക് വലിയ പങ്കുണ്ട്. 2002-ലാണ് സീറോക്സ് പാർക്, പാലോ ആൾട്ടോ റിസേർച്ച് സെന്റർ ഇൻകോർപ്പറേറ്റെഡ് ആയി മാറ്റപ്പെട്ടത്.

പാർക്
വ്യവസായംR&D
സ്ഥാപിതം1970; 54 years ago (1970)
ആസ്ഥാനം,
U.S.
മാതൃ കമ്പനിXerox
വെബ്സൈറ്റ്www.parc.com
പാർകിന്റെ പ്രവേശനകവാടം

ചരിത്രം

തിരുത്തുക

1969-ൽ ന്യൂക്ലിയാർ മാഗ്നറ്റിക് റെസൊണൻസിൽ പ്രത്യേക ഗവേഷണം നടത്തുകയായിരുന്ന സെയിന്റ് ലൂയിസിലുള്ള വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഭൗതികശാസ്ത്രജ്ഞനായ ജോർജ്ജ് പേക്കിനെ സീറോക്സിലെ ശാസ്ത്രജ്ഞനായ ജാക്ക് ഗോൾഡ്മാൻ കമ്പനിയുടെ രണ്ടാമത്തെ റിസേർച്ച് സെന്ററിന്റെ ആരംഭത്തിനുവേണ്ടി സമീപിക്കുകയുണ്ടായി. ശാസ്ത്രജ്ഞർക്ക് പരീക്ഷണശാലയിൽ അവർ ഏർപ്പെടുന്ന ജോലികളിൽ മുഴുവൻ സ്വതന്ത്ര്യം ലഭിക്കാനായി കാലിഫോർണിയയിലെ പാലോ ആൾട്ടോയിലെ പാർകിനും ന്യൂയോർക്കിലെ റോച്ചെസ്റ്ററിലുള്ള സീറോക്സിന്റെ ഹെഡ്കോർട്ടേഴ്സിനും ഇടയിലുള്ള 3000 മൈൽ പ്രദേശം നിരോധിതമേഖലയായതിനാൽ ജോർജ്ജ് പേക്ക് ജാക്ക് ഗോൾഡ്മാന്റെ താല്പര്യം അംഗീകരിച്ചു. എസ്.ആർ.ഐ ആഗ് മെന്റേഷൻ റിസേർച്ച് സെന്ററിന് പ്രവർത്തിയ്ക്കാൻ മതിയായ ഫണ്ടില്ലാത്തതിനാൽ ആ സ്ഥാപനത്തിലെ പരീക്ഷണശാലയെയും തൊഴിലാളികളെയും പാർക് വാടകയ്ക്കെടുക്കുകയുണ്ടായി. ഇതുകൂടാതെ ഡിഫൻസ് അഡ്വാൻസ്ഡ് റിസേർച്ച് പ്രൊജക്ട്സ് ഏജൻസിയും (DARPA), നാഷണൽ എയറൊനോട്ടിക്ക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA), യു.എസ്.എയർഫോഴ്സ് (USAF) എന്നിവയും പാർകിനോടൊപ്പം ചേർന്നു. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ [4]നിന്നും സ്റ്റാൻഫോർഡ് റിസേർച്ച് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം വാടകയ്ക്കെടുത്തശേഷം സ്റ്റാൻഫോർഡ് ഗ്രാജുവേറ്റഡ് സ്റ്റുഡൻറ്സിനെക്കൂടി പാർക് റിസേർച്ച് പ്രൊജക്ടുകളിൽ ഉൾക്കൊള്ളിച്ചു. അക്കാഡമി സെമിനാറുകളിലും പ്രൊജക്ടുകളിലും പാർകിലെ ശാസ്ത്രജ്ഞരും അവരോടൊപ്പം ചേർന്നു പ്രവർത്തിച്ചു. അതിനാൽ 1970കളുടെ മധ്യത്തിൽ പാർകിന്റെ വെസ്റ്റ് കോസ്റ്റ് ലോക്കേഷന് ധാരാളം നേട്ടങ്ങളുണ്ടായി.

