നിക്കോഡെമെസ് ടെസ്സിൻ ദ് യങ്ങർ

സ്വീഡിഷ് ബറോക്ക് വാസ്തുശില്പിയായിരുന്നു നിക്കോഡെമെസ് ടെസ്സിൻ ദ് യങ്ങർ . 1654 മേയ് 23-ന് സ്വീഡനിലെ നൈകോപിങ്ങിൽ ജനിച്ചു. ഡ്രോറ്റ്ണിങ്ങ്ഹോം (Drottningholm) കൊട്ടാരത്തിന്റെ ശില്പിയായ നിക്കോഡെമെസ് ടെസ്സിൻ ദി എൽഡറുടെ പുത്രനായ ഇദ്ദേഹം പാരീസ്, റോം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തിയശേഷം പിതാവിനെപ്പോലെ സ്റ്റോക്ക്ഹോം നഗര ശില്പിയായി നിയമിക്കപ്പെട്ടു. പിതാവ് പൂർത്തിയാക്കാതെ പോയ ഡ്രോറ്റ്ണിഗ്ഹോം കൊട്ടാരത്തിന്റെ പണി തീർത്തശേഷം ഇദ്ദേഹം സ്റ്റോക്ക്ഹോമിലെ രാജകൊട്ടാരം ബറോക് ശൈലിയിൽ നിർമിച്ചു. ഈ കൊട്ടാരം ടെസ്സിന്റെ നിസ്തുലമായ വാസ്തുശില്പ വൈദഗ്ദ്ധ്യസ്മാരകമായി ഇന്നും നിലകൊള്ളുന്നു. പ്രശസ്ത സ്വീഡിഷ് ഭരണതന്ത്രജ്ഞനായ കാൾ ഗുസ്താഫ് ടെസ്സിൻ ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു. ടെസ്സിൻ നിക്കൊഡെമെസ് 1728 ഏപ്രിൽ 10-ന് സ്റ്റോക്ക്ഹോമിൽ അന്തരിച്ചു.

നിക്കോഡെമെസ് ടെസ്സിൻ ദ് യങ്ങർ
ജനനം(1654-05-23)മേയ് 23, 1654
മരണംഏപ്രിൽ 10, 1728(1728-04-10) (പ്രായം 73)
ദേശീയതSwedish
BuildingsDrottningholm Palace
Stockholm Palace
Tessin Palace
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടെസ്സിൻ, നിക്കോഡെമെസ് ദ് യങ്ങർ (1654 - 1728) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.