ഉമേഷ് വസിറാണി

(Umesh Vazirani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബെർക്കിലി കാലിഫോർണിയ സർവകലാശാലയിലെ റോജർ എ. സ്ട്രോച്ച് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസിന്റെ പ്രൊഫസറാണ് ഉമേഷ് വീർകുമാർ വസിറാണി. ബെർക്കിലി ക്വാണ്ടം കമ്പ്യൂട്ടേഷൻ സെന്ററിന്റെ ഡയറക്ടർ ആണ്. അദ്ദേഹത്തിന്റെ ഗവേഷണ താല്പര്യം പ്രധാനമായും ക്വാണ്ടം കമ്പ്യൂട്ടിംഗിലാണ്. അൽഗോരിതങ്ങളെപറ്റിയുള്ള ഒരു ടെക്സ്റ്റ് ബുക്കിന്റെ സഹ-രചയിതാവാണ് ഇദ്ദേഹം.[1]

ഉമേഷ് വസിറാണി
ദേശീയതഇന്ത്യൻ
കലാലയം എം.ഐ.ടി, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംക്വാണ്ടം കമ്പ്യൂട്ടിങ്, കംപ്യൂട്ടേഷണൽ കോംപ്ലക്സിറ്റി തിയറി
സ്ഥാപനങ്ങൾ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി
പ്രബന്ധംRandomness, Adversaries and Computation (1986)
ഡോക്ടർ ബിരുദ ഉപദേശകൻ മനുവേൽ ബ്ലും
ഡോക്ടറൽ വിദ്യാർത്ഥികൾ
വെബ്സൈറ്റ്www.cs.berkeley.edu/~vazirani/

ജീവചരിത്രം

തിരുത്തുക

1981ൽ എം.ഐ.ടി യിൽ നിന്നും വസിറാണി ബി.എസ് ബിരുദം എടുത്തു.[2] 1986-ൽ കാലിഫോർണിയയിലെ ബെർക്കിലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്നും പി.എഛ്.ഡി നേടി. മാനുവൽ ബ്ലും ആയിരുന്നു അദ്ദേഹത്തിന്റെ ഗൈഡ്.[3]

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഇർവിൻ പ്രഫസർ വിജയ് വസീറാണിയുടെ സഹോദരനാണ് അദ്ദേഹം.

ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ആദ്യകാല ആശയങ്ങൾ രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്കു വഹിച്ചയാളാണ് ഉമേഷ് വസിറാണി. 1993-ൽ തന്റെ ഗവേഷണവിദ്യാർത്ഥിയായിരുന്ന ഈഥാൻ ബേൺസ്റ്റെയിനിനോടൊപ്പം വസിറാണി തയ്യാറാക്കിയ ക്വാണ്ടം കോംപ്ലക്സിറ്റി തിയറിയെപ്പറ്റിയുള്ള പ്രബന്ധം ക്വാണ്ടം ട്യൂറിങ് മെഷീനുകളുടെ ആദ്യമാതൃക നിർവചിച്ചു.[4] ക്വാണ്ടം കമ്പ്യൂട്ടിങ് മോഡലുകൾ തയ്യാറാക്കുന്നതിനും അവയുടെ വിശദമായ വിശകലനത്തിനും ഈ മാതൃകകൾ പിൽക്കാല ഗവേഷകരെ വളരെയധികം സഹായിച്ചിട്ടുണ്ട്.[5] ക്വാണ്ടം ഫൗരീയർ ട്രാൻസ്‌ഫോം കണക്കാക്കിയെടുക്കാനുള്ള ഒരു അൽഗോരിതവും ഈ പ്രബന്ധത്തിൽ ഉൾക്കൊള്ളിച്ചിരുന്നു. ഈ അൽഗോരിതം ഉപയോഗിച്ചാണ് പീറ്റർ ഷോർ പിന്നീട് പൂർണസംഖ്യകളുടെ ഘടകക്രിയ നിർവഹിയ്ക്കാനുള്ള ക്വാണ്ടം അൽഗോരിതം ഉണ്ടാക്കിയെടുത്തത്. ക്വാണ്ടം കംപ്യൂട്ടിങ്ങിലെ വളരെ സുപ്രധാനമായ ഒരു പടിയായിട്ടാണ് പീറ്റർ ഷോറിന്റെ അൽഗോരിതത്തെ എല്ലാവരും കാണുന്നത്.[5]

