നോബൽ സമ്മാന ജേതാവായ ഡച്ച് ജന്തുശാസ്ത്രജ്ഞനാണ് നിക്കോളാസ് ടിൻബർജെൻ(17 ഏപ്രിൽ 1907 - 21 ഡിസംബർ 1988). ജർമൻ ജന്തുശാസ്ത്രജ്ഞനായ കോൺറാഡ് ലോറസി (Konard)നോടൊപ്പം ജന്തുപരിസ്ഥിതിവിജ്ഞാന പഠനങ്ങളിൽ വ്യാപൃതനായി. ജന്തുക്കൾ ജീവിക്കുന്ന അതേ പരിസ്ഥിതിയിലുള്ള പെരുമാറ്റങ്ങളാണ് ഇദ്ദേഹം നിരീക്ഷണവിധേയമാക്കിയത്.

നിക്കോളാസ് ടിൻബർജെൻ
Nikolaas "Niko" Tinbergen (left) and Konrad Lorenz (right)
ജനനം(1907-04-15)15 ഏപ്രിൽ 1907
The Hague, Netherlands
മരണം21 ഡിസംബർ 1988(1988-12-21) (പ്രായം 81)
Oxford, England
ദേശീയതDutch
കലാലയംLeiden University
അറിയപ്പെടുന്നത്Hawk/goose effect
Four questions
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1973)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംZoologist, ethologist
സ്ഥാപനങ്ങൾOxford University
ഡോക്ടറൽ വിദ്യാർത്ഥികൾRichard Dawkins
Aubrey Manning
Desmond Morris

ജീവിതരേഖ

തിരുത്തുക

നെതർലണ്ടിലെ ഹേഗിൽ ജനിച്ചു. 1936 മുതൽ 49 വരെ ലെയ്ഡൻ (Leiden) സർവകലാശാലയിൽ ക്രിയാത്മക ജന്തുശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1949-ൽ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് സർവകലാശാലയിൽ ജന്തുപരിസ്ഥിതി വിജ്ഞാന അധ്യാപകനായി ജോലിയിൽ പ്രവേശിച്ച ടിൻബർജെൻ അധികം താമസിയാതെ അവിടെത്തന്നെ ജന്തുപെരുമാറ്റ പഠനങ്ങളുടെ പ്രൊഫസറായി നിയമിതനായി.
ഗൾ പക്ഷിക്കുഞ്ഞുങ്ങൾ തള്ളപ്പക്ഷിയുടെ കൊക്കിൽനിന്നും ഭക്ഷണം സ്വീകരിക്കുന്ന രീതിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പഠനം ഏറെ ശ്രദ്ധേയമായി. തള്ളപ്പക്ഷിയുടെ താഴത്തെ കൊക്കിലുള്ള ചുവന്ന അടയാളത്തെ കുഞ്ഞുങ്ങൾ കൊക്കുകൊണ്ട് സ്പർശിച്ചാണ് തീറ്റയ്ക്കുവേണ്ടി കൊത്തുന്നത്. ജന്തുക്കളിൽ പ്രതികർമം (response) ഉളവാക്കുന്ന ചോദക വസ്തുക്കളെക്കുറിച്ച് പഠനം നടത്തിയതും പ്രത്യേക ശ്രദ്ധയാകർഷിച്ചു. ജന്തുപെരുമാറ്റത്തിന്റെ വിവിധ രീതികളേയും ഇതുമായി ബന്ധപ്പെട്ട ശരീരധർമങ്ങളേയും പ്രവർത്തനങ്ങളേയും ഇദ്ദേഹം പഠനവിധേയമാക്കി.

ഇദ്ദേഹം രചിച്ച ദ് സ്റ്റഡി ഒഫ് ഇൻസ്റ്റിൻക്റ്റ് (1951) ആണ് ജന്തുപരിസ്ഥിതി വിജ്ഞാനശാഖയിലെ പ്രഥമ ഗ്രന്ഥമായി കണക്കാക്കപ്പെടുന്നത്. സോഷ്യൽ ബിഹേവിയർ ഇൻ ആനിമൽസ് (1953) എന്ന മറ്റൊരു ഗ്രന്ഥവും ഇദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി

പുരസ്കാരങ്ങൾ

തിരുത്തുക

ആസ്റ്റ്രേലിയൻ ജന്തുശാസ്ത്രജ്ഞനായ കാൾ വോ ഫ്രിഷും (Karl Von Frisch) ആയി ഇദ്ദേഹം 1973 ലെ ഫിസിയോളജിക്കുള്ള നോബൽ സമ്മാനം പങ്കിട്ടു. സാമ്പത്തിക ശാസ്ത്രത്തിലെ ആദ്യത്തെ നോബൽ സമ്മാനജേതാവായ (1969) യാൻ ടിൻബർജെൻ ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനാണ്.

അധിക വായനക്ക്

തിരുത്തുക
  • Tinbergen, Niko The Study of Instinct 1951 Oxford, Clarendon Press
  • Tinbergen, Niko The Herring Gull's World (1953) London, Collins
  • Hans Kruuk (2003) Niko's Nature: The Life of Niko Tinbergen and His Science of Animal Behaviour ISBN 0-19-851558-8
  • Marian Stamp Dawkins (1991) The Tinbergen Legacy ISBN 0-412-39120-1
  • Richard W. Burkhardt Jr. (2005) Patterns of Behavior : Konrad Lorenz, Niko Tinbergen, and the Founding of Ethology ISBN 0-226-08090-0

പുറം കണ്ണികൾ

തിരുത്തുക
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നിക്കോളാസ് (1907-88) ടിൻബർജെൻ, നിക്കോളാസ് (1907-88) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


.

"https://ml.wikipedia.org/w/index.php?title=നിക്കോളാസ്_ടിൻബർജെൻ&oldid=4003854" എന്ന താളിൽനിന്ന് ശേഖരിച്ചത്