നാൽപാമരം
ആയുർവേദത്തിലെ ഒരു മരുന്നാണ് നാൽപാമരം. ഇത് പേരാൽ, അരയാൽ, അത്തി, ഇത്തി എന്നീ നാല് മരങ്ങളുടെ ഒരു മിശ്രിതം ആണ്[1]. ആമാശയശുദ്ധി തുടങ്ങിയ കാര്യങ്ങൾക്കായിട്ടാണ് ഈ മരുന്ന് കഷായമായി ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളിലെ ശുദ്ധികലശങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.
നാൽപാമരങ്ങൾ
തിരുത്തുകഅത്തി
തിരുത്തുകസാധാരണമായി കേരളത്തിൽ രണ്ടുതരം അത്തിയാണ്. ചെറിയപഴങ്ങൾ ഉള്ള ചെറിയ അത്തിയും, വലിയപഴങ്ങൾ ഉള്ള ബ്ലാത്തിഅത്തിയും (ബിലായത്തി)
ഇത്തി
തിരുത്തുകവിഷം,ചർമ്മരോഗങ്ങൾ ,പ്രമേഹരോഗങ്ങൾക്കു ഉപയോഗിക്കുന്നു.
പേരാൽ
തിരുത്തുകനാൽപ്പാമരങ്ങളിൽ ധാരാളം താങ്ങവേരുകളൊടെ വളരുന്ന ഒരു വട വൃഷമാണ് പേരാൽ.അണലി കടിച്ചുണ്ടാക്കുന്ന വിഷ വികാരങ്ങൾ മാറുന്നത്തിന് നാൽപ്പാമരപട്ടകഷായം ഇട്ട് സേവിക്കുകയും ധാരകോരുകയും ചെയ്യാറുണ്ട്.
അരയാൽ
തിരുത്തുകനാൽപാമരങ്ങളിൽ പ്രധാനമായ ഒന്നാണ് അരയാൽ അഥവാ അരശ്. അഹിംസയിലുടെ വഴിനടത്തിയ ബുദ്ധൻ തന്റെ അദ്ധ്യാത്മികാനുഭുതി തിരിച്ചറിയുന്നത് ഈ വൃക്ഷത്തിന്റെ ചുവട്ടിലീരിക്കുമ്പോൾ ആയിരുന്നു.
അവലംബം
തിരുത്തുക- ↑ "Nature lovers to the rescue of grand old mahogany" (in ഇംഗ്ലീഷ്). ദി ഹിന്ദു. Archived from the original (പത്ര ലേഖനം) on 2003-12-23 11:06:03.00. Retrieved 2013 ഡിസംബർ 12.
{{cite web}}
: Check date values in:|accessdate=
and|archivedate=
(help)