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക

2005-ൽ വാസിറാണിയും സഹോദരനും അസോസിയേഷൻ ഓഫ് കമ്പ്യൂട്ടിംഗ് മെഷിനറിയിലെ ഫെല്ലോകൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. സൈദ്ധാന്തിക കമ്പ്യൂട്ടർ സയൻസ്, ക്വാണ്ടം കമ്പ്യൂട്ടേഷൻ എന്നീ മേഖലകളിലെ സംഭാവനകൾക്കാണ് ഉമേഷ് വസിറാണിയെ തെരഞ്ഞെടുത്തത്.[6] അപ്പ്രോക്സിമേഷൻ അൽഗോരിതങ്ങളുടെ സംഭാവനകൾക്ക് സഹോദരനെയും.[7] 2012-ൽ അദ്ദേഹത്തിന് ഫുൽക്കേർസൺ പ്രൈസ് ലഭിച്ചു. സതീഷ് റാവു, സഞ്ജീവ് അറോറ എന്നിവരുമായി ചേർന്ന് ഗ്രാഫ് സെപരേറ്ററുകളുടെ അപ്പ്രോക്സിമേഷൻ മെച്ചപ്പെടുത്തിയതിനും അനുബന്ധപ്രവർത്തനങ്ങൾക്കുമായിരുന്നു ഈ അവാർഡ്. 2018-ൽ അദ്ദേഹത്ത നാഷണൽ അക്കാദമി ഓഫ് സയൻസിന്റെ അംഗം ആയി തെരഞ്ഞെടുത്തു.[8]

തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • Mulmuley, Ketan; Vazirani, Umesh V.; Vazirani, Vijay V. (1987), "Matching is as easy as matrix inversion", Combinatorica, 7 (1): 105–113, doi:10.1007/BF02579206, MR 0905157. A preliminary version of this paper was also published in STOC '87.
  • Bernstein, Ethan; Vazirani, Umesh (1993), "Quantum complexity theory", Proceedings of the Twenty-Fifth Annual ACM Symposium on Theory of Computing (STOC '93), pp. 11–20, CiteSeerX 10.1.1.655.1186, doi:10.1145/167088.167097, ISBN 978-0897915915.
  • Kearns, Michael J.; Vazirani, Umesh V. (1994), An Introduction to Computational Learning Theory, MIT Press, ISBN 9780262111935.
  • Bennett, Charles H.; Bernstein, Ethan; Brassard, Gilles; Vazirani, Umesh (1997), "Strengths and weaknesses of quantum computing", SIAM Journal on Computing, 26 (5): 1510–1523, arXiv:quant-ph/9701001, doi:10.1137/S0097539796300933, MR 1471991.

റെഫറൻസുകൾ

തിരുത്തുക
  1. അൽഗോരിതം: ദസ്ഗുപ്ത, പാപ്പദിമിത്രൂ, വസിറാനി
  2. Vazirani, Umesh Virkumar (1986-01-01). Randomness, Adversaries and Computation (in ഇംഗ്ലീഷ്). University of California, Berkeley.
  3. ഉമേഷ് വസിറാണി at the Mathematics Genealogy Project.
  4. Bernstein & Vazirani 1993.
  5. 5.0 5.1 Williams, Colin P (2010-12-07). Explorations in Quantum Computing (in ഇംഗ്ലീഷ്). Springer Science & Business Media. p. 233.
  6. എസിഎം ഫെലോസ് അവാർഡ്: ഉമേഷ് വസിറാണി
  7. എസിഎം ഫെലോസ് അവാർഡ്: വിജയ് വസീറാണി.
  8. American Mathematical Society.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉമേഷ്_വസിറാണി&oldid=4098976" എന്ന താളിൽനിന്ന് ശേഖരിച്ചത്