ലാൽജോസ് സംവിധാനം നിർവഹിച്ച് 2019 നവംബർ 8ന് പ്രദർശനത്തിനെത്തിയ ഒരു മലയാളഭാഷ ചലച്ചിത്രമാണ് നാൽപ്പത്തിയൊന്ന് (English : Nalpathiyonnu: 41)ബിജു മേനോന്റെ നായികയായി നിമിഷ സജയൻ എത്തിയ ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ,ഇന്ദ്രൻസ്,ശിവജി ഗുരുവായൂർ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളായ ശരൺജിത്ത്,ധന്യ എസ്സ്.അനന്യ എന്നിവരും അഭിനയിച്ചു.എൽ.ജെ ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് എസ്.കുമാറാണ്.രഞ്ചൻ എബ്രഹാം ഈ ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തു.ബിജിബാലാണ് ഈ ചിത്രത്തിന്റെ ഗാനങ്ങൾക്ക് ഈണം പകർന്നത്. ലാൽജോസിന്റെ ഇരുപത്തിയഞ്ചാം ചിത്രമാണിത്.ഒരു യുക്തിവാദി ശബരിമല കയറാൻ തീരുമാനിക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.നിരവധി ലാൽ ജോസ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ബിജു മേനോൻ ആദ്യമായാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ നായകനായത്.കേരളക്കരയെ നടുക്കിയ പുല്ല്മേട് ദുരന്തം ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ ഉൾപ്പെടെത്തിയിട്ടുണ്ട്.

നാൽപ്പത്തിയൊന്ന്
സംവിധാനംലാൽ ജോസ്
നിർമ്മാണംജി.പ്രജിത്ത്
അനുമോദ് ബോസ്
ആദർശ് നാരായണൻ
രചനപി.ജി.പ്രഗീഷ്
അഭിനേതാക്കൾബിജു മേനോൻ
നിമിഷ സജയൻ
സുരേഷ് കൃഷ്ണ
ഇന്ദ്രൻസ്
ശിവജി ഗുരുവായൂർ
ശരൺജിത്ത്
ധന്യ.എസ്സ്.അനന്യ
സുബീഷ് സുധി
വിജിലേഷ്
ഉണ്ണി നായർ
ഗോപാലകൃഷ്ണൻ പയ്യന്നൂർ
എൽസി സുകുമാരൻ
ഗീതി സംഗീത
ബേബി ആലിയ
സംഗീതംബിജിബാൽ
ഛായാഗ്രഹണംഎസ്. കുമാർ
ചിത്രസംയോജനംരഞ്ചൻ ഏബ്രഹാം
സ്റ്റുഡിയോസിഗ്നേച്ചർ സ്റ്റുഡിയോസ്
വിതരണംഎൽ.ജെ ഫിലിംസ്
റിലീസിങ് തീയതി
 • 2019 നവംബർ 8
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാസാരംതിരുത്തുക

കണ്ണൂരിലെ ചേക്കുന്ന് എന്ന പ്രദേശത്താണ് കഥ നടക്കുന്നത്. യുക്തിവാദിയും കമ്മ്യൂണിസ്റ്റുകാരനും നാട്ടിലെ പ്രമുഖ പാർട്ടി നേതാവുമായ ഉല്ലാസ് മാഷിന്റെയും (ബിജുമേനോൻ), പാർട്ടി പ്രവർത്തകനും അൽപ്പം നിഗൂഢതകളൊക്കെ ഉണ്ടെന്നു തോന്നുന്നവനുമായ വിശ്വാസിയായ കമ്മ്യൂണിസ്റ്റ് വാവച്ചി കണ്ണന്റെയും (ശരൺജിത്ത്) ഒപ്പമാണു കഥ സഞ്ചരിക്കുന്നത്. നാട്ടിലെ സാമൂഹ്യപ്രവർത്തനങ്ങളിൽ ഇടപെടുന്ന, യുക്തിവാദം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഉല്ലാസ് മാഷിന് അതുവഴി വിവാഹം വരെ മുടങ്ങിപ്പോകുന്ന അവസ്ഥയുണ്ടാകുന്നുണ്ട്.തന്റെ ബോധ്യങ്ങളിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത വ്യക്തിത്വം. അതേസമയം ഒരു പൂർണസമയ മദ്യപാനിയും പാർട്ടിയെയും ഉല്ലാസ് മാഷിനെയും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ് വാവച്ചി. പക്ഷേ വിശ്വാസം കൂടി തന്റെ കമ്മ്യൂണിസത്തിലേക്കു വാവച്ചി ചേർത്തിട്ടുണ്ടെന്നു മാത്രം. അപ്പോഴും തന്റെ ബോധ്യങ്ങളിൽ അയാൾ ഉറച്ചുതന്നെ. അവിടെനിന്നാണ് വാവച്ചിയുമൊത്ത് ശബരിമലയിൽ പോകേണ്ട സാഹചര്യം അപ്രതീക്ഷിതമായി ഉല്ലാസിന് നേരിടേണ്ടി വരുന്നത്.ഇവിടെ നിന്ന് ഈ ചിത്രത്തിന്റെ കഥാഗതി മാറുന്നു.