കമ്പ്യൂട്ടർ സയൻസ് ലാബട്ടറി മാനേജർ ബോബ് ടെയിലറിന്റെ നേതൃത്വത്തിൽ കമ്പ്യൂട്ടർഫീൽഡിൽ പാർകിന് ധാരാളം നേട്ടങ്ങളുണ്ടായി.1970 മുതൽ 1977 വരെ പരീക്ഷണശാലയിലെ അസിസ്റ്റന്റ് മാനേജരായും 1977 മുതൽ1983 വരെ മാനേജരായും തുടർന്നുകൊണ്ട് അദ്ദേഹം പാർകിനെ നയിച്ചു.

പാർക് ഇന്ന്

തിരുത്തുക

സീറോക്സ് മൂന്നു വിഭാഗങ്ങളായി വീതിച്ചുകൊണ്ട് പാർക് 2002-ൽ സ്വതന്ത്രമായി മാറ്റപ്പെട്ടു. വ്യാപാരത്തിലെ ആശയങ്ങളുടെയും സയൻസിന്റെ പുരോഗതിയ്ക്കുമായി പാർകിന്റ ശാഖകൾ പ്രവർത്തിക്കുന്നു. സീറോക്സ് ,കമ്പനിയുടെ ഏറ്റവും വലിയ ഉപയോക്താവായി (50%) തുടരുന്നു. എന്നാൽ പാർക് സീറോക്സിനെ കൂടാതെ വിഎംവേയ്ർ,ഫുജിറ്റ്സ്യു,ഡായി നിപ്പൺ പ്രിന്റിംഗ് (DNP), സാംസങ്, നെക്(NEC),സോൾഫോക്കസ്,പവർസെറ്റ്,തിൻ ഫിലിം ഇലക്ട്രോണിക്സ് എ.എസ്.എ തുടങ്ങി ധാരാളം കക്ഷികളുമായി സഹകരിച്ചു പോരുന്നു. ക്ലീൻ ടെക്നോളജി, മെറ്റാമെറ്റീരിയൽസ്,യൂസർ ഇന്റർഫേസ് ഡിസൈൻ,സെൻസ്മേക്കിങ്, യൂബിക്വിറ്റസ് കമ്പ്യൂട്ടിംഗ് ആൻഡ് കോൺടെക്സ്റ്റ്-അവെയ്ർ സിസ്റ്റംസ്, ലാർജ്-ഏരിയ ഇലക്ട്രോണിക്സ്, ഡിജിറ്റൽ മാനുഫാക്ചറിംഗ്, മോഡൽ-ബേസ്ഡ് കൺട്രോൾ, ഒക്ടിമൈസേഷൻ ഇൻപെഡഡ്, ഇൻറെലിജെന്റ് സിസ്റ്റംസ് എന്നീ വിഭാഗങ്ങളിൽ പാർക് ഗവേഷണം നടത്തി വരുന്നു.

  1. Contact." PARC. Retrieved on November 11, 2010. "PARC (Palo Alto Research Center) 3333 Coyote Hill Road Palo Alto, CA 94304 USA"
  2. driving & public transportation directions." PARC. Retrieved on November 11, 2010.
  3. "map." PARC. Retrieved on November 11, 2010.
  4. Map of Stanford Research Park on Stanford University Real Estate web site

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • Michael A. Hiltzik, Dealers of Lightning: Xerox PARC and the Dawn of the Computer Age (HarperCollins, New York, 1999) ISBN 0-88730-989-5
  • Douglas K. Smith, Robert C. Alexander, Fumbling the Future: How Xerox Invented, Then Ignored, the First Personal Computer (William Morrow and Company, New York, 1988) ISBN 1-58348-266-0
  • M. Mitchell Waldrop, The Dream Machine: J.C.R. Licklider and the Revolution That Made Computing Personal (Viking Penguin, New York, 2001) ISBN 0-670-89976-3
  • Howard Rheingold, Tools for Thought (MIT Press, 2000) ISBN 0-262-68115-3
  • Todd R. Weiss, "Xerox PARC turns 40: Making four decades of tech innovation Archived 2018-11-21 at the Wayback Machine." Computerworld, 2010.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക

37°24′11″N 122°08′56″W / 37.403°N 122.149°W / 37.403; -122.149

"https://ml.wikipedia.org/w/index.php?title=പാർക്_(കമ്പനി)&oldid=4081636" എന്ന താളിൽനിന്ന് ശേഖരിച്ചത്