അഭിനേതാക്കൾതിരുത്തുക

 • ബിജു മേനോൻ...ഉല്ലാസ്
 • നിമിഷ സജയൻ...ഭാഗ്യസൂയം
 • സുരേഷ് കൃഷ്ണ...രവി നമ്പ്യാർ
 • ഇന്ദ്രൻസ്...കുട്ടൻ മേസ്തിരി/ഭാഗ്യസൂയത്തിൻറ്റെ അച്ഛൻ
 • ആനന്ദ് ബാൽ...എം.എൽ.എ
 • ശിവജി ഗുരുവായൂർ...സെബാസ്റ്റ്യൻ മാഷ്
 • ശരൺജിത്ത്...വാവാച്ചി കണ്ണൻ
 • ധന്യ എസ്.അനന്യ...സുമ/വാവാച്ചി കണ്ണന്റെ ഭാര്യ
 • കോട്ടയം പ്രദീപ്...ഡോക്ടർ
 • സുബീഷ് സുധി
 • വിജിലേഷ്
 • ഉണ്ണി നായർ
 • ഗോപാലകൃഷ്ണൻ പയ്യന്നൂർ
 • എൽസി സുകുമാരൻ
 • ഗീതി സംഗീത
 • ബേബി ആലിയ

ടീസർതിരുത്തുക

ഈ ചിത്രത്തിന്റെ ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. ഒരു മിനുട്ടിൽ താഴെ ദൈർഘ്യമുളള ടീസറിൽ പ്രണയം, രാഷ്ട്രീയം, സംഘർഷം,ഭക്തി, തമാശ എല്ലാം നിറഞ്ഞു നിന്നു.

ലൊക്കേഷൻതിരുത്തുക

തലശ്ശേരി, കർണ്ണാകടയിലെ തലക്കാവേരി, തൃശ്ശൂർ,ആലപ്പുഴ,പത്തനംതിട്ട, എരുമേലി,ശബരിമല എന്നിവിടങ്ങളിലായിരുന്നു ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

സംഗീതംതിരുത്തുക

ബിജിബാൽ ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചു.

1.അരുതരുത് -വിജേഷ് (ആലാപനം) റഫീക്ക് അഹമ്മദ് (ഗാനരചന),

2.മേലെ മേഘക്കൊമ്പിൽ-ശ്രേയ ഘോഷാൽ (ആലാപനം)

3.അയ്യനയ്യൻ -ശരത് (ആലാപനം)

4.ഈ നീലവാനവും -ദയ, ശ്രുതി ബെന്നി, അലീന ജോഷി (ആലാപനം)

അവലംബംതിരുത്തുക

https://www.southlive.in/ ബിജു മേനോന് നായികയായി നിമിഷ; ലാൽ ജോസ് ചിത്രം ‘നാൽപ്പത്തിയൊന്ന്

"https://ml.wikipedia.org/w/index.php?title=നാൽപ്പത്തിയൊന്ന്&oldid=3274373" എന്ന താളിൽനിന്ന് ശേഖരിച്ചത്